മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനം

മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനം

മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനമായി.
മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണ്ണ് ദേശീയപാത 66 ന്റെ നിർമ്മാണത്തിനെന്ന പേരിലാണ് വിട്ടുനൽകാൻ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ള ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ് മണ്ണ് ഉപയോഗിക്കുക. മുതലപ്പൊഴി ഹാർബറിലെ ഡ്രഡ്ജിംഗ് തടസങ്ങൾ നീക്കുന്നതിനൊപ്പം, ദേശീയപാത വികസനത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ ദേശീയപാത നിർമ്മാണത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ഫിഷറീസ് ആൻഡ് സ്പോർട്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ. ബി ഉത്തരവ് പുറപ്പെടുവിച്ചത്.

മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ ആഴം ഹാർബറിൽ ഉറപ്പാക്കുന്ന രീതിയിൽ മണ്ണ് നീക്കം ചെയ്യണമെന്നും, നീക്കം ചെയ്യുമ്പോൾ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതെ ചീഫ് എൻജിനിയർ പ്രത്യേക ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒരു ക്യൂബിക്ക് മണ്ണിന് ₹1389.83പൊതുമരാമത്ത് വകുപ്പിന്റെ നിരക്കനുസരിച്ച് ഒരു ക്യുബിക് മീറ്റർ മണ്ണിന് 1389.83 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ റോയൽറ്റിയും ജി.എസ്.ടിയും ഈടാക്കും. കേരള മാരിടൈം ബോർഡിന്റെ ‘ചന്ദ്രഗിരി’ ഡ്രഡ്ജർ ഉപയോഗിച്ചോ പുറത്തുനിന്നുള്ള ഏജൻസികൾ വഴിയോ മണ്ണ് നീക്കം ചെയ്യാം.

മാരിടൈം ബോർഡിന്റെ ഡ്രഡ്ജറാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രതിമാസം 6 ലക്ഷം രൂപ വാടക നൽകണം. മറ്റ് നിബന്ധനകൾ ദേശീയപാത അതോറിട്ടി മണ്ണ് കൊണ്ടുപോകാൻ തയ്യാറാകാത്തപക്ഷം ലേലം വഴി മണ്ണ് വിൽക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നിർദ്ദേശം നൽകി. കരാറുകാർക്ക് അനാവശ്യ ലാഭം ഉണ്ടാകുന്നില്ലെന്ന് ചീഫ് എൻജിനിയർ ഉറപ്പാക്കണം, മത്സ്യബന്ധന യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ആവശ്യമായ ആഴം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി മണൽ നീക്കം ചെയ്യണം എന്നിവയാണ്.

കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മാതൃകാപരം, പ്രകീര്‍ത്തിച്ച് കേന്ദ്രം

കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മാതൃകാപരം, പ്രകീര്‍ത്തിച്ച് കേന്ദ്രം

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഗ്രാമീണ വികസനം, സാമൂഹിക വളര്‍ച്ച എന്ന മേഖലയിലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന നേട്ടത്തെ കുറിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ ആശ വർക്കർമാർ, അങ്കണവാടി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവുയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് വഴിയൊരുക്കിയത് എന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ച റിപ്പോര്‍ട്ട് പറയുന്നു.

ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചുകൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും നിരന്തരമായ ഡിജിറ്റല്‍ ട്രാക്കിംഗ്, നിരീക്ഷണം എന്നിവ നേട്ടത്തില്‍ പ്രധാനമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാര്‍ഡുകള്‍, ഇലക്ടറല്‍ ഐഡികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കി. വിവിധ കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ കേരളത്തെ നേട്ടത്തിലേക്ക് അടുക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സേവന വിതരണം പതിവായി ഡിജിറ്റല്‍ ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചു. കമ്മ്യൂണിറ്റി മോണിറ്ററായും സേവന ദാതാവായും കുടുംബശ്രീ നെറ്റ്വര്‍ക്ക് ഒരു പ്രധാന പങ്ക് വഹിച്ചു, അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക വികസന പദ്ധതികളില്‍ ഈ ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കി. ജനനീ സുരക്ഷാ യോജന പോലുള്ള പദ്ധതികള്‍ കോവിഡ് മൂലം നഷ്ടപ്പെട്ട വരുമാന സ്രോതസുകള്‍ ഉള്‍പ്പെടെ മറികടക്കാന്‍ ജനങ്ങളെ സഹായിച്ചു. ഇത്തരം പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നവീകരിച്ച നടപ്പാക്കുകയാണ് കേരളം ചെയ്തത്. ഇത്തരം ക്ഷേമ പദ്ധതികള്‍ സാമൂഹിക സംരക്ഷണം വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആത്മാര്‍ത്ഥത വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ട്രിവാൻഡ്രം ബോഡി ബിൾഡിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മിസ്റ്റർ ആറ്റിങ്ങൽ, മിസ്സ് ആറ്റിങ്ങൽ മത്സരങ്ങൾ ഫെബ്രുവരി 1നു

ട്രിവാൻഡ്രം ബോഡി ബിൾഡിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മിസ്റ്റർ ആറ്റിങ്ങൽ, മിസ്സ് ആറ്റിങ്ങൽ മത്സരങ്ങൾ ഫെബ്രുവരി 1നു

ട്രിവാൻഡ്രം ബോഡി ബിൾഡിംഗ് അസോസിയേഷൻ്റെ (TBBA) നേതൃത്വത്തിൽ 15-ാം മത് മിസ്റ്റർ ആറ്റിങ്ങൽ, 9-ാം മത് മിസ്സ് ആറ്റിങ്ങൽ, ശരീര സൗന്ദര്യ മത്സരങ്ങൾ, ആറ്റിങ്ങൽ മൾട്ടി ജിമ്മിൻ്റെയും യസ്യ ഫിറ്റ്നസ് സോണിന്റെയും സഹകരണത്തോടെ 2026- ഫെബ്രുവരി 1-ാം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് ആറ്റിങ്ങൽ ഗവ.കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

സബ് ജൂനിയർ, ജൂനിയർ, ഫിസിക്കലി ചലഞ്ച്, മാസ്റ്റേഴ്‌സ്, വുമൺ ബോഡി ബിൽഡിംഗ്, വുമൺ സ്പോഴ്‌സ് മോഡൽ ഫിസിക്ക്, ക്ലാസിക്ക് ഫിസിക്ക്, മെൻ സ്പോഴ്‌സ് മോഡൽ ഫിസിക്ക്, സീനിയർ ബോഡി ബിൽഡിംഗ് എന്നീ 9 ക്യാറ്റഗറിയിലായി സംസ്ഥാന അടിസ്ഥാനത്തിൽ 300-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

ഭാരതി (103) നിര്യാതയായി

ഭാരതി (103) നിര്യാതയായി

ആറ്റിങ്ങൽ: കൈലാത്തുകോണം ഭാവന ജംഗ്ഷൻ പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാരതി (103) നിര്യാതയായി.

മക്കൾ: സുദേവൻ (late), ശശി (late), ഉഷ, ഇന്ദിര.
മരുമക്കൾ: മോഹനൻ (late), ജലജ.

‘മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം, അതാണ് ഞങ്ങളുടെ രാഷ്ട്രീയം’; വര്‍ഗീയതയ്‌ക്കെതിരെ സംസ്ഥാന ബജറ്റ്

‘മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം, അതാണ് ഞങ്ങളുടെ രാഷ്ട്രീയം’; വര്‍ഗീയതയ്‌ക്കെതിരെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവെച്ച് സംസ്ഥാന ബജറ്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണന ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. അവരുടെ ജീവിത സുരക്ഷയാണ്. അവരുടെ ദുരിതമകറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

‘ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളുടെയും പക്ഷത്തല്ല, മനുഷ്യന്റെ പക്ഷത്താണ് ഞങ്ങള്‍. വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആക്രമണങ്ങളെയും പ്രചരിപ്പിച്ച അസത്യങ്ങളെയും നേരിട്ട് മുന്നേറി വന്നവരാണ് ഞങ്ങള്‍. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. അത് മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ്.’- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

‘ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹ്യസുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യര്‍ക്ക് കിടപ്പാടവും ഒരു കോടിയലധികം പേര്‍ക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചനവും കടക്കെണിയില്‍ വീണവര്‍ക്ക് കിടപ്പാടം സംരക്ഷിച്ച് കൊടുക്കലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളും സര്‍ക്കാര്‍ ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഓരോ നിശ്വാസത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്’- ധനമന്ത്രി വ്യക്തമാക്കി.