by Midhun HP News | Aug 3, 2023 | Latest News, ദേശീയ വാർത്ത, മരണം
ജയ്പൂര്‍: ഇഷ്ടിക ചൂളയില്‍ 14 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
അമ്മയ്‌ക്കൊപ്പം ഇന്നലെ ആടിനെ പുല്ലുതീറ്റാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അടുത്തുനിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. രാവിലെ ഇഷ്ടിക ചൂളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അസ്ഥിക്കഷണങ്ങള്‍, വെള്ളി പാദസരം, ഷൂസ് തുടങ്ങിയവ മൃതദേഹത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രദേശവാസികളായ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു.
പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
by Midhun HP News | Aug 3, 2023 | Latest News, മരണം
ബംഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് ദാരുണസംഭവമുണ്ടായത്. കുട്ടി ചാർജറിന്റെ പിന്നിൽ കടിക്കുകയായിരുന്നു.
സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. കുഞ്ഞ് ചാർജർ കയ്യിലെടുത്ത് പിൻ വായിൽ ഇടുകയായിരുന്നു.
ഷോക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ അച്ഛൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു. സന്തോഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Aug 3, 2023 | Latest News, ജില്ലാ വാർത്ത, മരണം
പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി(72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്.
രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ല.
അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
by Midhun HP News | Aug 3, 2023 | Latest News, മരണം
ആറ്റിങ്ങൽ: വലിയങ്കര ആനന്ദഭവനത്തിൽ ശ്രീദേവി എസ് (71) അന്തരിച്ചു. ഭർത്താവ്: സച്ചിദാനന്ദൻ നായർ.
മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, പ്രസന്നകുമാർ (Late)
മരുമക്കൾ: ബീന സന്തോഷ്, കൃഷ്ണ സുരേഷ്, പ്രീത പ്രസന്നൻ .
by Midhun HP News | Aug 2, 2023 | Latest News, മരണം
കല്ലമ്പലം: കരവാരം താഴെ പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (88) അന്തരിച്ചു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.40ന് കഴക്കൂട്ടം സി എസ് ഐ മിഷൻ ഹോസ്പിറ്റലിലായിരിന്നു അന്ത്യo. ഭാര്യ: ഓമനക്കുട്ടിഅമ്മ, മക്കൾ: വിജയകുമാരി, അനിൽകുമാർ (അശോകാസ് സൂപ്പർ മാർക്കറ്റ് ആറ്റിങ്ങൽ), ബിനുകുമാർ. മരുമക്കൾ: ഗോപിനാഥൻ പിള്ള, ശ്രീലേഖ, ഗംഗ.
by Midhun HP News | Aug 1, 2023 | Latest News, മരണം
ആറ്റിങ്ങലിന്റെ വികസനശില്പിയായ വക്കം പുരുഷോത്തമന്റെ മൃദദേഹം ഉച്ചക് 3 മണിയോടെ ആറ്റിങ്ങൽ കച്ചേരി നടയിൽ പൊതുദർശനത്തിന് വച്ചു. എംപി അടൂർ പ്രകാശ്, ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, ചെയർപേഴ്സൺ അഡ്വ.എസ് കുമാരി തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അര മണിക്കൂറോളം ആറ്റിങ്ങലിൽ പൊതു ദർശനത്തിന് വച്ച ശേഷമാണ് മൃദദേഹം വക്കത്തിലെ കുടുംബവീട്ടിലേക്ക് നീങ്ങിയത്. സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിയോടെ വക്കത്തെ കുടുംബവീട്ടുവളപ്പിൽ നടക്കും.ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രത്യേകം തയ്യാറായിക്കിയ പന്തലിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ആറ്റിങ്ങലിലെ വികസന നായകന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ സമൂഹത്തിന്റെ നാനാ ജനങ്ങളും ഒഴുകി എത്തി.
Recent Comments