by Midhun HP News | Aug 1, 2023 | Latest News, മരണം
ആറ്റിങ്ങലിന്റെ വികസനശില്പിയായ വക്കം പുരുഷോത്തമന്റെ മൃദദേഹം ഉച്ചക് 3 മണിയോടെ ആറ്റിങ്ങൽ കച്ചേരി നടയിൽ പൊതുദർശനത്തിന് വച്ചു. എംപി അടൂർ പ്രകാശ്, ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, ചെയർപേഴ്സൺ അഡ്വ.എസ് കുമാരി തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അര മണിക്കൂറോളം ആറ്റിങ്ങലിൽ പൊതു ദർശനത്തിന് വച്ച ശേഷമാണ് മൃദദേഹം വക്കത്തിലെ കുടുംബവീട്ടിലേക്ക് നീങ്ങിയത്. സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിയോടെ വക്കത്തെ കുടുംബവീട്ടുവളപ്പിൽ നടക്കും.ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രത്യേകം തയ്യാറായിക്കിയ പന്തലിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ആറ്റിങ്ങലിലെ വികസന നായകന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ സമൂഹത്തിന്റെ നാനാ ജനങ്ങളും ഒഴുകി എത്തി.
by Midhun HP News | Aug 1, 2023 | Latest News, മരണം
മലപ്പുറം: മയക്കുമരുന്നു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്ന തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്.
ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
by Midhun HP News | Aug 1, 2023 | Latest News, മരണം
ചിറയിൻകീഴ്: പുരവൂർ കുറുമക്കാട്ടുവീട്ടിൽ ഭാസ്കരൻ നായർ(83) അന്തരിച്ചു. ഭാര്യ:പദ്മകുമാരി അമ്മ. മക്കൾ:വിജയ, പുഷ്പ, ബിന്ദു, ഹേമന്ദ്‌കുമാർ, ഹരീഷ്‌കുമാർ, പരേതരായ അനിൽകുമാർ, വത്സല. മരുമക്കൾ:സുരേന്ദ്രൻ നായർ, കൃഷ്ണകുമാർ, വേണു, മീനു. സഞ്ചയനം തിങ്കൾ 8:30ന്.
by Midhun HP News | Aug 1, 2023 | Latest News, കേരളം, മരണം
കൊല്ലം: ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയും താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് 83 -ാം ദിവസം അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.
26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ തുടരനാകും. അതിവേഗ വിചാരണവേണമമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍. ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികള്‍, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകള്‍ എന്നിവ അടക്കം വിശദമായാണ് കുറ്റപത്രം തയ്യാറാക്കിയത്.
സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒട്ടേറെ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ ഉണ്ട്. കേരള ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കി. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 17ന് പരിഗണിക്കും.
by Midhun HP News | Aug 1, 2023 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അവനവഞ്ചേരി നിസാം മൻസിലിൽ സൈഫുദ്ദീൻ (56) ആണ് മരണപ്പെട്ടത്. അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ
അരപ്പാൻ കട എന്ന് പേരുള്ള കട നടത്തി വരികയായിരുന്നു മരണപ്പെട്ട സൈഫുദ്ദീൻ.
by Midhun HP News | Jul 31, 2023 | Accidents, Latest News, മരണം
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.
Recent Comments