by liji HP News | Mar 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാൻ കടുത്ത നടപടി. വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിൽ 32 വാഹനങ്ങൾ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു. പൊലീസും മോട്ടർ വാഹനവകുപ്പും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്.
നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരിൽ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം എഡിജിപി എം.ആർ.അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
by Midhun HP News | Mar 17, 2024 | Latest News, ജില്ലാ വാർത്ത
കിഴുവിലം ജി.വി ആർഎംയുപി സ്കൂളിലെ പഠനോത്സവവും വാർഷികാഘോഷം ‘കളിയരങ്ങും’ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജിത നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ഐ.പി ശ്രീജ സ്വാഗതമാശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, മുൻ പ്രഥമാധ്യാപകർ പരേതരായ നാഗപ്പൻ നായർ സാറിന്റെയും വി കേശവപിള്ള സാറിൻ്റേയും സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരങ്ങളും, ക്യാഷ് അവാർഡും വിതരണം ചെയ്തു.
ഒപ്പം 2023 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, ആറ്റിങ്ങൽ ബി ആർ സി യിലെ ബി പി സി വിനു, ബി ആർ സി ട്രെയിനർ ലീന, കോ ഓഡിനേറ്റർ മോനിഷ, സ്കൂൾ മാനേജർ പി സി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എസ് ആർ ജി കൺവീനർ രഞ്ജുഷ ടി പി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്കൂൾ മികവിൻ്റെ ഡിജിറ്റൽ പ്രദർശനവും കുട്ടികളുടെ പഠന മികവ് പ്രകടനവും വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.
തുടർന്ന് പി ടി എ പ്രസിഡൻറ് അശ്വതിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
എച്ച് എം ഐ പി ശ്രീജ സ്വാഗതമാശംസിച്ചു. തുടർന്ന് കലാമികവുകൾക്കുള്ള സമ്മാനദാനം നടന്നു. യോഗത്തിൽ നാരായണൻ പി സി ശ്യാം കൃഷ്ണ, സീനിയർ അസി എസ് ഡി പ്രീത എന്നിവർ പങ്കെടുത്തു.
by Midhun HP News | Mar 17, 2024 | Latest News, ജില്ലാ വാർത്ത
പാപ്പനംകോട് കോലിയക്കോട് ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികം നടന്നു. സ്വരലയം 2024 എന്ന പേരിൽ നടന്ന പരിപാടിയുടെ പൊതുസമ്മേളനം കോർപ്പറേഷൻ കൗൺസിലർ ദീപിക .യു ഉദ്ഘാടനം ചെയ്തു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർച്ചഹിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. ചെയർപെഴ്സൺ രജനി.കെ അധ്യക്ഷയായി. ഹെസ്മിസ്ട്രസ് ശ്രീജ.ആർ. നായർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജൈത്ര പി.സി. റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി കൺവീനർ ജയേഷ്.ജെ.എസ്.ആശംസ പ്രസംഗം നടത്തി. സ്കൂൾ ലീഡർ മാസ്റ്റർ മിലൻ ബി.എസ് നന്ദി പറഞ്ഞു.
by Midhun HP News | Mar 16, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബസ്സിന് മുൻപിൽ പോയ ഒരു ഓട്ടോയും സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു സ്കോർപിയോയും ഇടിയുടെ ആഘാതത്തിൽ തകർന്നു. കാർ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by liji HP News | Mar 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
by liji HP News | Mar 15, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവ. എൽ. പി. എസ് ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും നടന്നു. പി. ടി. എ. പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ എച്ച് എം ആഷ സ്വാഗതവും കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്ത് ആശംസകളുമർപ്പിച്ചു. സ്കൂളിലെ പൂർവ്വ പ്രഥമധ്യാപകൻ കോലപ്പനെ ചടങ്ങിൽ ആദരിച്ചു. 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മികച്ച അക്കാദമിക നേട്ടം കൈവരിച്ച രണ്ടു കുട്ടികൾക്ക്, പ്രൊഫ. ഉമാറാണി ഏർപ്പെടുത്തിയ പി. കെ. സുകുമാരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പും നൽകി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി രോഹിണി നന്ദി രേഖപ്പെടുത്തി.


Recent Comments