by Midhun HP News | Jul 10, 2023 | Latest News, മരണം
ആറ്റിങ്ങൽ കരിച്ചയിൽ വട്ടവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ
എൻ ലളിത(89) നിര്യാതയായി.
മക്കൾ: സുഭദ്ര, സുശീലൻ, സുദർശനൻ, സുലോചന
മരുമക്കൾ: വിജയൻ (late), ഉഷ സോജി, ബീന, ബാബു
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണി
മരണാനന്തര ചടങ്ങുകൾ 25 ചൊവ്വാഴ്ച 9. 30 ന്
by Midhun HP News | Jul 10, 2023 | Latest News, മരണം
കിഴുവിലം കളിയിലിൽ വീട്ടിൽ ഭവാനിയമ്മ (85)അന്തരിച്ചു. ആനച്ചൽ വി എസ് ഭവനിലായിരുന്നു അന്ത്യം. പരേതനായ എം ഗോവിന്ദൻ നായരുടെ ഭാര്യയാണ്.
മക്കൾ: ജി വേണുഗോപാലൻ നായർ, ബി വത്സലകുമാരി, ബി തങ്കമണി, ബി രമണി, പരേതനായ ജി ഗിരീഷ് കുമാർ (കിഴുവിലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്)
മരുമക്കൾ: എൻ തങ്കമണി, വി എ സത്യകാമൻ നായർ, കെ സുധാകരൻ നായർ
ജി പ്രഭുല്ലചന്ദ്രൻ നായർ, ബി ശ്രീലത.
by Midhun HP News | Jul 10, 2023 | Latest News, മരണം
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ നിലന്താനത്ത് അമ്മിണിയാണ് കൊല്ലപ്പെട്ടത്. 82 വയസായിരുന്നു. മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
അമ്മിണിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പങ്കജം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഓടി വീട്ടില്‍ എത്തിയപ്പോഴെക്കും അമ്മിണി മരിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ് പങ്കജമെന്നും പൊലീസ് പറഞ്ഞു. പങ്കജത്തിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതായും പൊലീസ് അറിയിച്ചു.
by Midhun HP News | Jul 10, 2023 | Latest News, മരണം
ആറ്റിങ്ങൽ പാലസ് റോഡ് മുള്ളയത്തിൽ എം എച്ച് സലാഹുദ്ദീൻ (71) അന്തരിച്ചു. കബറടക്കം ഇന്ന് പകൽ 11 മണിക്ക് ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: സീനത്ത്ബീവി.
മകൾ: സനംഅൻസാരി.
മരുമകൻ: ഡോക്ടർ അൻസാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നു.
by Midhun HP News | Jul 8, 2023 | Latest News, മരണം
കൊച്ചി: മാതൃഭൂമി സ്പോർട്‌സ് എഡിറ്റര്‍ പി ടി ബേബി (50) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് 4.40ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 1996-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ബേബി മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എഡിഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിക്കു വേണ്ടി ലണ്ടന്‍ ഒളിമ്പികസ്, 2018 റഷ്യ ലോകകപ്പ് ഫുട്ബോള്‍, 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ദേശീയ ഗെയിംസ്, ഐപിഎല്‍, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം പിറവം സ്വദേശിയാണ്.
അച്ഛന്‍: തോമസ്.
അമ്മ: റാഹേല്‍.
ഭാര്യ: പരേതയായ സിനി, മക്കള്‍: ഷാരോണ്‍, ഷിമോണ്‍.
by liji HP News | Jul 7, 2023 | Latest News, മരണം
കോരാണി സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപം ഷഹന മൻസിലിൽ
ഷാജഹാൻ (59) അന്തരിച്ചു. പരേതനായ മുഹമ്മദ് കാസിമിന്റെയും അബുസ ബീവിയുടെയും മകനാണ്.
ഭാര്യ: സബീന.
മകൾ: സനഫാത്തിമ.
സഹോദരങ്ങൾ: ആബിദ ജഹാംഗീർ, നവാസ് (കുവൈറ്റ്).
Recent Comments