മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി

മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി

പാലാംകോണo കാറ്റാടിമുക്കിൽ കുന്നിൽ വീട്ടിൽ മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി. ഭാര്യ സുഹറാബീവി. മക്കൾ റഫീക്ക, സീനത്ത്, റസി, ഷിബു.
മരുമക്കൾ വഹാബ്, സൈനബ, ഷാജി.
പാലാoകോണം ജുമാ മസ്ജിദിൽ ദീർഘനാൾ വൈസ് പ്രസിഡന്റും പള്ളി പരിപാലന കമ്മിറ്റി ഭാരവാഹിയുമായിരുന്നു. കബറടക്കം പാലാംകോണം ജുമാ മസ്ജിദിൽ നടന്നു.

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79) അന്തരിച്ചു

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79) അന്തരിച്ചു

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79, Rtd, HM, Govt HSS) നിര്യാതനായി. ഭാര്യ- എ.സുഭദ്രാദേവി. മക്കൾ – ആർ.എസ്.അഞ്ജനവർമ്മ (ഡപ്യൂട്ടി തഹസിൽദാർ,റവന്യൂവകുപ്പ്), ആർ.നരേന്ദ്രവർമ്മ (സെക്രട്ടറിയേറ്റ്). മരുമക്കൾ- എം.കെ.മധു (കെ.എസ്.എഫ്.ഇ), എസ്.സംഗീതവർമ്മ. സംസ്കാര ചടങ്ങുകൾ നാളെ (18/11/2021 ന്) കിളിമാനൂർ കൊട്ടാരം ശ്മാശനത്തിൽ.

യഹിയ (85) നിര്യാതനായി

യഹിയ (85) നിര്യാതനായി

പെരുമാതുറ: പെരുമാതുറ മാടൻവിള പണ്ടാരത്തോപ് വീട്ടിൽ യഹിയ (85) മരണപെട്ടു.
ഭാര്യ: സഹദൂനത് ബീവി മക്കൾ: നസീറ, ജസീർ മരുമക്കൾ: നിസാർ, നിഷ.

കോൺഗ്രസ്‌ നേതാവ് പണിയിൽ എം എ സലാം (94) അന്തരിച്ചു

കോൺഗ്രസ്‌ നേതാവ് പണിയിൽ എം എ സലാം (94) അന്തരിച്ചു

തിരുവനന്തപുരം: പഴയ കാല കോൺഗ്രസ്‌ നേതാവും തിരുവനന്തപുരം പണിയിൽ കുടുംബാംഗവുമായ പെരുമാതുറ കൊന്നവിളാകം വീട്ടിൽ പണിയിൽ എം.എ.സലാം (94) അന്തരിച്ചു.

പെരുമാതുറ കൊന്നവിളാകം കുടുംബാംഗം പരേതയായ ഉന്നിസയാണ് ഭാര്യ. കോൺഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുനില്‍ സലാം ഏക മകനാണ്.
മരുമകൾ : ഷബീല.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷൻ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് ജനിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1985 – 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90-ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയ മികവ് പുലർത്തിയ ശാരദ പഴയ കാല സിനിമാ നടികളിൽ ഒരാളാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ഇപ്പോഴും സജീവമാണ് കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 – ലാണ് താമസം ശാരദ. താരസംഘടനയായ അമ്മ യിൽ അംഗമാണ്. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ, മക്കൾ : ഉമദ, എ.പി.സജീവ് (ജില്ലാ ആശുപത്രി ) രജിത, ശ്രീജീത്ത്.

അഡ്വ.യൂജിൻ പെരേര (60) അന്തരിച്ചു

അഡ്വ.യൂജിൻ പെരേര (60) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള കാനാൻ വില്ലയിൽ അഡ്വ.യൂജിൻ പെരേര അന്തരിച്ചു. ഭാര്യ ആലീസ് ഡേവിഡ് (അദ്ധ്യാപിക, സെന്റ് ജോസഫ് സ്കൂൾ). മക്കൾ: ആന്റണി യൂജിൻ പെരേര , അലീന പ്രിസ്ക പെരേര. ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.