കൊച്ചു കൃഷ്ണപിള്ള (75) നിര്യാതനായി

കൊച്ചു കൃഷ്ണപിള്ള (75) നിര്യാതനായി

നോർക്ക റൂട്സ് മുൻ ചെയർമാനും പ്രവാസി ബോർഡ് അംഗവുമായ അയിലം മൈവള്ളി ഏലാ കൃഷ്ണാ ഭവനിൽ കൊച്ചു കൃഷ്ണപിള്ള (75) നിര്യാതനായി. അയിലം ഗ്രാമത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽ നെയ്ത്തു തൊഴിലാളിയായി ജീവിതം തുടങ്ങിയ കൊച്ചു കൃഷ്ണപിള്ളയ്ക്ക് ഇടതുപക്ഷത്തോടു ചെറുപ്പത്തിലേ തോന്നിയ ആഭിമുഖ്യവും പ്രവർത്തന ശൈലിയും പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കിടയിൽ അഭിമതനാക്കി. പ്രയാസകരമായിരുന്ന ജീവിത സാഹചര്യങ്ങളെ മറികടക്കാൻ പിന്നിട് അദ്ദേഹം പ്രവാസിയായി മാറി. യു. എ. ഇ ആയിരുന്നു തൊഴിൽ രാജ്യം. അവിടെ തന്റെ തൊഴിൽ തിരക്കുകൾക്കിടയിലും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള മലയാളികളെ കൂട്ടിയിണക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും അദ്ദേഹം നിതാന്തം പരിശ്രമിച്ചു കൊണ്ടേയിരുന്നു.

ഷാർജ ഇൻഡ്യൻ അസോസിയേഷൻ അംഗം, മാസ് ഷാർജ നേതാവ്, കൈരളി ചാനലിന്റ യു.എ.ഇ കോർഡിനേറ്റർ തുടങ്ങിയ നിലകളിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽനോർക്ക റൂട്ട്സിന്റെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കൾ വിദേശത്താണ്. അവർ എത്തിയ ശേഷം നാളെയാണ് സംസ്കാരം. റിട്ട. അധ്യാപികയായ
സുശീലമാണ് കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യ.
മക്കൾ: സ്വാതികൃഷ്ണ ,സുനിൽ കൃഷ്ണ
മരുമക്കൾ: അനീഷ്, വൈഷ്ണവി.

കല്ലമ്പലം ഫിദാ സിൽക്സ് ഉടമ റാഫിയുടെ പിതാവ് ബദറുദ്ദീൻ ഹാജി അന്തരിച്ചു

കല്ലമ്പലം ഫിദാ സിൽക്സ് ഉടമ റാഫിയുടെ പിതാവ് ബദറുദ്ദീൻ ഹാജി അന്തരിച്ചു

കല്ലമ്പലം റഫീഖ് മനസ്സിലിൽ മുഹമ്മദ് കാസിം മകൻ ബദറുദ്ദീൻ ഹാജി വാർദ്ധക്യസഹജമായ അസുഖം മൂലം കെ ടി സി ടി ആശുപത്രിയിൽ നിര്യാതനായി.

ഭാര്യ:ലൈലാ ബീവി

മക്കൾ: ബി.മുഹമ്മദ് റാഫി(ഫിദാ സിക്സ് ആൻഡ് വെഡിങ് സെൻറർ ചാത്തൻപാറ, ആർ. കെ. ഫാബ്രിക്സ് കല്ലമ്പലം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡൻറ്, ചിറയിൻകീഴ് മേഖലാ ട്രഷറർ), ബി. അബ്ദുൽ റഹീം, ബി. മുഹമ്മദ് റഫീഖ്

മരുമക്കൾ: ഫാസില, അസുമ, ഷംന

ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

ടിപ്പറിടിച്ച് ചിറയിൻകീഴ് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. രാവിലെ കഴകൂട്ടം ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ചിറയിൻകീഴ് സ്വദേശിനി ഫരീദാ ബീഗം (43) ആണ് മരണപ്പെട്ടത്.

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ : തമിഴ് നടനും സംവിധായകനുമായ മനോബാല (69.)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

എം ഉപേന്ദ്രൻ നായർ (84) അന്തരിച്ചു

എം ഉപേന്ദ്രൻ നായർ (84) അന്തരിച്ചു

ആറ്റിങ്ങൽ: രാമച്ചംവിള എള്ളുവിളവീട്ടിൽ റിട്ടയേർഡ് ചീഫ് എഞ്ചിനീയർ, ഇറിഗേഷൻ, കൊട്ടാരക്കര എം ഉപേന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: പി ബേബി ഗിരിജ. മക്കൾ: ബി.യു മനോജ് (അധ്യാപകൻ,ജി.വി.ആർ.എം യു.പി.എസ്,കിഴുവിലം),ബി.യു. സജിത്, മരുമക്കൾ: ജി.എൽ പ്രിയ (വി.ആർ.എ കോപ്പറേറ്റീവ് സൊസൈറ്റി, പി ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്

ശ്രീധരന്‍ (90) അന്തരിച്ചു

ശ്രീധരന്‍ (90) അന്തരിച്ചു

ചിറയിന്‍കീഴ്: പുരവൂര്‍ അധികാരിപുരം വീട്ടില്‍ ശ്രീധരന്‍ (90-സ്വദേശാഭിമാനി പ്രിന്റേഴ്‌സ്, വക്കം) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതാംബിക. മക്കള്‍: സുമന്‍. എസ് (ബി.എസ്.എന്‍.എല്‍), സജു (ദേവി ഫ്‌ളക്‌സ്), ശ്രീകല. മരുമക്കള്‍: സുരേഷ്, ഇന്ദു, സ്മിത.