by Midhun HP News | Jan 8, 2026 | Latest News, കേരളം
പാറശ്ശാല: ആഡംബര ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. പൊഴിയൂര്‍ പരുത്തിയൂര്‍ പൊയ്പള്ളിവിളാകത്ത് വീട്ടില്‍ അഖിനെ (22) ആണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ഒരാഴ്ച മുമ്പ് പാറശ്ശാലയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണംപോയ കേസില്‍ പാറശ്ശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിന് പിടിയിലായത്. മോഷണം നടന്ന സ്ഥലംമുതലുള്ള നൂറ്റിഅറുപതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പാറശ്ശാലയില്‍നിന്നു മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ചാക്കയ്ക്കും ലുലുമാളിനും സമീപത്ത് എത്തിയതായി പോലീസ് സി.സി.ടി.വികള്‍ നിരീക്ഷിച്ച് കണ്ടെത്തി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിന് പിടിയിലായത്. നിലവില്‍ പതിനാറ് കേസുകളില്‍ പ്രതിയായ അഖിന് ഒരുമാസം മുമ്പാണ് തമിഴ്നാട്ടിലെ പാളയംകോട്ട ജയിലില്‍നിന്നു പുറത്തിറങ്ങിയത്. ഷൊര്‍ണൂര്‍, വലിയതുറ, ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, പൊഴിയൂര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയിലെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാള്‍.
പ്രൊബേഷന്‍ എസ്.ഐ.മാരായ ബാലു, വിഷ്ണു, സി.പി.ഒ.മാരായ അനില്‍കുമാര്‍, സാജന്, അഭിലാഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


by Midhun HP News | Jan 8, 2026 | Latest News, കേരളം
കണ്ണൂര്‍: സിപിഎം നേതാവ് തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1,40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളായ ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷ പ്രതികള്‍ അനുഭവിക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പി സുമിത്ത് (കുട്ടന്‍38), കെ കെ പ്രജീഷ്ബാബു (പ്രജീഷ് 46), ബി നിധിന്‍ (നിധു 37 ), കെ സനല്‍ എന്ന ഇട്ടു (37), സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), സജീഷ് എന്ന ജിഷു (37), വി ജയേഷ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ലാലുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു. അതിന് അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം
ഒപി ബഹിഷ്‌കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. നിരവധി തവണ സമരം ചെയ്്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
മുംബൈ സ്വദേശി ജീവൻ (21), ജയേഷ് കുമാർ (22), വിശ്വ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ പ്രധാന ബീച്ചിലാണ് സംഭവം. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ യുവാക്കൾ കടലിൽ ഒഴുക്കുള്ള സ്ഥലത്ത് കുളിക്കാനിറങ്ങുകയും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകളായ രാഹുൽ, ഷാജി, സൂപ്പർവൈസർ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കെ മഹേഷ്, വികസനകാര്യ ചെയർപേഴ്സണായി ഷിഗ്ദ പി എസ്, ആരോഗ്യ വിദ്യാഭാസ ചെയർ ചെയർപേഴ്സണായി രേഖ അജികുമാറിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷൈനിയെയും വൈസ് പ്രെസിഡന്റായി ബിജു പൂവണത്തും മൂടിനെയും നേരെത്തെ തെരഞ്ഞെടുത്തിരുന്നു.


Recent Comments