by Midhun HP News | Aug 24, 2023 | Accidents, Latest News, മരണം
ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണ് മരിച്ചത്.
ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.
by Midhun HP News | Aug 22, 2023 | Latest News, മരണം
കരുവാരക്കുണ്ട്: തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു.
കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവർ.

അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിൽ തന്നെയുള്ള സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു.
സുജിതയുടെ സ്വർണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്‌ണുവാണ് ആഭരണങ്ങൾ വിൽക്കാൻ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു.
വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.
by Midhun HP News | Aug 22, 2023 | Latest News, ജില്ലാ വാർത്ത, മരണം
കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം.
ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ട്രെയിന്‍ വേഗത കുറച്ച സമയത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
by Midhun HP News | Aug 22, 2023 | Latest News, മരണം
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഇന്‍ഡിഗോയുടെ മുംബൈ- റാഞ്ചി വിമാന യാത്രയ്ക്കിടെ 62കാരന്‍ രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.
ഇന്നലെയാണ് സംഭവം. വൃക്ക സംബന്ധമായ അസുഖം, ക്ഷയ രോഗം എന്നിവ അലട്ടുന്ന 62കാരനാണ് മരിച്ചത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 5093 വിമാനമാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്. നാഗ്പൂരില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.
യാത്രക്കാരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.
by Midhun HP News | Aug 20, 2023 | Latest News, മരണം
സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വൈരാഗ്യത്തില്‍ യുവാവിന്റെ മാതാപിതാക്കളെ അയല്‍വാസികള്‍ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
കമ്പിയും വടിയും കൊണ്ടുള്ള ആക്രമണത്തില്‍, ദമ്പതികളായ അബ്ബാസും കമറുല്‍ നിഷയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 2020ലാണ് ഇവരുടെ മകന്‍ ഷൗക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.
കേസില്‍ അറസ്റ്റിലായ അബ്ബാസിന്റെ മകന്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുമായി വീണ്ടും ഒളിച്ചോടി. ഇയാളെ ആക്രമിക്കാന്‍ അയല്‍വാസികള്‍ പദ്ധതിയിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് ഇടിച്ചുകയറിയ ഇവര്‍, ഷൗക്കത്തിന്റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
by Midhun HP News | Aug 20, 2023 | Latest News, കേരളം, മരണം
യുവാവ് ഫുട്പാത്തില്‍ മരിച്ച നിലയില്‍. പത്തനംതിട്ട തുമ്പമണ്‍ കക്കാട് ഇടപ്പുരയില്‍ അജി കെ വി (45) ആണ് മരിച്ചത്. പന്തളം കുറുന്തോട്ടം പാലത്തിന്റെ ഫുട്പാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments