by Midhun HP News | Jan 29, 2026 | Latest News, കായികം
ദിസ്പുർ: മേഘാലയയെ തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത്. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്.
കളി തുടങ്ങി 37ാം മിനിറ്റിൽ കേരളം ലീഡെടുത്തു. മുഹമ്മദ് സിനാനാണ് ഗോൾ സമ്മാനിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ഗോൾ വഴി തെളിഞ്ഞത്. കിക്കെടുത്ത വി അർജുൻ ബോക്സിനുള്ളിൽ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയിൽ. 79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളിൽ മൂന്നാം ഗോളും വന്നു. 85ാം മിനിറ്റിൽ ബോക്സിൽ വച്ച് ദിൽഷാദിന്റെ കാലിൽ തട്ടി പന്ത് നേരെ അജ്സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയിൽ.
മറുഭാഗത്ത് ഗോൾ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ടൗൺ യുപി സ്കൂളിൽ അത്യാധുനിക ശിശു കേന്ദ്രീകൃത രീതിയിൽ അണിയിച്ചൊരുക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ആറ്റിങ്ങൽ എം .എൽ. എ. ഒ.എസ് അംബിക നിർവ്വഹി ക്കും .
കൗതുക കാഴ്ചയൊരുക്കി കളിയിടങ്ങളും ഹൈടെക് പഠനമുറികളും നീന്തൽ കുളവും റെയിൻ ഡാൻസും ലൈറ്റ് ഷോകളും കുട്ടിവീടും രാത്രിയിലെ ആകാശക്കാഴ്ചകളും ഗുണനിലവാരമേറിയ കളി ഉപകരണങ്ങളും നിറഞ്ഞ സ്വപ്നതുല്യമായ ഒരു പഠനാന്തരീക്ഷം ആണ് വർണ്ണക്കൂടാരത്തിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ -ഇടം, ശാസ്ത്രയിടം അകം കളിയിടം പുറം കളിയിടം ഹരിതയിടം പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമ്മാണയിടം തുടങ്ങി കുട്ടിയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി വിവിധ ഇടങ്ങൾ വർണ്ണാഭമാക്കിയിരിക്കുകയാണ് വർണ്ണ കൂടാരത്തിൽ. വ്യത്യസ്തമായ ഈ കാഴ്ചകളുടെ ഭാഗമാകാനും അഡ്മിഷൻ നേടുന്നതിനും രക്ഷകർത്താക്കളും കുട്ടികളും ഗവൺമെൻറ് ടൗൺ യുപി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 14 കോടി രൂപയുടെ പദ്ധതികൾക്കും കിളിമാനൂരിൽ പുതിയ ബൈപാസിനും തുക അനുവദിച്ചു .
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രയിൽ മാലിന്യ സംസ്കരണ പ്ലാന്റും അനുബന്ധ സൗകര്യങ്ങളും – 75 ലക്ഷം
ആറ്റിങ്ങൽ നഗരസഭ ടി ബി ജങ്ങ്ഷൻ പാർക്ക് നവീകരണം – 25 ലക്ഷം
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പുതിയകാവ് – മങ്കാട് റോഡ് നവീകരണം – 1 കോടി
കിളിമാനൂർ ഗ്രാമപഞ്ചായത്ത് മലയമഠം – ദേവേശ്വരം – ചെങ്കിക്കുന്ന് റോഡ് നവീകരണം – 1 കോടി
പുളിമാത്ത് ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ ഗവ.എൽ.പി.എസ് പുതിയ കെട്ടിട നിർമ്മാണം – 1 കോടി
നഗരൂർ ഗ്രാമപഞ്ചായത്ത് ആൽത്തറമൂട് – വിളയിൽകട – തണ്ണിക്കോണം റോഡ് നവീകരണം – 1 കോടി
കരവാരം ഗ്രാമപഞ്ചായത്ത് പുല്ലൂർമുക്ക് – ഗുരുമന്ദിരം റോഡ് നവീകരണം – 1 കോടി
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം – 1 കോടി
ഒറ്റൂർ ഗവ.എൽ . പി . എസ് പുതിയ കെട്ടിട നിർമ്മാണം – 1 കോടി
മണമ്പൂർ ഗ്രാമപഞ്ചായത്ത് മഠവിളാകം – അമ്പലത്തുംപണ റോഡ് നവീകരണം – തോട്
സൈഡ് വാളും പാലവും നിർമ്മാണം – 1 കോടി
വക്കം ഗ്രാമപഞ്ചായത്ത് ചന്തമുക്ക് – പുളിവിളാകം – ഇറങ്ങ്കടവ് റോഡ് നവീകരണം – 1 കോടി
വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം – 2 കോടി
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അലവക്കോട് – ഇടക്കരിക്കകം – വണ്ടിത്തടം – മണലേത്ത് പച്ച റോഡ് – 2 കോടി
ടോക്കൺ പ്രൊവിഷനായി
പുഴക്കടവ് പാലം – 10 കോടി
ആറ്റിങ്ങൽ റിംഗ് റോഡ് – 6 കോടി
പൊതുമരാമത്ത് റസ്റ്റ് ഹൗസ് – കിളിമാനൂർ – 4 കോടി
കരവാരം ഗ്രാമപഞ്ചായത്ത് പുളിമൂട് – പട്ട്ള – പുല്ലുതോട്ടം – കോയിക്ക മൂല – പാലവിള റോഡ് – 4 കോടി
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സരള നഴ്സിംഗ് ഹോം – മാടന്‍നട – കുന്നുമ്മല്‍ റോഡിലെ ചിറ്റാറിന് കുറുകെ പാലം – 2 കോടി എന്നീ പ്രവർത്തികൾക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ഒ.എസ്.അംബിക എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ഈ പുരയിടത്തോട് ചേർന്നാണ് വനിതാ ബറ്റാലിന്റെ ഓഫീസും ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റും ഉള്ളത്.
by Midhun HP News | Jan 29, 2026 | Latest News, കേരളം
കൊല്ലത്ത് വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ (48) ആണ് മ.രി.ച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ കൈതക്കാട് മിൽപ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അനിൽ ടോം കാർ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയും മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിൻ്റെ ബൈക്കിൽ കാർ ഇടിക്കുകയും ആയിരുന്നു.
രാജഗോപാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃ.ത.ദേഹം പോ.സ്റ്റ്മോ.ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുളത്തൂപ്പുഴ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


Recent Comments