by liji HP News | Feb 27, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു.
മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. നടന് ആദ്യം രജിസ്‌ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒയ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. മറുപടി ഇല്ലാതിരുന്നതോടെയാണ് രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചത്.
by Midhun HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിയമനം. റിസര്‍വ് ബാങ്കും നിയമനം നേരത്തെ അംഗീകരിച്ചിരുന്നു.
ഐഡിബിഐ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി 5 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ജോര്‍ട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്. കേരളത്തിലെ ബാങ്കിങ് രംഗത്ത് 10 വര്‍ഷത്തെ സേവന പരിചയമുണ്ട്.
by Midhun HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനു ഫെബ്രുവരി 28 വരെ എല്ലാ പോസ്റ്റോഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. ഈ മേളയിൽ 755 രൂപ വരെയുള്ള പോളിസികളിൽ അംഗമാകാൻ അവസരം. ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്.
വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുമുള്ള അപകടത്തിനും സാധാരണ അസുഖത്തിനും, പ്രസവത്തിനും ഈ പദ്ധതിയിൽ പരിരക്ഷ ലഭിക്കുന്നതാണ്.
ഈ ഇൻഷുറൻസ് പദ്ധതിയുടെ സവിശേഷതകൾ താഴെ പറയുന്നു.
▪️പോളിസി ഡീറ്റെയിൽസ്
▪️പോളിസി കാലാവധി 1 വർഷം, പ്രവേശന പ്രായം 18 – 65 വയസ്സ്, ഇൻഷുറൻസ് തുക 15 ലക്ഷം രൂപ
– ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് അപകട മരണം സംഭവിക്കുകയാണെങ്കിൽ നോമിനിക്ക് 15 ലക്ഷം രൂപ ലഭിക്കും.
– അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയാണെങ്കിൽ – IPD, 1 ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. കൂടാതെ ദിവസം 1000 രൂപ വീതം സാധരണമുറിക്കും 2000 രൂപ ICU നും ലഭിക്കും.
– അപകടം മൂലം സ്ഥിരമായ ആകെ വൈകല്യം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രുപ ലഭിക്കും.
– അപകടം മൂലം സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രൂപ വരെ ലഭിക്കും.
– അപകടം മൂലം കോമാസ്റ്റേജിൽ ആകുക ആണെങ്കിൽ മൂന്ന് മാസത്തിന് ശേഷം 10 ആഴ്ച വരെ 15,000 രൂപ വീതം ലഭിക്കും
– അപകടത്തിൽ അസ്ഥികൾ ഒടിയുകയാണെങ്കിൽ (ഗ്രിഡ് അനുസരിച്ച്) 25,000 രൂപ വരെ
– തീ പൊള്ളലുകൾ ഏൽക്കുക ആണെങ്കിൽ (ഗ്രിഡ് അനുസരിച്ച്): 10,000 രൂപ വരെ
– അൺലിമിറ്റഡ് മെഡിക്കൽ ടെലികൺസൾട്ടേഷൻ
അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസ ആനുകൂല്യമായി 50,000 രൂപ ലഭിക്കും.
– അപകടത്തിൽ മരണമോ സ്ഥിരമായ പൂർണ വൈകല്യമോ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ കുട്ടിയുടെ വിവാഹ ആവശ്യത്തിന് 50,000 രൂപ ലഭിക്കും.
– അന്ത്യകർമ്മങ്ങളുടെ ചെലവിന് 5,000 രൂപ
– വാർഷിക ആരോഗ്യ പരിശോധന (നെറ്റ്‌വർക്കിനുള്ളിൽ) – ബ്ലൈഡ്/യൂറിൻ പരിശോധന ഉൾപ്പടെ ഒരു പോളിസി വർഷം 1 തവണ (Initial Waiting Period: 30 ദിവസം) സൗജന്യമായി ചെയ്യാം
.സാധാരണ അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുക ആണെങ്കിൽ 15 ദിവസം വരെ. സാധരണ മുറിക്ക് പ്രതിദിനം 100 രൂപ , ICU നു 2000 രൂപ (2 days Deductible, Intitial waiting period 30 days)
.പ്രസവത്തിന് അഡ്മിറ്റ് ആകുമ്പോൾ സാധാരണ മുറിക്ക് 1000 രൂപ, ICU-വിന് 2000 രൂപ (waiting പീരീഡ് ഇല്ല, 2 Days deductible, upto 15 days )
.നിലവിലുള്ള രോഗത്തിന്/നിർദ്ദിഷ്ട രോഗത്തിന് : സാധാരണ മുറിക്ക് 1000 രൂപ , ICU-വിന് 2000 രൂപ (waiting period 12 months, 2 Days deductible, Upto 15days )
ഇന്ത്യ പോസ്റ്റ് പേമെന്റ്സ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കു മാത്രമേ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുവാൻ സാധിക്കുകയുള്ളു. ആയതിനാൽ നിലവിൽ
അക്കൗണ്ട് ഇല്ലാത്തവർ ആരംഭിക്കുന്നതിനായി 200 രൂപ നൽകണം.
കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ പ്രദേശത്തു ആക്സിഡന്റ് ഇൻഷുറൻസ് മേളകൾ സംഘടിപ്പിക്കുന്നതിനും താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക : 82816 06070
by Midhun HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. നാലാം ടെസ്റ്റില്‍ വിജയത്തിനാവശ്യമായ 192 റണ്‍സ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.
ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (55), ശുഭ്മാന്‍ ഗില്‍ (പുറത്താകാതെ 52) അര്‍ധ സെഞ്ച്വറി നേടി. ഗില്ലിനൊപ്പം ധ്രുവ് ജുറേലും മികവോടെ ബാറ്റ് വീശിയാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സെടുത്തു ടോപ് സ്‌കോററായ ജുറേല്‍ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലുറച്ച് 39 റണ്‍സെടുത്തു കരുത്തു കാട്ടി.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഈഞ്ചക്കൽ ജംഗ്ഷനിൽ വാഗണർ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
ബൈക്ക് യാത്രികനെ ഗുരുതര പരുക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ.
അതേസമയം, സിപിഎം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.
പത്തനംതിട്ടയില്‍ തോമസ് ഐസകും എറണാകുളത്ത് കെജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ ഇടത് സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. കാസര്‍കോട് എംവി ബാലകൃഷ്ണനും കണ്ണൂരില്‍ എംവി ജയരാജനുമാകും സ്ഥാനാര്‍ഥികള്‍.
വടകരയില്‍ കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെ എസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങലില്‍ വി ജോയി എന്നിവരാകും മറ്റ് സിപിഎം സ്ഥാനാര്‍ഥികള്‍.
Recent Comments