വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആറ്റിങ്ങൽ താഴെയിളമ്പ പാറക്കടവന് സമീപം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആനയറ സ്വദേശി അർജുൻ 15 ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അർജുൻ. എല്ലാവരും കുളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അർജുനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

എസ്. എസ്. എൽ. സി, പ്ലസ് ടു ഫുൾ എപ്ലസുകാരെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു

എസ്. എസ്. എൽ. സി, പ്ലസ് ടു ഫുൾ എപ്ലസുകാരെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ അനുമോദിച്ചു

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശരത്തെ പ്ലസ് ടു വിനും എസ്. എസ്. എൽ. സിക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ജാസ്സിം എൻ ഖാലിദ്, അൽഫിയ. എസ്, നിവേദിത ഡി. എസ്., സൽമാൻ അൽ ഫാരിസി, ശിവേന്ദു എന്നിവരെ എസ് ആർ എ ഓഫീസിൽ നടന്ന യോഗത്തിൽ വച്ചു ഫലകവും മെഡലും മധുരപലഹാരവും നൽകി ആദരിച്ചു.

ചടങ്ങിൽ ‘സൗഹൃദ ‘പ്രസിഡന്റ്‌ ശശിധരൻ പി. എൻ., സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലബ്ദീൻ സൽസബീൽ, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, കടുവയിൽ ജാമിയ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ റഫീഖ് മൗലവിജോയിന്റ് സെക്രട്ടറിമാരായ സോമശേഖരൻ നായർ, ശ്രീകുമാർ. ജി എന്നിവർ സംസാരിച്ചു.

എസ് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

എസ് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ളയുടെ മകനാണ്.

വിവിധ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ടു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.ഡല്‍ഹിയിലും മുംബൈയിലും നിരവധി ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്

വിസ്‌ഡം ഫാമിലി കോൺഫറൻസ് മെയ് 26 ന്

തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ജില്ലാ ഫാമിലി കോൺഫറൻസുകളുടെ ഭാഗമായി “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് മെയ് 26ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.

സ്വതന്ത്രതാവാദം, മതവിരുദ്ധത, ലഹരി, ലൈംഗികാതിക്രമങ്ങൾ, മാതാപിതാക്കളുടെ ഒറ്റപ്പെടൽ, കുടുംബ ശൈഥില്യം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾ സമാധാനത്തിൻ്റെ വിളനിലമായി മാറേണ്ട കുടുംബകങ്ങളിൽ കയറി വരുകയാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം തേടലാണ് ഫാമിലി കോൺഫറൻസ് ലക്ഷ്യമാക്കുന്നതെന്ന് വിസ്‌ഡം ജില്ലാ ഭാരവാഹികൾ പറഞ്ഞു.

ജില്ലാ ഫാമിലി കോൺഫറൻസിന് മുന്നോടിയായി മണ്ഡലം പ്രചാരണ സംഗമങ്ങൾ, ശാഖാ സംഗമങ്ങൾ, പ്രമേയ സമ്മേളനങ്ങൾ, ഏരിയ മീറ്റുകൾ, സിമ്പോസിയങ്ങൾ, ചർച്ചാ സദസ്സുകൾ, കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, പോസ്റ്റർ പ്രദർശനം, വിദ്യാർഥി സംഗമങ്ങൾ, യുവജന സംഗമങ്ങൾ, വാഹന പ്രചരണം തുടങ്ങിയവ ഉണ്ടാകും. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ആയിരത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ ഭാഗമാകും. രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംഗമിക്കുമെന്ന് വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ നസീർ ഷഹീൽ, സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ അറിയിച്ചു.

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായത്. അഖിലിനെ കൊല്ലാനായി എത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അനീഷായിരുന്നു. ബാലരാമപുരത്ത് നിന്നാണ് പിടിയിലാകുന്നത്. പ്രതികളായ മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.

ഇന്നലെയാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്. ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്.

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. കല്ലുവെട്ടാൻകുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്.
വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.