by Midhun HP News | Mar 10, 2024 | Latest News, ജില്ലാ വാർത്ത
ഇടതുപക്ഷ ജനാധിപത്യമുന്നണി ആറ്റിങ്ങൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ആറ്റിങ്ങൽ പാർലമെന്റ് ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി. മാമം മൈതാനിയിൽ നടന്ന കമ്മിറ്റി രൂപീകരണ യോഗത്തിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുളള ബഹുജനങ്ങൾ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരികളായി മുൻ എം.എൽ.എ. എൻ. രാജൻ, ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക, അഡ്വക്കേറ്റ് ജി.സുഗുണൻ, ആർ രാമു, ബി.പി.മുരളി, എസ്.ജയചന്ദ്രൻ, എ.എം. റാഫി, ഷൈലജബീഗം, വല്ലൂർ രാജീവ്, കെ.എസ് ബാബു, എ.എം. ഷാലി എന്നിവരെയും കമ്മിറ്റിയുടെ ചെയർമാനായി സി.എസ്.ജയചന്ദ്രനും കൺവീനറായി മുൻ എം.എൻ.എ അഡ്വക്കേറ്റ് ബി.സത്യനും ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി.
by Midhun HP News | Mar 10, 2024 | Latest News, ജില്ലാ വാർത്ത
വക്കം ഗവൺമെന്റ് ന്യൂ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ധ്വനി 2k24 പ്രൗഢഗംഭീരമായി നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള സ്വയം പരിശീലന പരിപാടിയുടെ പ്രദർശനം, കുട്ടികൾ, അധ്യാപകർ, എസ്.എം. സി അംഗങ്ങൾ തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വർണോത്സവം ആയ ഒരു കാഴ്ചയാണ് അരങ്ങേറിയത്.
ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച വിഷക്കെണി എന്ന നാടകം ശ്രദ്ധിക്കപ്പെട്ടു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു നിർവഹിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് അമൃത നായർ മുഖ്യാതിഥിയായി എത്തി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയും മോഡലുമായകാർത്തിക എൻ .സതീശനെ ചടങ്ങിൽ ആദരിച്ചു. വാർഷിക ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

by Midhun HP News | Mar 9, 2024 | Latest News, ജില്ലാ വാർത്ത
മികച്ച അങ്കണവാടി വർക്കർക്കുള്ള 2022-23 -ലെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ ഐ.സി.ഡി.എസ് സംസ്ഥാന അവാർഡ് ചിറയിൻകീഴ് അഡീഷ്ണൽ പ്രോജക്ടിൻ കീഴിൽ ആറ്റിങ്ങൽ നഗരസഭയിലെ കൊടുമണിൽ പ്രവർത്തിക്കുന്ന കൊച്ചുപ്പിള്ള മെമ്മോറിയൽ അങ്കണവാടി (നമ്പർ – 28) ലെ വർക്കർ വത്സലകുമാരി ടീച്ചർക്ക് ലഭിച്ചു.
by Midhun HP News | Mar 9, 2024 | Latest News, ജില്ലാ വാർത്ത
വർക്കല വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു. വിദേശ വനിതകൾ അടക്കമുള്ളവർ അതിക്രമങ്ങൾക്ക് ഇരയാകുന്നത് പതിവ് സംഭവങ്ങൾ ആകുന്നു.
കഴിഞ്ഞദിവസം പാപനാശത്തു നിന്നും ഹെലിപ്പാട് ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന 60 കാരിയായ ഫ്രഞ്ച് വനിതയെ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന മസാജിങ് സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി കണിച്ചാർ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന ജിഷ്ണു 23 വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും തുടർന്ന് ടൂറിസം പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കലയിൽ എത്തുന്ന നിരവധി വിദേശ വനിതകൾക്കെതിരെ അതിക്രമങ്ങൾക്ക് ആവർത്തിക്കപ്പെടുന്നു സ്ത്രീ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് കൂടുതൽ പോലീസിനെ വിന്യസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Mar 9, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിന്റെ
ഉദ്ഘാടനം ഡി ഐ ജി നിശാന്തിനി ഐ പി എസ് നിർവഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ലിഷരാജ് അധ്യക്ഷയായി.
മജിസ്‌ട്രേറ്റ്മാരായ ഷെറിൻ. വൈ ടി, സബ ഉസ്മാൻ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ബാറിലെ മുതിർന്ന അഭിഭാഷക അഡ്വ. ഗിരിജ കുമാരി, അഡ്വ. അതുല്യ, സീനിയർ ജൂനിയർ വനിതാ അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വനിതാ അഭിഭാഷകരുടെ കലാപരിടികളും നടന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് എസ് ബെൻസി, സെക്രട്ടറി. അഡ്വ. ദിലീപ്. വി എൽ എന്നിവർ ചേർന്ന്
ഡി ഐ ജി നിശാന്തിനിക്കു ബാറിന്റെ ഉപഹാരവും നൽകി.
by Midhun HP News | Mar 8, 2024 | Latest News, ജില്ലാ വാർത്ത
നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
1959ല്‍ പുനര്‍നിര്‍മ്മിച്ച ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.
1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 1947ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴുള്ള പാലം പുനര്‍നിര്‍മിച്ചത്.
Recent Comments