by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത, മരണം
കിഴുവിലം പാവൂകോണം വടക്കേവിളവീട്ടിൽ ഗോവിന്ദപ്പിള്ളയുടെ മകൻ ജി ശിവൻ പിള്ള (65) നിര്യാതനായി. ഭാര്യ ശിവകുമാരി എ. മക്കൾ പ്രശാന്ത് എസ്, രേഷ്മ എസ്.എസ്. മരുമക്കൾ അരുണിമ പി.എസ്, ശ്രീജിത്ത് എസ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Aug 18, 2023 | Latest News, മരണം
ആറ്റിങ്ങൽ എം.ജി റോഡിൽ കൃഷിഭവന് സമീപം ബേബി മന്ദിരത്തിൽ (വി.ജി.എൻ.ആർ.എ -65) പരേതനായ എം ഭാസ്ക്കരപിള്ളയുടെ സഹധർമ്മിണി
കെ. ഗോമതി അമ്മ (80) നിര്യാതയായി.
മക്കൾ: ജി ബേബി, ബി സുരേഷ് പിള്ള(കെ.എസ്.എഫ്.ഇ ഈവനിംഗ് ബ്രാഞ്ച്), ജി ഷൈല.
മരുമക്കൾ: ബി ഗോപാലകൃഷ്ണപിള്ള, എൽ ബിന്ദു (ഇറിഗേഷൻ ചീഫ് ഓഫീസ് തിരുവനന്തപുരം), ബി വിശ്വനാഥൻ.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക്
by Midhun HP News | Aug 15, 2023 | Latest News, മരണം
ആലംകോട് മേവാർക്കൽ സുരേഷ് ഭവനിൽ ജി സുരേഷ്(65) നിര്യതനായി. അമ്മ:വൈദേഹി അമ്മാൾ, സഹോദരങ്ങൾ: അജിത, രാജേഷ്. സഞ്ചയനം 16 ബുധനാഴ്ച.
by Midhun HP News | Aug 15, 2023 | Latest News, മരണം
ആറ്റിങ്ങൽ : കുറക്കട കൈലാത്തുകോണം വലിയവിള വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സുഗന്ധി (63) അന്തരിച്ചു. മക്കൾ: ഗീത, സ്മിത. മരുമക്കൾ സിബു, അഭിലാഷ്. മരണാനന്തര ചടങ്ങുകൾ ഓഗസ്റ്റ് 19 ശനി രാവിലെ 8.30 ന്.
by Midhun HP News | Aug 14, 2023 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുടെ വിട്ടത്.
2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്.
മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.
കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്.
സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
by Midhun HP News | Aug 14, 2023 | Latest News, മരണം
ആറ്റിങ്ങൽ എം.ജി റോഡിൽ കുഴിവിള വീട്ടിൽ (വി.ആർ.എ 50) കെ ശശിധരൻ പിള്ള (75) അന്തരിച്ചു.
ഭാര്യ- പി ഓമന.
മക്കൾ- എസ് സുരേഷ് കുമാർ, എസ് സാബു.
മരുമകൾ- വി.റ്റി രശ്മി.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
Recent Comments