യുവാവ് കുളത്തിൽ മുങ്ങി മരിച്ച സംഭവം കൊലപാതകം: പ്രതി അറസ്റ്റിൽ

യുവാവ് കുളത്തിൽ മുങ്ങി മരിച്ച സംഭവം കൊലപാതകം: പ്രതി അറസ്റ്റിൽ

കല്ലമ്പലം, മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഒരാൾ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെത്തിയ നാല് പേരെ ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിച്ചു. മാവിൻമൂട് തലവിള വീട്ടിൽ ബാബുവിന്റെ മകൻ 41 വയസ്സുള്ള സുനിൽ ആണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായി കല്ലമ്പലം പോലീസ് . അറിയിച്ചു

ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജുവിന്റെ മൃതദേഹമാണ് കുളത്തിൽ കാണപ്പെട്ടത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.
സംഭവത്തെക്കുറിച്ച് കല്ലമ്പലം പോലീസ് പറയുന്നത് ഇങ്ങനെ……..

ഇക്കഴിഞ്ഞ പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതി സുനിലും മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി കൊല്ലപ്പെട്ട രാജുമൊത്ത് വയലിലെ കുളത്തിൻ കരയിൽ മദ്യപിക്കാനായി ഒരുമിച്ചു കൂടി. മദ്യപാനത്തിനിടയിൽ സുനിലിനായി ഗ്ലാസിലൊഴിച്ചു വച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീഴുകയും ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇവർ സ്ഥലത്തുനിന്നും പിരിഞ്ഞു പോയി.
അതിനുശേഷം വൈകുന്നേരത്തോടുകൂടി കുളിക്കുന്നതിനായി രാജു കുളത്തിലെത്തി. പിന്നാലെ അവിടെയെത്തിയ സുനിൽ കുളത്തിൽ കുളിക്കുകയായിരുന്ന രാജുവിനെ കരയിലിരുന്ന് കൊണ്ട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
ഇതിനിടയിൽ സുനിൽ വെള്ളത്തിലിറങ്ങി കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന രാജുവിനെ വെള്ളത്തിൽ ബലമായി പിടിച്ച് മുക്കുകയായിരുന്നു. രാജു മരിച്ചു എന്ന് ഉറപ്പായതിനുശേഷം ആണ് സുനിൽ മടങ്ങിയത്. ഇക്കാര്യങ്ങൾ പ്രതി തന്നെയാണ് പോലീസിന് വിവരിച്ചു നൽകിയത്. സുനിൽ രാജുവിനെയും കുളത്തിൽ കണ്ടവർ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. പ്രതി സുനിലിന്റെ അറസ്റ്റ് കല്ലമ്പലം പോലീസ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

പിന്നണി ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പിന്നണി ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു.

കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.

മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ജനനം. വിളയില്‍ വത്സല എന്ന പേരില്‍ പ്രശസ്തയായി. വിവാഹത്തോടെയാണ് വിളയില്‍ ഫസീല എന്ന് പേര് സ്വീകരിച്ചത്.

‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍, അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ’ എന്ന ഗാനം എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി.

സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.

ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

തൃശൂർ: ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

വിദേശത്തായിരിക്കെ ഒരു കോടിയോളം രൂപ ഇയാൾ വീട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഈ തുക ഭാര്യയുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധവുമില്ലാതിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. കൊലക്കുശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

മാധ്യമ പ്രവർത്തകൻ ഷിജു ഹൃദയപൂർവത്തിന്റെ മാതാവ് നിര്യാതയായി

മാധ്യമ പ്രവർത്തകൻ ഷിജു ഹൃദയപൂർവത്തിന്റെ മാതാവ് നിര്യാതയായി

ആറ്റിങ്ങൽ: കടുവയിൽ ചന്ദ്രവിലാസത്തിൽ (ഹൃദയപൂർവ്വം വീട്) ഗോമതിയമ്മ (84) അന്തരിച്ചു.
മാധ്യമ പ്രവർത്തകനായ ഷിജു ആറ്റിങ്ങലിന്റെ മാതാവാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ നടക്കും.

ഭർത്താവ്: പരേതനായ രാമചന്ദ്രൻപിള്ള
മക്കൾ: ഷിജു(മാധ്യമ പ്രവർത്തകൻ,ഹൃദയപൂർവ്വം ന്യൂസ്‌), സജു (പരേതൻ)
മരുമകൾ: മഞ്ജു

സുരേന്ദ്രൻ ആശാരി (78) അന്തരിച്ചു

സുരേന്ദ്രൻ ആശാരി (78) അന്തരിച്ചു

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശിവൻകോവിലിന് സമീപം കുളച്ചയിൽ വീട്ടിൽ
സുരേന്ദ്രൻ ആശാരി (78) അന്തരിച്ചു
ഭാര്യ: രാധ.
മക്കൾ: സഞ്ജു (നാഷണൽ സർവീസ് പൂവൻപാറ), രഞ്ജു.
മരുമകൾ: രമ്യ.

എ മഹാദേവൻ (57) അന്തരിച്ചു

എ മഹാദേവൻ (57) അന്തരിച്ചു

ആറ്റിങ്ങൽ: എംജി റോഡ് ഷൻ നിവാസ് എ മഹാദേവൻ (57) അന്തരിച്ചു. രാഷട്രീയ സ്വയം സേവക സംഘത്തിൻ്റെ മുതിർന്ന മുൻകാല പ്രവർത്തകനും BJP പ്രവർത്തകനുമായിരുന്നു