“പാവങ്ങളുടെ പടയണി” ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു

“പാവങ്ങളുടെ പടയണി” ക്യാമ്പയിൻ പരിപാടി സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാടുകൾ തുറന്നു കാട്ടിയും ക്ഷേമകേരളത്തെ നിലനിർത്തേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുമായി കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് – ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പാവങ്ങളുടെ പടയണി” എന്ന ക്യാമ്പയിൻ പരിപാടി ആറ്റിങ്ങൽ കൊലമ്പുഴയിൽ സംഘടിപ്പിച്ചു.

കെ.എസ്.കെ.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ ഗണേശൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.കെ.ടി.യു ഈസ്റ്റ് മേഖലാ സെക്രട്ടറി എം സതീഷ് ശർമ്മ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ രാജു, സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, വെസ്റ്റ് മേഖലാ സെക്രട്ടറി എസ് സതീഷ് കുമാർ, വെസ്റ്റ് മേഖലാ പ്രസിഡന്റ് വി വിശ്വംഭരൻ, ഏരിയാ കമ്മിറ്റിയംഗം എം.ആർ രമ്യ എന്നിവർ സംസാരിച്ചു.

ഇരിക്കുന്നത് പുറകിലാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കൂ!; മുന്നറിയിപ്പ്

ഇരിക്കുന്നത് പുറകിലാണെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കൂ!; മുന്നറിയിപ്പ്

തിരുവനന്തപുരം: വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് കൊണ്ട് അപകട സമയത്ത് സംഭവിക്കുന്ന സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടില്‍ നിന്നും സുരക്ഷ നല്‍കുന്നു. വാഹനം മലക്കം മറിയുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയില്‍ പെടാതെയും സീറ്റ് ബെല്‍റ്റ് സഹായിക്കും. അതുകൊണ്ട് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കുറിപ്പ്:

വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത്ഇ കൊണ്ട് ഒരു അപകട സമയത്ത് സംഭവിക്കുന്ന സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടില്‍ നിന്നും സുരക്ഷ നല്‍കുന്നു.
വാഹനം മലക്കം മറിയുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയില്‍ പെടാതെയും സീറ്റ് ബെല്‍റ്റ് സഹായിക്കുന്നു.

ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കൂ…മുന്നില്‍ ഇരുന്നാലും പിറകില്‍ ഇരുന്നാലും

അവനവഞ്ചേരിയുടെ ‘റിഥ’ മായി പ്രീ സ്കൂൾ കുരുന്നുകൾ

അവനവഞ്ചേരിയുടെ ‘റിഥ’ മായി പ്രീ സ്കൂൾ കുരുന്നുകൾ

ഗവ.എച്ച്.എസ് അവനവഞ്ചേരി, പ്രീ സ്കൂൾ വാർഷികാഘോഷം, റിഥം 2K24, വർണ്ണാഭമായ പരിപാടികളാൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു. കുഞ്ഞു ചുവടുകളും അഭിനയ മികവും വിസ്മയം തീർത്ത ഒപ്പന, തിരുവാതിര, കൊയ്ത്ത് പാട്ട്, ഫാഷൻ ഷോ, ഫാൻസി ഡ്രസ്, ഡ്രാമ എന്നീ ഇനങ്ങൾ സദസിന് കൗതുകമുണർത്തുന്ന ഓമനക്കാഴ്ചകളായി. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് ജിബിയുടെ അധ്യക്ഷതയിൽ പ്രഥമാധ്യാപകൻ ജി.എൽ. നിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എസ്.എം.സി. ചെയർമാൻ ചിത്രകുമാർ, രഞ്ജിത്ത്, അധ്യാപകരായ എൻ. സാബു, അനിൽകുമാർ കെ, ലിജിൻ, ശരണ്യ ദേവ്, സുജാ റാണി, വിജി ലക്ഷ്മി, രഞ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വികാസത്തിന് അനുഗുണമായ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളാണ് അധികൃതർ പ്രീ സ്കൂൾ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. അരങ്ങ് തകർത്താടിയ കുരുന്നുകളുടെ പ്രകടനം അതിൻ്റെ നേർസാക്ഷ്യമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി മാത്യു കുഴൽനാടൻ്റെ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായി മാത്യു കുഴൽനാടൻ്റെ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ്. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് കുഴൽനാടന്റെ ഹര്‍ജി. എന്നാൽ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായനികുതി ഇൻറിം സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് നിലപാട്. കുഴൽനാടന്റെ ഹര്‍ജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ ഫെബ്രുവരി 29ന് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കോടതി പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം അഡ്വക്കേറ്റ് എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡൻറ് അഡ്വക്കേറ്റ് ആർ എസ് കനിരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് എ നിസാം, അഡ്വക്കേറ്റ് ബിന്ദുഉമ്മർ, അഡ്വക്കേറ്റ് വി എസ് ജിനി, അഡ്വക്കേറ്റ് സി ജെ രാജേഷ് കുമാർ, അഡ്വക്കേറ്റ് പ്രിയഷിബു, അഡ്വക്കേറ്റ് ശ്രീജ, അഡ്വക്കേറ്റ് അജിൻ പ്രഭ, അഡ്വക്കേറ്റ് വിനിൽ, ഹർത്ത സി പെരേര, ഷിഹാബുദ്ദീൻ, ശർമ്മ, അഡ്വക്കേറ്റ് ജയരാജ്, അഡ്വക്കേറ്റ് അഞ്ചിത എന്നിവർ പങ്കെടുത്തു.

മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

മൂന്നാം നരേന്ദ്രമോദി സർക്കാർ കടയ്ക്കാവൂർ സ്റ്റേഷന്‍റെ മുഖം മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ

കേരളം എന്തു ചോദിച്ചാലും നൽകുന്ന മന്ത്രാലയമാണ് റെയിൽവെ മന്ത്രാലയം. കേരളത്തിന്‍റെ റെയില്‍വെ വികസനത്തിന് വകയിരുത്തിയ 2744 കോടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂടുതൽ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കും. പക്ഷേ തിരഞ്ഞെടുപ്പിനും എത്രയോ മുമ്പ് കേരളത്തിന്‍റെ റയിൽവെ വികസനത്തിന് മുൻ സർക്കാരുകളുടെ ഇരട്ടി തുക നരേന്ദ്ര മോദി സർക്കാർ നൽകി. തീവണ്ടികള്‍ക്ക് ‘ഇലക്ഷന്‍ സ്റ്റോപ്പ്’ എന്ന വിമർശനം വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നവരുടേതെന്നും വി.മുരളീധരൻ പ്രതികരിച്ചു

പരശുറാം എക്സ്പ്രസിന് ചിറയൻകീഴിൽ സ്റ്റോപ്പ് വേണമെന്ന വർഷങ്ങളുടെ ആവശ്യം യാഥാർഥ്യമായി. രണ്ട് വന്ദേഭാരതുകള്‍ സംസ്ഥാനത്ത് സർവീസ് ആരംഭിച്ചു. കുടിയിറങ്ങേണ്ടി വരുമോ എന്ന് ഭയന്ന ജനങ്ങൾക്ക് ആ ആശങ്ക അകറ്റി നൽകി. രാജ്യത്തെ റെയില്‍വെ വികസനത്തില്‍ മുന്തിയ പരിഗണന കിട്ടുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഗുരുവായൂർ എക്സ്പ്രസിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് വേണമെന്നത് കേന്ദ്രമന്ത്രി സംഘടിപ്പിച്ച റെയിൽ ജനസഭയിൽ ലഭിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി ആവശ്യം റെയിൽ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു