തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

ഒഡിഷയിൽ നിന്നും കന്യാകുമാരി സ്പെഷ്യൽ ഫെയർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 30 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ പത്മചരൺ ഡിഗാൽ, ഡിബാഷ് കുമാർ കൺഹാർ എന്നിവരെയും, ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങുന്നതിനായി KL.01.AD.2602 എന്ന നമ്പറുള്ള ഓട്ടോയിൽ എത്തിച്ചേർന്ന മുൻ മയക്കുമരുന്ന്, കൊലപാതക കേസുകളിൽ പ്രതിയുമായ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചൽ സ്വദേശി ആദിത്യൻ എന്നിവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടി തിരുവനന്തപുരം എക്സൈസ് റെയിഞ്ച് പാർട്ടിക്ക് കൈമാറി.

ഒഡീഷയിൽ നിന്നും രണ്ടുപേർ കഞ്ചാവുമായി ട്രെയിൻ മാർഗ്ഗം വരുന്നുണ്ട് എന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം റെയിഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ,കെ.വി. വിനോദ്,ആർ.ജി.രാജേഷ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ, മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, സുബിൻ, വിശാഖ്, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ്-കൈപ്പറ്റിമുക്ക് വലിയ വിളയിൽ ആറ്റീങ്ങൽ എം.പി. അടൂർ പ്രകാശിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. വലിയവിളയിൽ വാർഡ് പ്രസിഡന്റ് കെ. ആർ. പ്രസന്നരാജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. രാംജിത്ത് കൈപ്പറ്റിമുക്ക്, അനിൽകുമാർ വലിയവിള, വിക്രമൻ, ബാലൻ കരിക്കകം, മോഹനൻ പരുത്തിയിൽ, അശോകൻ, സുഭാഷ്, ബിനു എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി

ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
ആറ്റുകാൽ പൊങ്കാലയർപ്പിച്ച ഭക്തർക്കായി കുടിവെള്ള വിതരണം നടത്തി.

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് പരിചയ സമ്പന്നരായ ടീച്ചേഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ: 8848119916

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്‍പ് തിരുവനന്തപുരത്ത് മഴ

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്‍പ് തിരുവനന്തപുരത്ത് മഴ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, തിരുവനന്തപുരത്ത് മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

അതിനിടെ, വ്രതം നോറ്റ് പൊങ്കാല അര്‍പ്പിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ തിരുവനന്തപുരം നഗരത്തില്‍ എത്തിക്കഴിഞ്ഞു. രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും അഗ്‌നി പകരുമ്പോള്‍ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തര്‍ ഒരുക്കിയ അടുപ്പുകള്‍ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലര്‍ച്ചെ 12.30 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാല ഇന്ന്

ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: വ്രതം നോറ്റ് ഭക്തസാന്ദ്രമായി കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും ന​ഗരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയർപ്പിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തലസ്ഥാനത്തെത്തിക്കഴിഞ്ഞു.

രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക.

2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും