യഹിയ (85) നിര്യാതനായി
പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ് വീട്ടിൽ യഹിയ (85) മരണപെട്ടു.
ഭാര്യ: സഹദൂനത് ബീവി മക്കൾ: നസീറ, ജസീർ മരുമക്കൾ: നിസാർ, നിഷ.
പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ് വീട്ടിൽ യഹിയ (85) മരണപെട്ടു.
ഭാര്യ: സഹദൂനത് ബീവി മക്കൾ: നസീറ, ജസീർ മരുമക്കൾ: നിസാർ, നിഷ.
തിരുവനന്തപുരം: പഴയ കാല കോൺഗ്രസ് നേതാവും തിരുവനന്തപുരം പണിയിൽ കുടുംബാംഗവുമായ പെരുമാതുറ കൊന്നവിളാകം വീട്ടിൽ പണിയിൽ എം.എ.സലാം (94) അന്തരിച്ചു.
പെരുമാതുറ കൊന്നവിളാകം കുടുംബാംഗം പരേതയായ ഉന്നിസയാണ് ഭാര്യ. കോൺഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുനില്‍ സലാം ഏക മകനാണ്.
മരുമകൾ : ഷബീല.
കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 – 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90-ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയ മികവ് പുലർത്തിയ ശാരദ പഴയ കാല സിനിമാ നടികളിൽ ഒരാളാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇപ്പോഴും സജീവമാണ് കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 – ലാണ് താമസം ശാരദ. താരസംഘടനയായ അമ്മ യിൽ അംഗമാണ്. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ, മക്കൾ : ഉമദ, എ.പി.സജീവ് (ജില്ലാ ആശുപത്രി ) രജിത, ശ്രീജീത്ത്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള കാനാൻ വില്ലയിൽ അഡ്വ.യൂജിൻ പെരേര അന്തരിച്ചു. ഭാര്യ ആലീസ് ഡേവിഡ് (അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ). മക്കൾ: ആന്റണി യൂജിൻ പെരേര , അലീന പ്രിസ്ക പെരേര. ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആറ്റിങ്ങൽ: അവനവഞ്ചേരി ഇടയ്കോട് പള്ളിക്കു സമീപം തിരുവാതിര വീട്ടിൽ തങ്കപ്പൻ നായർ (72) അന്തരിച്ചു. ഭാര്യ കല. മക്കൾ -അനിൽകുമാർ, അർജ്ജുൻ, ലക്ഷമി, മരുമക്കൾ: വിഷ്ണു പി.എസ്, രേഷ്മ.
കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്തിന്റെ മാതാവ് സുമതി. വി (76)
(കോളൂർ ചരുവിള പുത്തൻവീട് കോളൂർ, ഊരുപോയ്ക പി ഒ ആറ്റിങ്ങൽ) നിര്യാതയായി.
മക്കൾ: അനിൽകുമാർ, സുനിൽകുമാർ, അജിൽ മണിമുത്ത്.
മരുമക്കൾ : രമ്യ, ലളിത, രജനി
Recent Comments