മുസ്തഫ (72) നിര്യാതനായി
ആറ്റിങ്ങൽ: ആലംകോട് ‘ചാത്തൻപാറ ‘ചാപ്പത്ത് മുക്കിൽ.MRS. ഹൗസിൽ ‘C മുസ്തഫ (72) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: സജാദ്, റഹീം, സീനത്ത്, റംലത്ത്. മരുമക്കൾ: നജിത, സബിത, ഹാഷിം, ഹനീസ്,
ആറ്റിങ്ങൽ: ആലംകോട് ‘ചാത്തൻപാറ ‘ചാപ്പത്ത് മുക്കിൽ.MRS. ഹൗസിൽ ‘C മുസ്തഫ (72) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: സജാദ്, റഹീം, സീനത്ത്, റംലത്ത്. മരുമക്കൾ: നജിത, സബിത, ഹാഷിം, ഹനീസ്,
ആറ്റിങ്ങൽ: കൊടുമൺ സന്തോഷ് നിവാസിൽ ജയപാലൻ (77, Ex. Service man / Rtd. KSRTC Driver) അന്തരിച്ചു. ഭാര്യ: സുപ്രഭ. മക്കൾ: സന്തോഷ്.ജെ, സരോഷ്. ജെ. മരുമക്കൾ: ബനീഷ്യ ബി, ജാസ്മിൻ.
ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചയിൽ കല്യാണി നിവാസിൽ ജി.രാജേന്ദ്ര ബാബു (76) അന്തരിച്ചു. ഭാര്യ ആർ.പ്രശോഭ, മക്കൾ: ബാബുരാജീവ് (മാധ്യമ പ്രവർത്തകൻ),
സ്വപ്ന പ്രകാശ്,
ബാബുസഞ്ജീവ്. മരുമക്കൾ: സജിത രാജീവ്,
വി ജയപ്രകാശ്,
രമ്യ സഞ്ജീവ്.
പെരുമാതുറ : പെരുമാതുറ മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിന്റെ മകൻ നിഷാദ് (50) നിര്യാതനായി.
മാതാവ് : ഖലീല
ഭാര്യ : ഷീബ
മക്കൾ : നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ മരുമക്കൾ : ഉനൈസ്, ഹാരിസ്
കബറടക്കം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.
ആറ്റിങ്ങൽ: സ്കൂട്ടറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് സമീപം റജീന മൻസിലിൽ എൽ. ഭഗവതി അമ്മാളാണ് (70) മരിച്ചത്. ദേശീയ പാതയിൽ ആറ്റിങ്ങൽ ടൗൺ പള്ളിക്ക് സമീപം സെപ്തംബർ 29 ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്കൂളിലെ ആയയായിരുന്നു ഭഗവതി അമ്മാൾ. മകൾ: ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.
എറണാകുളം: കേരള കാർട്ടൂണിസ്റ്റുകളുടെ കുലപതി സി.ജെ.യേശുദാസൻ (83) അന്തരിച്ചു. കൊവിഡ് ബാധിതനായി ഏതാനും ആഴ്‌ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്‌തിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
യേശുദാസന്‍റെ വരകളിലൂടെയാണ് കേരളത്തിൽ കാർട്ടൂണുകൾ ജനകീയമായത്.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവും, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുമായിരുന്നു അദ്ദേഹം.

1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ ദാസ് എന്ന പേരിലാണ് വരച്ച് തുടങ്ങിയത്. ചിരിയും ചിന്തയും പകരുന്ന അദ്ദേഹത്തിന്‍റെ വരകൾ എൺപത്തിമൂന്നാം വയസിലും തുടരുകയായിരുന്നു. ജനയുഗത്തിലെ കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.
വനിതയിലെ മിസിസ് നായർ ഉൾപ്പടെയുള്ള കാർട്ടൂൺ പംക്തികളിലൂടെ കാർട്ടൂണുകളെ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റാനും യേശുദാസന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വരയിലൂടെയുള്ള വിമർശനത്തിന് വിധേയരാകാത്ത രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കേരത്തിൽ വിരളമായിരിക്കും.

എഞ്ചിനീയറാവാന്‍ ആഗ്രഹിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാർട്ടൂൺ രംഗത്ത് സജീവമായത്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും, കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം.



Recent Comments