by Midhun HP News | Sep 20, 2022 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയിസ് എച്ച്. എസ്.എസിനു സമീപം താഴത്തു മുടിയൂർ സൗഭാഗ്യയിൽ എൻ. രാജേന്ദ്രൻ നായർ (73 റിട്ട.കെ.എസ്.ഇ.ബി അസിസ്റ്റന്റ് ഇഞ്ചിനീയർ) നിര്യാതനായി.
ഭാര്യ. ശാന്തകുമാരി. (റിട്ട. എച്ച്. എം. മടവൂർ എൻ.എസ്. എസ്. എച്ച്. എസ്.)
മക്കൾ : ഡോ. ഇന്ദു. ആർ.എസ്.(ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ്) മനാസ് രാജ് (വി.ഇ.ഒ കുമ്മിൾ പഞ്ചായത്ത്)
മരുമക്കൾ: അരുൺ.ജി.(എ.ജി.എം, എറണാകുളം എസ്. ബി. ഐ),
രമ്യ. പി. കെ. (കായികാധ്യാപിക നാവായിക്കുളം എച്ച്.എസ്).
by Midhun HP News | Sep 16, 2022 | മരണം
ആറ്റിങ്ങൽ കീഴാറ്റിങ്ങൽ വിളയിൽ മൂല മാണിക്യം പരേതനായ തുളസീധരൻ്റെ ഭാര്യ ലളിതാംബിക (80) അന്തരിച്ചു. മകൾ: ബിന്ദു മരുമകൻ: ബാബു.
by Midhun HP News | Sep 16, 2022 | മരണം
കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് മരിച്ചത്.
കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത്.
സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Sep 15, 2022 | Latest News, ജില്ലാ വാർത്ത, മരണം
കൊല്ലം ഓച്ചിറയില്‍ പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്പതികളുടെ മകളാണ്. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.
by Midhun HP News | Sep 14, 2022 | മരണം
ആറ്റിങ്ങൽ: പാർവതീപുരം ഗ്രാമത്തിൽ കാർത്തിക ഭവനിൽ ഓമനക്കുട്ടൻ നായർ (64) (ലക്ഷ്മി പ്രൊവിഷൻ സ്റ്റോർ, K N S ബിൽഡിംഗ് ) നിര്യാതനായി. ഭാര്യ: വിമല, മക്കൾ: സജു, ലാലു. സഞ്ചയനം 17.09.2022 ശനിയാഴ്ച
by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Recent Comments