കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗത്തിന് വാഹനാപകടത്തിൽ പരിക്ക്

കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗത്തിന് വാഹനാപകടത്തിൽ പരിക്ക്

കിളിമാനൂർ ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണന് വാഹനഅപകടത്തിൽ പരിക്ക്. ഇന്ന് പകൽ മൂന്നേകാലൊടെ കിളിമാനൂർ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് രണ്ട്കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. ഗിരികൃഷ്ണൻ കാർ നിർത്തി ഇറങ്ങുമ്പൊഴാണ് അപകടം. ഗിരികൃഷ്ണൻ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കൊളേജിൽ ചികിത്സതേടിയിട്ടുണ്ട്.

ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം

ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം

തൃശ്ശൂര്‍: ദേശീയപാതയില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. കാസര്‍കോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രക്കുപോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു.

വേഗത്തില്‍ വന്ന ബസ് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. കാറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.

JUST IN

ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു

ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു

വെഞ്ഞാറമൂട്: ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. പിരപ്പൻകോട് പേങ്ങാട് വീട്ടിൽ മനുജിത്ത് (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പിരപ്പൻകോട് കീഴേചേലക്കാട് വീട്ടിൽ അഖിൽ (19) ന് ഗുരുതരമായി പരിക്കേറ്റു.പുലർച്ചെ 7.30 ന് പിരപ്പൻകോട് മഞ്ചാടിമൂട് ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മനുജിത്ത് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അഞ്ചുതെങ്ങിൽ ബോട്ട് അപകടം; ഒരാൾ മരിച്ചു

അഞ്ചുതെങ്ങിൽ ബോട്ട് അപകടം; ഒരാൾ മരിച്ചു

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു (54) ആണ് മരണമടഞ്ഞത്.
കൂടെയുണ്ടായിരുന്ന റോബിൻ, പ്രിൻസ് തുടങ്ങിയവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് യാനം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍  ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

കാട്ടാക്കട: രാത്രിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ കിള്ളി ടേസ്റ്റി ഹോട്ടലിനു സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. നെയ്യാര്‍ഡാം മരക്കുന്നം സ്വദേശി രഞ്ചിത്ത്(30) ഭാര്യ ധന്യ (30) മക്കള്‍ വിജേന്ദ്ര (4), തക്ഷണവി (3), പേരൂര്‍ക്കട സ്വദേശി അരുണ്‍ ഉള്‍പ്പെടെയുള്ള 5 പേര്‍ക്കുമാണ് പരിക്ക്. അരുണിന്‍റെ മകന്‍ ആറുമാസം പ്രയമുള്ള ആരോമലിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കാട്ടാക്കട ഭാഗത്തേയ്ക്കവരുകയായിരുന്ന കാര്‍ എതിരെ വന്ന ആള്‍ട്ടോ കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. കാറുകള്‍ തമ്മിലിടിച്ചതും തുടര്‍ന്ന് എയര്‍ ബാഗ് പൊട്ടിയ ശബ്ദവും കേട്ട് കടകളിലുണ്ടായിരുന്നവരും നാട്ടുകാരും അപകട സ്ഥലത്തേയ്ക്ക് ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുക്കാനും ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കാറിലുള്ളിലായിരുന്നവരെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.

പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ഒടുവില്‍ പൊലീസെത്തി കാറുകള്‍ മാറ്റിയതോടെയാണ് ഗതാഗത തടസം മാറിയത്. അകടത്തില്‍പ്പെട്ട വാഹനങ്ങളുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പേരൂർക്കട അമ്പലമുക്ക് സ്വദേശികൾ ആയ അഞ്ചു പേർ ആൾട്ടോ ഡ്രൈവർ അരുൺജയ് (36) അരുണിമ (31) സഹോദരി പുത്രി അനന്യ (9)ആരോൺ 6മാസം അരുണിന്റെ മാതാവ് വനജ (58) ആഹാന (2) വിവാഹചടങ്ങിൽ പോയി തിരികെ പോകുമ്പോൾ ആണ് കിള്ളിയിൽ വച്ച് സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചത് സ്വിഫ്റ്റ് ഉണ്ടായിരുന്നവർ നെയ്യാർഡാം അഞ്ചുമരംകാല സ്വാദേശികൾ ആയ വിജീന്ദ്രൻ (32) രഞ്ജിത്ത് (31)ധന്യ (28)തഷ് വി 9 മാസം, നൈറ (10 മാസം) ആരുടെയും നില ഗുരുതരമല്ല.

നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ചു

നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ച നിലയിൽ. ആനാട് സ്വദേശി അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട്ടെ ഫ്ലാറ്റിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവർ വാടക കെട്ടിടത്തിലാണ് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.രണ്ട് വർഷം മുൻപായിരുന്നു ഇവരുടെയും വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു പ്രവാസിയായ അഭിലാഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊളളലേറ്റു.

ഫയർ ഫോഴ്സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു