ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രൊളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രൊളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

തിരു. ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രൊളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ആണ് മരിച്ചത്.
ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) യെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ ഇയാൾക്കും പൊള്ളലേറ്റിരുന്നു.

കഴിഞ്ഞ നാലാം തീയതി രാത്രിയാണ് ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിച്ചത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി.
യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ യുവതിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത പിറ്റേന്ന് മരിച്ചു.

കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ബിനു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകുന്നേരം 6.45 ന് മരണപ്പെട്ടു.

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരം; രജനിക്കും കമലിനും ബച്ചനും ഒപ്പം വേഷമിട്ട സൂര്യകിരണ്‍

മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരം; രജനിക്കും കമലിനും ബച്ചനും ഒപ്പം വേഷമിട്ട സൂര്യകിരണ്‍

തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യകിരണിന്റെ (48) വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമാലോകം. നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടിരുന്നു സൂര്യകിരണ്‍. ത്രീഡിയില്‍ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

‘മൈ ഡിയർ കുട്ടിചാത്തൻ’ അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.

പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത

പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് യുഡിഎഫ് പ്രതിഷേധം. മണ്ഡല തലങ്ങളിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല എന്ന മുദ്രാവാക്യവുമായി പെരുമ്പാവൂരില്‍ എസ് എഫ് ഐ – ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 102 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളുമായി ചേര്‍ന്ന് ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ത്തുമെന്ന് സിപിഎം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്; 38 ലക്ഷം രൂപ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിറ്റായി മാറിയ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്. ബജറ്റ് ടൂറിസത്തില്‍ 38 ലക്ഷം രൂപ കാണാനില്ല. ഡിപ്പോകളില്‍ സര്‍വീസ് നടത്തി ശേഖരിച്ച പണം കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ചുമതലയുള്ള ചീഫ് ട്രാഫിക് മാനേജര്‍, സംസ്ഥാന കോ ഓഡിനേറ്റര്‍ എന്നിവരെ സ്ഥാനത്തു നിന്നും മാറ്റി. മാസം 2.5 കോടിയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസിക്ക് വരുമാനം. ഇതിനിടെയാണ് ജനകീയമായ ബജറ്റ് ടൂറിസം പ്രോജക്ടിന് നാണക്കേടായി തട്ടിപ്പിന്റെ കഥകള്‍ കൂടി പുറത്തുവരുന്നത്. ഇതേത്തുടര്‍ന്ന് കൃത്യമായ ഓഡിറ്റിങ് കൊണ്ടുവരാന്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

ഒരു മാസം സംസ്ഥാനത്താകെ 600 സർവീസുകളാണ് ബജറ്റ് ടൂറിസത്തിൽ നടത്തുന്നത്.മറ്റു സർവീസുകൾ മുടങ്ങാതെ വേണം ബജറ്റ് ടൂറിസത്തിന് സർവീസ് കണ്ടെത്തേണ്ടതെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കൂടുതൽ സർവീസ് നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ചിരുന്നത്.

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി നഗരൂർ ഗ്രാമപഞ്ചായത്ത്

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി നഗരൂർ ഗ്രാമപഞ്ചായത്ത്

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഹരിത സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ എ പ്ലസ് എ ഗ്രേഡ് കിട്ടിയ സ്ഥാപനങ്ങളുടെ പ്രഖ്യാപനവും സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.

പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയലക്ഷ്മി സ്വാഗതവും ഹരിത കേരളം മിഷൻ ആർ പി. പ്രവീൺ പി റിപ്പോർട്ട്‌ അവതരണവും വാർഡ് മെമ്പർമാരായ അനോബ് ആനന്ദ്, സുരേഷ്‌കുമാർ, അനി, ഉഷ, സെക്രെട്ടറി ഷീജ, അസിസ്റ്റന്റ് സെക്രട്ടറി കല എസ് എന്നിവർ ആശംസകളും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനശ്വരി നന്ദിയും അറിയിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന ഹരിത കേരളം മിഷന്റെ പ്രവർത്തനത്തിൽ പൂർണ പിന്തുണ നൽകാമെന്ന് പങ്കെടുത്ത സ്ഥാപനങ്ങൾ അറിയിച്ചു .

ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് വൈകുന്നേരം 7 മണിക്ക് വ്യാപാര ഭവനിൽ നടന്നു. പുതിയ യൂണിറ്റ് പ്രസിഡന്റായി എസ്സ്.അബ്ദുൽ നാസർ, ജനറൽസെക്രട്ടറി എസ്. സന്തോഷ് കുമാറിനെയും, ട്രഷറർ ആയി മുരുകനെയും തെരഞ്ഞെടുത്തു. രത്നകാലാ രത്നാകരൻ ഉദ്ഘാടനവും വിഷയാവതരണം ജില്ലാ സെക്രട്ടറി ആറ്റിങ്ങൽ ഗണേശും, കണ്ണൻ ശരവണ സംഘടനാ വിഷയവും അവതരിപ്പിച്ചു. ജില്ലാ യൂണിറ്റ് പ്രസിഡൻ്റ് കിളിമാനൂർ ശിവകുമാർ, വെഞ്ഞാറമൂട് ജയകുമാർ തുടങ്ങിയവർ ആശംസകളും നേർന്നു.