by Midhun HP News | Mar 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു. അതേദിശയിൽ തമ്പാനൂരിൽ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നതിനു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
by liji HP News | Mar 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം നടന്നത്. കൊച്ചാലംമൂട് സ്വദേശി നാസറുദീൻ ആണ് വീടിന് തീ വച്ച ശേഷം ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
by liji HP News | Mar 7, 2024 | Latest News, ജില്ലാ വാർത്ത
പദ്മജയുടെ ബി ജെ പി പ്രവേശം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ. പദ്മജയ്ക്ക് കോൺഗ്രസ് കൊടുത്തത് മുന്തിയ പരിഗണന. പദ്മജയ്ക്ക് പാർട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകൾ. ചില വ്യക്തികൾ കാലുവാരിയാൽ തോല്ക്കുമോയെന്നും മുരളീധരൻ.
പദ്മജയെ വളർത്തി വലുതാക്കിയെടുത്തത് കോൺഗ്രസ് പാർട്ടിയാണ്. പദ്മജ ചേർന്നത് കൊണ്ട് ബി ജെ പിക്ക് കാൽ കാശിനുള്ള ഗുണമുണ്ടാകില്ല. 20 സീറ്റിലും വിജയിക്കാൻ പാർട്ടി തീവ്ര ശ്രമം നടത്തുമ്പോഴാണ് പദ്മജയുടെ നീക്കം. പദ്മജ ചെയ്തത് ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
by liji HP News | Mar 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ആബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി പ്രിയൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു. തിരുവനന്തപുരത്തേയ്ക്കു പോയ ആംബുലൻസും എതിർഭാഗത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
by liji HP News | Mar 6, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭയുടെ കീഴിൽ രാമച്ചംവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഗരആരോഗ്യ കേന്ദ്രം കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിതുറന്ന് മോഷ്ട്ടിക്കാൻ ശ്രമം നടന്നു. കെട്ടിടത്തിൻ്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ട്ടാവ് മരുന്നുകൾ സൂക്ഷിച്ചിരുന്ന 2 അലമാരകളും റൂമുകളിലേക്കു പ്രവേശിക്കുന്ന 5 വാതിലുകളും പൂർണ്ണമായി തകർത്തു. മരുന്നും സാനിട്ടൈസർ അടക്കമുള്ള ലായനികളും മുറികളിലും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കാട്രി വിഭാഗം മെഡിസിനായ സോഡിയം വാൽപൊറൈറ്റ് എന്ന ഗുളികൾ മോഷ്ട്ടിക്കപ്പെട്ടതായി ജീവനക്കാർ അറിയിച്ചു. ഇത് ചുഴലി സംബന്ധമായ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നു കൂടിയാണ്. ഏകദേശം 60000 രൂപയുടെ നാശ നഷ്ട്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പോലീസിനോടൊപ്പം സ്ഥലം സന്ദർശിച്ചു. ഇതിനു സമീപത്തുള്ള കാട്ടുമ്പുറം ഇടയാവണത്ത് ക്ഷേത്രത്തിലും ഇക്കഴിഞ്ഞ രാത്രി മോഷണം അരങ്ങേറിയിരുന്നു. കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്ന നിലയിലായിരുന്നു. നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.
by liji HP News | Mar 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം.സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കും. ഇതിനായി കേരള വില്‍പന നികുതി നിയമത്തില്‍ നികുതി നിരക്ക് ശുപാര്‍ശ ചെയ്ത് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍. ശുപാര്‍ശ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെത്തിയതിൻ്റെ ഇ ഫയല്‍ രേഖകള്‍ പുറത്ത് വന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശുപാര്‍ശക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മിഷണർ അവധിയില്‍ പ്രവേശിച്ചയുടനെ എബ്രഹാം റെന്‍ ഐ.ആര്‍.എസിന് അധിക ചുമതല നല്‍കിയാണ് ഇപ്പോള്‍ നീക്കം ശക്തമാക്കിയത്
Recent Comments