സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.

ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര.

സമരാ​ഗ്നിയുടെ ഭാ​ഗമായി തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിപ്പ്.

എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വേണോ? സ്മാർട്ട്‌ ബസാറിൽ പോകാം

എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വേണോ? സ്മാർട്ട്‌ ബസാറിൽ പോകാം

വർക്കലയിൽ വിലക്കുറവിന്റെ വിസ്മയവുമായി ഇനി സ്മാർട്ട് ബസാർ. വർക്കല മരക്കട ജംഗ്ഷൻ നാലുമുക്ക് ജി എസ് ടവറിൽ ആണ് സ്മാർട്ട് ബസാർ മാർച്ച് 2 നു പ്രവർത്തനമാരംഭിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ഭക്ഷണവും പാനീയങ്ങളും, ഗൃഹോപകരണങ്ങൾ, പലചരക്കുകൾ, അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങൾ,
ഹോം & പേഴ്സണൽ കെയർ, വസ്ത്രങ്ങൾ എന്നിവയെല്ലാം തന്നെ സ്മാർട്ട് ബസാറിൽ സുലഭം.

500 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ ലക്കി ഡ്രോയിൽ പങ്കെടുക്കാം. ഉദ്ഘാടനം പ്രമാണിച്ച് 32 ഇഞ്ചിന്റെ എൽ ഇ ഡി ടിവി ഉൾപ്പെടെ ഒട്ടനവധി സമ്മാനങ്ങളും
ഉപഭോക്ത്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും 1999 രൂപയ്ക്ക് മുകളിൽ നടത്തുന്ന ഷോപ്പിംഗിൽ ഒരു കിലോ പഞ്ചസാര വെറും ഒൻപത് രൂപക്ക് ലഭിക്കും.

സ്വപ്നസാക്ഷാൽക്കാര നിറവിൽ ഗവൺമെന്റ് എസ്.വി.യു.പി.എസ്. പുരവൂർ

സ്വപ്നസാക്ഷാൽക്കാര നിറവിൽ ഗവൺമെന്റ് എസ്.വി.യു.പി.എസ്. പുരവൂർ

ചിറയിൻകീഴ്: നൂറാം വയസ്സിലേക്ക് കടക്കുന്ന പുരവൂർ ഗവൺമെന്റ്.എസ്.വി. യു. പി എസ്.സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 2020-21 കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് ഇനത്തിൽ ഒരു കോടി 81 ലക്ഷം രൂപയാണ് സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചത്. കിഴിവിലം ഗ്രാമപഞ്ചായത്തിലെ പുരവൂർ ഗ്രാമത്തിന്റെ ചിരകാല സ്വപ്നമായിരുന്നു പുരവൂർ ഗവൺമെന്റ് എസ്. വി.യു.പി.സ്കൂളിലെ പുതിയ കെട്ടിടം.

സ്കൂൾ അംഗണത്തിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ശിലാ ഫലകം അനാഛാദനവും
ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിച്ചു. കിഴുവിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ രജിത, വൈസ് പ്രസിഡന്റ്‌ അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുലഭ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ, ബ്ലോക്ക്‌ മെമ്പർ എ. സ്. ശ്രീകണ്ഠൻ, ഉപജില്ലാവിദ്യാഭ്യാസ
ഓഫീസർ വിജയകുമാരൻ നമ്പൂതിരി, ഹെഡ്മിസ്ട്രെസ് ബിന്ദു.കെ ബി, വാർഡ് മെമ്പർ ആശ. സി, ഷാബു.വി എസ് (എസ് എം സി ചെയർമാൻ), ഉണ്ണികൃഷ്ണൻ, പൂർവവിദ്യാർഥികൾ, വികസനസമിതി അംഗങ്ങൾ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരണപ്പെട്ടു

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരണപ്പെട്ടു

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരണപ്പെട്ടു. വർക്കല അയന്തി ഭാഗത്ത്‌ വലിയ മേലതിൽ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത് . വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ്സ് തട്ടി ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് അപകടം ഉണ്ടായത്. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസ്സുള്ള മകനുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. വർക്കല പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവ സ്ഥലത്ത് നിന്നും കുട്ടിയുടെ ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ സ്ലേറ്റും ഒരു ബുക്കും ആണുള്ളത്. ബുക്കിൽ മിഥുൻ എന്ന പേര് മാത്രമാണ് ഉള്ളത്. ഏത് അങ്കണവാടി എന്നില്ല. സമീപത്തുള്ള വർ അല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് വിവരങ്ങൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.

എ.എ റഹീം എം.പിയുടെ അമ്മ നബീസ ബീവി അന്തരിച്ചു

എ.എ റഹീം എം.പിയുടെ അമ്മ നബീസ ബീവി അന്തരിച്ചു

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മുസ്ലീം ലീഗ് പ്രവർത്തകരും പാലാംകോണം നിവാസികളും ചേർന്ന് സംഘടിപ്പിച്ച ജനകീയ പ്രാക്ഷോഭ ധർണ ഫലം കണ്ടു

മുസ്ലീം ലീഗ് പ്രവർത്തകരും പാലാംകോണം നിവാസികളും ചേർന്ന് സംഘടിപ്പിച്ച ജനകീയ പ്രാക്ഷോഭ ധർണ ഫലം കണ്ടു

ആറ്റിങ്ങൽ: റോഡിൻ്റെ ശോചനീയ അവസ്ഥയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടന്ന് വന്നിരുന്ന ബൈപ്പാസ് നിർമ്മാണത്തിലെ അപാതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാലാംകോണം നിവാസികളെയും ജമാഅത്ത് ഭാരവാഹികളേയും അണിനിരത്തി ആറ്റിങ്ങൾ മണ്ഡലം മുസ്ലീംലീഗ് പ്രവർത്തകർ സംഘടിപ്പിച്ച ധർണ വിജയം കണ്ടു.