ഉന്നത വിജയം കൈവരിച്ച പ്ലസ് 2, എസ്. എസ്. എൽ. സി വിദ്യാർത്ഥികളെ ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു

ഉന്നത വിജയം കൈവരിച്ച പ്ലസ് 2, എസ്. എസ്. എൽ. സി വിദ്യാർത്ഥികളെ ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു

ആറ്റിങ്ങൽ: ഉന്നത വിജയം കൈവരിച്ച പ്ലസ് 2, എസ്. എസ്. എൽ. സി വിദ്യാർത്ഥികളെ ലീഡർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് എസ്. എസ് പ്ലാസ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ഷാൾ അണിയിച്ചു മെമെന്റോ നൽകി ആദരിച്ചു.

എസ്. എസ്. എൽ. സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ മീഡിയ പ്രവർത്തകൻ ബാബുരാജിന്റെ മകൾ
ആർ. എസ് വിസ്മയക്ക് മുൻ ആറ്റിങ്ങൽ ഡി. ഇ.ഒ എ. ശ്രീധരൻ മെമെന്റോ നൽകി ആദരിച്ചു.
ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്. ശ്രീരംഗൻ, അനിൽ ആറ്റിങ്ങൽ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, ജബ്ബാർ നൗഷാദ് വൈദ്യർ, ആർ. വിജയകുമാർ, ഊരുപൊയ്ക അനിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണം നടത്തി.

പാചകവാത ടാങ്കര്‍ മറിഞ്ഞതിൽ മുന്നറിയിപ്പുമായി പൊലീസ്

പാചകവാത ടാങ്കര്‍ മറിഞ്ഞതിൽ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച്, വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്.

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാൾ തട്ടിയെടുത്ത്.

15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽ നിന്ന് ടിക്കറ്റുകൾ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാൾ തിരികെ നൽകി.

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു

കല്ലമ്പലം: സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറടക്കം എട്ടുപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്കൂളിന് സമീപത്ത് ഉച്ചയ്ക്ക് 3.15 ഓടെയാണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. 20 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആറ്റിങ്ങൽ നഗരത്തിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ നഗരത്തിൽ മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വെള്ളക്കെട്ടിൽ കൊതുക് മുട്ടയിട്ടു പെരുകി ഉണ്ടാവുന്ന മലേരിയ, ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവയും എലിപ്പനി പോലുള്ള മറ്റ് സാംക്രമിക രോഗങ്ങളും പ്രതിരോധിക്കാൻ വേണ്ടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ സംഘടിപ്പിച്ചത്. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ശുചീകരണ യജ്ഞത്തിൽ പൊതുയിടങ്ങൾ, മാർക്കറ്റുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ ബസ് സ്റ്റാൻഡുകൾ എന്നിവ വൃത്തിയാക്കും. കൂടാതെ നഗരപരിധിയിലെ എല്ലാ വീടുകളുടെയും പരിസരങ്ങൾ നിരീക്ഷിക്കാൻ ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക സംഘങ്ങളെത്തുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.

ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ രമ്യാസുധീർ, എ.നജാം, കൗൺസിലർമാരായ ആർ.എസ്.അനൂപ്, ലൈലാബീവി, എം.താഹിർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണം; ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍

അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണം; ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍

തിരുവനന്തപുരം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമമെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി അനീഷ്യയുടെ മാതാപിതാക്കള്‍ പറഞ്ഞു.

തൊഴിലിടത്തുണ്ടായ പീഡനത്തെ തുടര്‍ന്നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെ്തതെന്നാണ് െ്രെകം ബ്രാഞ്ച് കേസ്. ആത്മഹത്യ പ്രേരണക്ക് പ്രതിചേര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം നല്‍കിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.

തെളിവുകളുണ്ടായിട്ടും മറ്റ് പ്രതികളിലേക്ക് അന്വേഷണം പോവുകയോ, ഇപ്പോള്‍ പ്രതി ചേര്‍ത്തിവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. വ്യാജ രേഖകളുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതികളെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും രക്ഷിതാക്കള്‍ സമീപിച്ചിട്ടുണ്ട്.