by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.
അതേസമയം കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
by Midhun HP News | Nov 19, 2021 | Latest News, ജില്ലാ വാർത്ത, മരണം
കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
by Midhun HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത, മരണം
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു. ചേങ്കോട്ടുകോണം ചീനിവിള വീട്ടിൽ കൃഷ്ണൻ നായർ (65) ആണ് തൂങ്ങി മരിച്ചത്. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
2012 ൽ മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പരോൾ ലഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് ചേങ്കോട്ടുകോണം ഗാന്ധി സ്മാരകത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.

by liji HP News | Nov 17, 2021 | മരണം
പാലാംകോണo കാറ്റാടിമുക്കിൽ കുന്നിൽ വീട്ടിൽ മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി. ഭാര്യ സുഹറാബീവി. മക്കൾ റഫീക്ക, സീനത്ത്, റസി, ഷിബു.
മരുമക്കൾ വഹാബ്, സൈനബ, ഷാജി.
പാലാoകോണം ജുമാ മസ്ജിദിൽ ദീർഘനാൾ വൈസ് പ്രസിഡന്റും പള്ളി പരിപാലന കമ്മിറ്റി ഭാരവാഹിയുമായിരുന്നു. കബറടക്കം പാലാംകോണം ജുമാ മസ്ജിദിൽ നടന്നു.
by liji HP News | Nov 17, 2021 | Latest News, മരണം
കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79, Rtd, HM, Govt HSS) നിര്യാതനായി. ഭാര്യ- എ.സുഭദ്രാദേവി. മക്കൾ – ആർ.എസ്.അഞ്ജനവർമ്മ (ഡപ്യൂട്ടി തഹസിൽദാർ,റവന്യൂവകുപ്പ്), ആർ.നരേന്ദ്രവർമ്മ (സെക്രട്ടറിയേറ്റ്). മരുമക്കൾ- എം.കെ.മധു (കെ.എസ്.എഫ്.ഇ), എസ്.സംഗീതവർമ്മ. സംസ്കാര ചടങ്ങുകൾ നാളെ (18/11/2021 ന്) കിളിമാനൂർ കൊട്ടാരം ശ്മാശനത്തിൽ.
by Midhun HP News | Nov 15, 2021 | മരണം
പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ് വീട്ടിൽ യഹിയ (85) മരണപെട്ടു.
ഭാര്യ: സഹദൂനത് ബീവി മക്കൾ: നസീറ, ജസീർ മരുമക്കൾ: നിസാർ, നിഷ.
Recent Comments