തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. കളക്ടറുമായി ഇത് സംബന്ധിച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. ഫെബ്രുവരി 25, 27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി.

തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 25 ന് സാമ്പിൾ വെടിക്കെട്ട് നടക്കും.

മാരകമായ വെടിമരുന്നുപയോ​ഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകൾ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കിൽ പൂരം ചടങ്ങ് മാത്രമായി കുറക്കുമെന്ന് ദേശക്കാർ ചർച്ചയിൽ അറിയിച്ചിരുന്നു.

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം; പിറവത്ത് 8 പേർ കസ്റ്റഡിയിൽ

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം; പിറവത്ത് 8 പേർ കസ്റ്റഡിയിൽ

കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും മർദ്ദിച്ചു. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കുമാണ് മർദനം ഏറ്റത്.

ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകൾ കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിറവം പൊലീസ് കേസെടുത്തു.

ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മതാചാര്യന്മാർ നിർവഹിക്കേണ്ട ധർമ്മങ്ങൾ ഭരണകൂട നേതാക്കൾ നിർവഹിക്കുകയും, ഭരണകൂടം നിർവഹിക്കേണ്ട കാര്യങ്ങൾ മതാചാര്യന്മാർ നിർവഹിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു.

ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൺവെൻഷൻ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ( എസ് ) ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. കൊല്ലംകോട് രവീന്ദ്രൻ നായർ, പി പി ദിവാകരൻ, വല്ലൂർ രാജീവ്, കെ എസ് ബാബു, സജീർ രാജകുമാരി, വേങ്ങോട് കൃഷ്ണകുമാർ, വി കെ ശ്രീജിത്ത്, തട്ടത്തുമല സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മാമംനട, ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി

മാമംനട, ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി

ആറ്റിങ്ങൽ: മാമംനട, ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭമഹോൽസവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഉപഹരങ്ങൾ നൽകി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ, പ്രസിഡന്റ് മധു, ട്രഷറർ അശോകൻ എസ്.പി എന്നിവർ പങ്കെടുത്തു.

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ പൂര്‍ത്തിയാക്കി

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ പൂര്‍ത്തിയാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആര്‍സിസിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൃക്കയില്‍ കാന്‍സര്‍ ബാധിച്ച മധ്യവയസ്‌കരായ 2 രോഗികളില്‍ ഒരാളുടെ വൃക്ക പൂര്‍ണമായും മറ്റൊരാളുടെ വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

സ്വകാര്യ ആശുപത്രികള്‍ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആര്‍സിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.രേഖ എ.നായര്‍ പറഞ്ഞു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നതായും അവര്‍ പറഞ്ഞു.

സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ മികവോടെയും കൃത്യതയോടെയും ചെയ്യാന്‍ റോബട്ടിക് സര്‍ജറി യൂണിറ്റിനു കഴിയും. ശസ്ത്രക്രിയ മൂലം രോഗികളുടെ രക്തനഷ്ടം, വേദന, അണുബാധ, മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ കുറയ്ക്കാനും വേഗം സുഖം പ്രാപിക്കാനും സഹായിക്കും.

സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഡോ.ജെ.ശിവരഞ്ജിത്, ഡോ.ആര്‍.ശ്രീവത്സന്‍, ഡോ.അഖില്‍ തോമസ് എന്നീ സര്‍ജന്‍മാരും അനസ്തീസിയ വിഭാഗം മേധാവി ഡോ. മേരി തോമസ്, ഡോ.വിജി പിള്ള, സ്റ്റാഫ് നഴ്‌സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീന്‍, ഓപ്പറേഷന്‍ തിയറ്റര്‍ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിന്‍, സന്തോഷ്, കിരണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

‘ചുട്ടുപൊള്ളും’- 9 ജില്ലകൾക്ക് താപനില മുന്നറിയിപ്പ്

‘ചുട്ടുപൊള്ളും’- 9 ജില്ലകൾക്ക് താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: അമിതമായ ചൂടിൽ ജാ​ഗ്രത പാലിക്കാൻ ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.

കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി വരെ ചൂട് ഉയരാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 37 ഡി​ഗ്രി വരെ ചൂട് കൂടും. ഈ ജില്ലകളിൽ ശരാശരിയിൽ നിന്നു രണ്ട് മുതൽ നാല് വരെ ഡി​ഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്.