ഷീബ(47) നിര്യാതയായി
ആറ്റിങ്ങൽ മാമം തോപ്പിൽ ലെയനിൽ പുഷ്ക്കരവിലാസം(സി.റ്റി.ആർ.എ :125) റ്റി.എസ് ഷീബ(47) നിര്യാതയായി.
ഭർത്താവ്: ആർ സുധി.
മക്കൾ: ഭാഗ്യ സുധി, സോനു സുധി.
സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്
ആറ്റിങ്ങൽ മാമം തോപ്പിൽ ലെയനിൽ പുഷ്ക്കരവിലാസം(സി.റ്റി.ആർ.എ :125) റ്റി.എസ് ഷീബ(47) നിര്യാതയായി.
ഭർത്താവ്: ആർ സുധി.
മക്കൾ: ഭാഗ്യ സുധി, സോനു സുധി.
സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്
മാമം സോമവിലാസിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (86)
നിര്യാതയായി.
മക്കൾ: 1. ഗിരിജ ദേവി (റിട്ടയേർഡ് പ്രൊഫസർ)
2. സോമൻ നായർ (പരേതൻ)
3. ജയൻ (ദുബൈ)
4. ശ്രീലത
മരുമക്കൾ : 1. ഹരിദാസ് (റിട്ടയേർഡ് എസ് ബി ഐ)
2. ഉഷ
3. ഡിംപിൾ
4. ബിജുകുമാർ (ഖത്തർ)
ആറ്റിങ്ങൽ മാമം പന്തലക്കോട് റ്റി.ജി ഭവനിൽ ആർ. തുളസി (71) നിര്യാതനായി.
ഭാര്യ: ബി. ഗിരിജാ ദേവി
മക്കൾ: റ്റി. ലിജു കുമാർ (സാബു), ജി. ലീനാ ദേവി, റ്റി. പ്രദീപ് കുമാർ(ലാലു).
മരുമക്കൾ: എസ്. സൗലാൽ, ജി. റ്റിന്റു, എ. രാജി.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.
തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ – സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളം: ആദ്യകാല നാടക-സിനിമ നടൻ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിൽ വർഗീസ് കാട്ടിപ്പറമ്പൻ (88) അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു സമയത്ത് സിനിമയിലും നാടകത്തിലും നായകനായി നിറഞ്ഞു നിന്ന അഭിനോതാവായിരുന്നു വർഗീസ്. നാടകവേദികളിൽ ‘സ്റ്റേജിലെ സത്യൻ’ എന്നായിരുന്നു വർഗീസ് അറിയപ്പെട്ടിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ഈ വിളിപ്പേരിനു കാരണം
സിനിമയിൽ പ്രസാദ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1971-ൽ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങൾ’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ വർഗീസ് കാട്ടിപ്പറമ്പൻ സിനിമയിലാണ് നായകനായി ചുവടുവെക്കുന്നത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയിൽ ഷീലയായിരുന്നു വർഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയിൽ രാഗിണി, ജയഭാരതി എന്നിവർ നായികമാരായി. പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല.
1954-ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയിൽ നായകനായാണ് വർഗീസ് കാട്ടിപ്പറമ്പൻ നാടകത്തിലെത്തുന്നത്. തുടർന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിൾ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീത, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകൾക്കു വേണ്ടിയും നായകനായി അഭിനയിച്ചു. ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കോട്ടയം: തലയോലപ്പറമ്പിൽ മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്. ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ ബോൾ എടുക്കാൻ പോയപ്പോഴാണ് മതിൽ ഇടിഞ്ഞു വീണു അപകടം. വ്യാഴാഴ്ച വൈകീട്ട് 5.30-ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിയ്ക്ക് സമീപമാണ് സംഭവം.
Recent Comments