by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
മലയാളികൾക്ക് ജഗതി എന്നാൽ ഒരു സ്ഥലപ്പേരല്ല, അത് ജഗതി ശ്രീകുമാണ്. അഭിനയജീവിതത്തിന് സഡൺ ബ്രേക്കിടേണ്ടി വന്നെങ്കിലും മലയാളികളെ ചിരിപ്പിക്കുന്നതിൽ ജഗതിക്ക് ഇന്നും ബെല്ലും ബ്രേക്കുമില്ല. നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ മലയാളികൾക്ക് തൊടുകറിപോലെ ജഗതി തമാശകളും വേണം. മൂഡ് മാറ്റാൻ, ചില്ലാവാൻ ജഗതി തമാശകൾ തേടി യൂട്യൂബിലേക്ക് ഓടുന്നവരുമുണ്ട്.

മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാളാണ്. 75ന്റെ നിറവിൽ ആഘോഷങ്ങളുടെ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ അയാൾ വീട്ടിലുണ്ട്. ഡോക്ടർ നിർദേശിച്ചിട്ടുള്ള പതിവ് ഭക്ഷണം മാത്രമാകും ഇന്നും കഴിക്കുക. എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. മലയാളികൾക്ക് ഈ ദിനം പ്രിയപ്പെട്ടതാകുന്നത് ബിഗ് സ്ക്രീനിൽ അയാളുടെ അഭാവം വരുത്തിവെച്ച വേദനകൊണ്ടുകൂടിയാകും. മലയാള സിനിമയെന്നപോലെ പ്രേക്ഷകരും ജഗതിയെന്ന നടനെ മിസ് ചെയ്യുന്നുണ്ടാകണം.
ചെയ്തുവെച്ച കഥാപാത്രങ്ങൾകൊണ്ട് ജെൻസികളെ പോലും കൈയിലെടുക്കാൻ ജഗതി ശ്രീകുമാറിന് ആയിട്ടുണ്ട്. എന്നാലും 90 മുതൽ പിന്നോട്ടുള്ളവർക്കാകും കൃത്യമായി ആ നടന വൈഭവത്തിന്റെ റേഞ്ച് അറിയുക. ഹാസ്യം മാത്രമല്ല, എല്ലാ ഭാവങ്ങളും തനിക്ക് വഴങ്ങുമെന്ന് ജഗതി എന്നോ തെളിയിച്ചതാണ്.
ഇന്ന് ജഗദീഷടക്കം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടുകൾ സീരിയസ് വേഷങ്ങളിലും അതിശയപ്പെടുത്തുമ്പോൾ ജഗതിയും ഉണ്ടെങ്കിലെന്ന് വെറുതെയെങ്കിലും കൊതിച്ചവരുണ്ടാകും.കഴിഞ്ഞ 14 വർഷമായി വീൽ ചെയറിലാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം. 2012 മാർച്ച് പത്തിന് കോഴിക്കോടിനു സമീപംവെച്ചുണ്ടായ വാഹനാപകടമാണ് ആ പ്രതിഭയുടെ ജീവിതം കീഴ്മേൽ മറിച്ചത്. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ അവിചാരിതമായി സംഭവിച്ച ഒരു അപകടം ജഗതിയുടെ അഭിനയ ജീവിതത്തിന് ഫുൾസ്റ്റോപ്പിട്ടു, അന്നോളം പല മീറ്ററുകളിൽ കേട്ട ആ ശബ്ദം നിശ്ശബ്ദമായി.

എന്നാലിന്നും ജഗതി എന്ന പേര് കേട്ടാൽ അഭ്രപാളിയിൽ അയാൾ അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും മലയാളികളുടെ മനസിലേക്ക് ഒരു തിരശീലയിലെന്നപോലെ മിന്നിമറയും. അപകടത്തിന് മുൻപുള്ള ആ നാലുപതിറ്റാണ്ട് മതിയായിരുന്നു അയാൾക്ക് മലയാള സിനിമ ഉള്ളകാലത്തോളം നിലനിൽക്കാൻ. ഇതിനിടെ മമ്മൂട്ടി ചിത്രമായ സിബിഐ-5ൽ ജഗതി മുഖം കാണിച്ചിരുന്നു. വരാനിരിക്കുന്ന വേറെയും സിനിമകളിൽ ജഗതിയുടെ സാന്നിധ്യമുണ്ട്.

