കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം.

മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടർന്ന പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു.

തുടർന്ന് ബന്ധുവും അയൽവാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പള്ളിക്കൽ പൊലീസിൽ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിനു കാരണമായി. രാജു, അശോക് കുമാർ എന്നിവരാണ് മരിച്ച ഭവാനിയുടെ മക്കൾ. മരുമക്കൾ: ഗീത, ലീലാമണി.

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനില നിന്നെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. താന്‍ ആരെയും വിളിച്ചിട്ടില്ല. ജോണ്‍ മുണ്ടക്കയത്തിന്റെ ആരോപണം ഭാവനാസൃഷ്ടി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജോണ്‍ മുണ്ടക്കയം പറഞ്ഞതില്‍ പാതി സത്യമുണ്ട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചിരുന്നു. കൈരളി ഓഫീസില്‍ ഇരിക്കെ ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലാണ് വിളിച്ചത്. അദ്ദേഹമാണ് ഫോണ്‍ തന്റെ കയ്യില്‍ തന്നത്. സര്‍ക്കാര്‍ ഏത് നിലയ്ക്കുള്ള ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അല്ലാതെ ജോണ്‍ മുണ്ടക്കയത്തെ ഞാന്‍ വിളിക്കുകയോ തിരുവഞ്ചൂരിനെ ഞാന്‍ വിളിക്കുകയോ ചെയ്ത സംഭവമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ജീവിക്കുന്ന ദൃക്‌സാക്ഷിയാണ് ചെറിയാന്‍ ഫിലിപ്പ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിനെ നേരിട്ട് വിളിച്ച് അന്വേഷിക്കാവുന്നതാണ്. അന്നത്തെ കോള്‍ ലിസ്റ്റ് എടുത്താല്‍ കൃത്യമായ വിവരം ലഭിക്കും. പാര്‍ട്ടിയുടെ അറിവോടെ ഇന്ന് മുഖ്യമന്ത്രിയെ കണ്ടുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലെ വെളിപ്പെടുത്തലാണ് കേരളത്തില്‍ ചര്‍ച്ചയായത്. വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി ജോണ്‍ മുണ്ടക്കയത്തെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ ആറ്റിങ്ങൽ സ്വദേശിനിയ്ക്കു ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ ആറ്റിങ്ങൽ സ്വദേശിനിയ്ക്കു ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു

ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആറ്റിങ്ങൽ സ്വദേശി വിസ്മയ ആർ എസിന് അനുമോദനം നൽകി. ഡോക്ടർ വി എസ് അജിത് കുമാർ, എസ്. ശ്രീരംഗൻ, സലിം പാണന്റമുക്ക്, എ ഗോപി, നാസർ പള്ളിമുക്ക്, എസ് വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ എ.സി.മെക്കാനിക്ക്, ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിൽ പ്രവേശനം

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ എ.സി.മെക്കാനിക്ക്, ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിൽ പ്രവേശനം

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈപുണ്യ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിന്റെ സഹകരണത്തോടെ റഫ്രിജറേഷൻ ആന്റ് എ.സി.മെക്കാനിക്ക്, എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.
മിതമായ ഫീസിൽ ആറു മാസം, ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9074874208.

മിസിസ് കേരള ഗ്ലോബൽ 2024 ൽ ഫസ്റ്റ് റണ്ണറപ്പ് ആയി ആറ്റിങ്ങൽ സ്വദേശിനി

മിസിസ് കേരള ഗ്ലോബൽ 2024 ൽ ഫസ്റ്റ് റണ്ണറപ്പ് ആയി ആറ്റിങ്ങൽ സ്വദേശിനി

ആറ്റിങ്ങൽ: കൊച്ചിയിൽ പെഗാസിസ് ഗ്ലോബൽ സംഘടിപ്പിച്ച മിസിസ് കേരള ഗ്ലോബൽ 2024 ൽ രേവതി മോഹൻ (നടുവിൽ), ആഷിത പി എസ് (വലത്), ജൂലിയ മറിയം വി ജോബി (ഇടത്) എന്നിവർ കിരീടമണിഞ്ഞു. ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആറ്റിങ്ങൽ സ്വദേശി പി എസ് ആഷിതയാണ്. ആറ്റിങ്ങൽ കൊടുമൺ കീഴതിൽ ബംഗ്ലാവിൽ പത്മകുമാരിയുടെയും (കോരാണി ഡി എ എം യുപിഎസ് ഹെഡ് മിസ്ട്രസ്) സുഭാഷ് ബാബുവിന്റെയും മകളും, വിഷ്ണു ശ്രീകുമാറിന്റെ ഭാര്യയുമാണ് ആഷിത.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഷിബിൻ കൃഷ്ണയ്ക്കു ആദരവ് നൽകി

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഷിബിൻ കൃഷ്ണയ്ക്കു ആദരവ് നൽകി

2024 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ എം ആർ എ കുടുംബാംഗമായ ഷിബിൻ കൃഷ്ണയെ ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുഖിൽ നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, യൂണിറ്റ് കമ്മിറ്റി അംഗം സതീഷ് എന്നിവർ പങ്കെടുത്തു.