by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തരിശുനിലത്തെ കൃഷി ഭൂമിയാക്കി മാറ്റാൻ പരിശ്രമിച്ച കർഷകനെ ക്ഷേത്രോൽസവത്തിൽ ആദരിച്ചു. നെൽകൃഷിക്ക് പേരു കേട്ട ഇടയ്ക്കോട്, പിരപ്പമൺകാട് ഏലായിൽ അൻപത് ഏക്കർ പാടശേഖരം വീണ്ടും കൃഷി ഭൂമിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച അൻഫാറിനായാണ് ശ്രീഭൂതനാഥൻകാവ് ക്ഷേത്രട്രസ്റ്റും ഉൽസവ കമ്മിറ്റിയും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചത്.
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. അൻഫാറിന്റെ മകളും സ്കൂൾ വിദ്യാർത്ഥിയുമായ അജ്മി അൻഫാർ ഉപഹാരം ഏറ്റുവാങ്ങി.ഉത്രം മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ നായർ , ഉൽസവാഘോഷ കമ്മിറ്റി സെക്രട്ടറി ജയകുമാർ ജനറൽ കൺവീനർ ദീപു രവീന്ദ്രൻ , ട്രഷറർ സൂരജ് കുമാർ എന്നിവർ പങ്കെടുത്തു.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അര ലക്ഷം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തിൽ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (27) ആണ് അറസ്റ്റിലായത്. വർക്കല, കല്ലമ്പലം പ്രദേശങ്ങളിൽ ഒളിത്താവളങ്ങളിൽ കഴിഞ്ഞ് ലഹരിവസ്തുക്കൾ ശേഖരിച്ച് വില്പന നടത്തി വരവെ നിരവധി തവണ ഇയാൾ പിടിയിലായിട്ടുണ്ട്.
2018 ൽ കല്ലമ്പലം സ്റ്റേഷൻ പരിധിയിലെ കവർച്ചാ കേസിൽ പ്രതിയാണ്. പൊലീസും ഡാൻസഫ് ടീമും നർക്കോട്ടിക് വിഭാഗവും 2022 ഫെബ്രുവരി 23 ന് വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടജിൽ നിന്നും 7 .5 കിലോ കഞ്ചാവും 0.9 ഗ്രാം MDMA യും പിടിച്ചെടുത്ത കേസിലെ 10 പ്രതികളിൽ പ്രധാനിയാണ് വിഷ്ണു.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തിയിരുന്നു. സുരക്ഷിതമായി ലഹരി വിൽപ്പന നടത്തുന്നതിനും സംശയം തോന്നാതിരിക്കാനും കമിതാക്കൾ ചമഞ്ഞു ബൈക്കുകളിലും ആഡംബര കാറുകളിലും ബീച്ചുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകുന്നതും ഇവരുടെ സംഘത്തിന്റെ രീതിയാണ്. ഈ സംഘത്തിലെ അംഗമാണ് വിഷ്ണു.
2023 ഒക്ടോബറിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന നടത്തി വന്ന മൂന്ന് അംഗ സംഘത്തിലെ പ്രതികൂടിയാണ് വിഷ്ണു. ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വന്നിരുന്ന വിഷ്ണുവിനെ തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ ഭക്തജനങ്ങൾക്ക് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് – വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ ദാഹജലം വിതരണം ചെയ്തു
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
by liji HP News | Feb 26, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
Recent Comments