അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മലയാളവേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവി ഓരനെലൂർബാബു അധ്യക്ഷനായി. ചിത്രകല അദ്ധ്യാപകൻ കോളാഷ് സുരേഷ് ആറ്റിങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി.

രാമചന്ദ്രൻ കരവാരം, ദീപക് പ്രഭാകരൻ, വിജയ രത്നകുറുപ്പ്, ശ്രീനിവാസൻ, ശ്രീകണ്ഠൻ കല്ലമ്പലം, രാജദേവൻ, പ്രസന്നൻ വടശ്ശേരിക്കോണം, സീതൾ നാവായിക്കുളം, ഷീന രാജീവ്‌, D പ്രിയദർശനൻ, രാജുകൃഷ്ണൻ, രാജൻ മടക്കൽ, ബീന ഹരി, സുഗുതൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.

പ്രണയം നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, യുവാവിനായി തിരച്ചില്‍

പ്രണയം നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, യുവാവിനായി തിരച്ചില്‍

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 22കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ പ്രതി ആരിഫിനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി.

ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോണ്‍വന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ കാത്തുനിന്ന ആരിഫ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കിഴുവിലം ഗവ:യു.പി.എസിലെ പഠനോത്സവവും വാർഷികോത്സവവും സംഘടിപ്പിച്ചു

കിഴുവിലം ഗവ:യു.പി.എസിലെ പഠനോത്സവവും വാർഷികോത്സവവും സംഘടിപ്പിച്ചു

കിഴുവിലം ഗവ:യു.പി.എസിലെ പഠനോത്സവവും “വർണ്ണത്തിളക്കം” വാർഷികോത്സവവും ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ വൈസ് പ്രസിഡന്റ്
എ ഹാഷിം അധ്യക്ഷത വഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് വെള്ളായണി മുഖ്യ പ്രഭാഷണം നടത്തി.

കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജി ഗോപകുമാർ, ജി.ജി അനീഷ്, സലീന, സൈജ, മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, അധ്യാപകനായ റ്റി.ആർ ബാലമുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഠനോത്സവ വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എസ് ഷീബ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഡി.എസ് ഷീജ നന്ദിയും പറഞ്ഞു.

കഠിനംകുളം ഗവൺമെന്റ് എൽ.പി.എസ് പഠനോൽസവം നടന്നു

കഠിനംകുളം ഗവൺമെന്റ് എൽ.പി.എസ് പഠനോൽസവം നടന്നു

കഠിനംകുളം ഗവൺമെൻറ് എൽ.പി.സ്കൂൾ പഠനോൽസവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ ചെയർപെഴ്സൺ ആശാനേതൻ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ജോളി സ്വാഗതം പറഞ്ഞു.

സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ആശാമോൾ, സി.ആർ.സി. കോ – ഓർഡിനേറ്റർ ദിനേശ്, കരാട്ടെ ട്രെയിനർ
ഡോസിൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ അക്കാദമിക മികവുകളുടെ അവതരണം നടന്നു.

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.

വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്‌കൂട്ടറില്‍നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

സരിതയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.