200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയില്‍. തൊണ്ടിമുതല്‍ നഷ്ടമായതിനെത്തുടര്‍ന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. റാഞ്ചിയില്‍ നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മദ്യം എലി നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

2002 ജനുവരിയിലാണ് എന്‍എച്ച്-20യില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് വലിയൊരു മയക്കുമരുന്ന് ശേഖരം കൊണ്ടുപോവുകയായിരുന്ന വെളുത്ത ബൊലേറോ പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതും മൂന്ന് പേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) എന്നയാളാണ് പിടിയിലായത്.

വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പുകള്‍ ചാര്‍ത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല.

പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവയെക്കുറിച്ചുള്ള സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളാണുണ്ടായിരുന്നത്. ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചപ്പോഴാണ് പ്രോസിക്യൂഷന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എലികള്‍ നശിപ്പിച്ചതായി പൊലീസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധയാണെന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ തെളിവില്ലാത്തതിനാലും തൊണ്ടിമുതല്‍ നശിച്ചതിനാലും ഇന്ദ്രജിത് റായിയെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുള്ളതാണ്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലുംല സമാനമായ സംഭവം ഉണ്ടായി. സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ആറ്റിങ്ങൽ ശ്രീനിവാസൻ അനുസ്മരണം സഘടിപ്പിച്ചു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.കൗൺസിലർമാരായ രാജേഷ് മാധവൻ പി എസ് കിരൺ ആശ പ്രിയങ്ക രാജ് ഡോക്ടർ രാധാകൃഷ്ണൻ നായർ ഉണ്ണി ആറ്റിങ്ങൽ കരവാരം രാമചന്ദ്രൻ സിജെ രാജേഷ് കുമാർ അഡ്വക്കറ്റ് മുഗസീൻ സുജിത്ത് ഭവാനന്ദൻ അനന്ത ഗോപൻ ഗോപകുമാർ പി ആർ ജയചന്ദ്രൻ മനോജ് മാനസ് ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു സെക്രട്ടറി സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം: കേരള കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ചെയർമാൻ, കെ എസ് എഫ് ഇ വൈസ് ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, കെ. എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ-ടെറ്റ്: അപേക്ഷ തീയതി നീട്ടി, പിഴവുകൾ തിരുത്താനും അവസരം

കെ-ടെറ്റ്: അപേക്ഷ തീയതി നീട്ടി, പിഴവുകൾ തിരുത്താനും അവസരം

കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 7 വരെ നീട്ടി നൽകിയതായി അധികൃതർ അറിയിച്ചു. നോട്ടിഫിക്കേഷൻ പ്രകാരം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനാകാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

2025 ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചവരിൽ തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് അവ തിരുത്തുന്നതിനുള്ള അവസരവും 2026 ജനുവരി 7 വരെ ലഭിക്കും. https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷ തിരുത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.പൂർണ്ണമായി അപേക്ഷ സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘APPLICATION EDIT’ ലിങ്കിലൂടെ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണം.

ഈ ഘട്ടത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ, ഭാഷ, ഓപ്ഷണൽ വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ തിരുത്താൻ അവസരം ലഭിക്കും.

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി നാരായണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സതീഷ് കുമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക്ശേഷം റിപ്പോർട്ടും വരവ്ചെലവ് കണക്കും അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ തുളസീധരൻ നായർ, സെക്രട്ടറി ജി.എസ് മണികണ്ഠൻ, ട്രഷറർ അജിതാ സുരേഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.