by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ വാഴപ്പള്ളി ലൈനിൽ കാവ് വിള വീട്ടിൽ (ആർ.പി.ആർ.എ:105) പരേതനായ കൃഷ്ണ പിള്ളയുടെ സഹധർമ്മിണി ബി രാജമ്മ (97) അന്തരിച്ചു.
മക്കൾ: ആർ വിമലഅമ്മ, കെ തങ്കമണിഅമ്മ, കെ മോഹനകുമാർ.
മരുമക്കൾ: എൻ കൃഷ്ണപിള്ള, എം. ബാലകൃഷ്ണപിള്ള, സി രാധഅമ്മ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.
by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കടയ്ക്കോട് പാറവിള കോളനിയിൽ മാടൻ നടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് (37 )നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വില്പനയ്ക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. കല്ലമ്പലം എസ് എച്ച് ഒ ദീപു.ഡിയുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രശാന്ത്, ഗ്രേഡ് എസ് ഐ സുനിൽകുമാർ എ എസ് ഐ ഇർഷാദ് സിപിഒ സമ്പത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാവായിക്കുളം 28ആം മൈൽ തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ കമ്പികൾ ഇരുമ്പ് ഷീറ്റുകൾ ഉൾപ്പെടുന്ന 2500 കിലോയോളം നിർമാണ സാധനങ്ങളാണ് ഇക്കഴിഞ്ഞ ഡിസംബർ 31 ഇന് മോഷണം പോയതുമായി ബന്ധപ്പെട്ട് ഹൈവേ നിർമ്മാണ കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയത്.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
മലയോര ഹൈവേ റൂട്ട് ഇങ്ങനെ……
നന്ദാരപ്പദവ്, മൊറത്തണെ, പൈവളിഗെ, ചേവാർ, പുത്തിഗെ, പെർല, ബദിയഡ്ക, മുള്ളേരിയ, എടപ്പറമ്പ, പടുപ്പ്, ബന്തഡ്ക, മാനടുക്കം, കോളിച്ചാൽ, പതിനെട്ടാംമൈൽ, ചുള്ളി, മാലോം, കാറ്റാംകവല, ചിറ്റാരിക്കൽ, ചെറുപുഴ, മഞ്ഞക്കാട്, തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂർ, ആറളം, പുഴക്കര , കാപ്പുംകടവ്, മടപ്പുരച്ചാൽ, മണത്തണ, കണിച്ചാർ, കേളകം, കൊട്ടിയൂർ, അമ്പായത്തോട്, തൊട്ടിൽപ്പാലം, മുളളൻകുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ (ആനക്കാംപൊയിൽ), ബോയ്സ് ടൗൺ, മാനന്തവാടി, നാലാംമൈൽ, പനമരം, കൽപ്പറ്റ, മേപ്പാടി കള്ളാടി ടണൽ (ബോയ്സ് ടൗൺ, വാളാട്, നിരവിൽപുഴ, പക്രംതളം ചുരം) കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂർ, ഉച്ചാരക്കടവ്, എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂർ, മണ്ണാർക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, പന്തലാംപാടം, പട്ടിക്കാട്, പുലിക്കണ്ണി, വെറ്റിലപ്പാറ, നാടുകാണി, നേര്യമംഗലം, എളംപ്ലാശേരി, മാങ്കുളം, കല്ലാർ, ആനച്ചാൽ, രാജാക്കാട്, തിങ്കൾക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയൻമല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, പ്ലാചേരി, റാന്നി, കുമ്പഴ, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കൊല്ലായിൽ, മടത്തറ, പാലോട്, പെരിങ്ങമ്മല, വിതുര ,ആര്യനാട്, കള്ളിക്കാട്, വെള്ളറട, പാറശ്ശാല…….



by Midhun HP News | Jan 5, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’ എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രീംകോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം.
എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.



Recent Comments