by Midhun HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഊരുപൊയ്ക ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന് തുടങ്ങും. രാവിലെ 7.30 ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 8.30 ന് നൃത്തനൃത്യങ്ങള്‍. 22 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല, 11 ന് മണിനാഗക്കളത്തില്‍ ഊട്ട്, 12 ന് അന്നദാനം, രാത്രി 8 ന് നാഗയക്ഷിക്കളത്തില്‍ ഊട്ട്, തുടര്‍ന്ന് പൂപ്പട, 10.30 ന് ഡിജിറ്റല്‍ സ്റ്റേജ് സിനിമ: ഭൈമസേനി. 23 ന് രാവിലെ 8.30 ന് പഞ്ചഗവ്യനവകലശാഭിഷേകം, 10.30 ന് ആയില്യം ഊട്ട്, 12.30 ന് അന്നദാനം, വൈകീട്ട് 6.45 ന് താലപ്പൊലിയും വിളക്കും, രാത്രി 7 ന് വലിയപടുക്ക, 7.30 ന് ഭഗവതിസേവ, 8.30 ന് കരോക്കെഗാനമേള, 10 ന് നാടകം: മുഖാമുഖം, പുലര്‍ച്ചെ 1.30 ന് കളമെഴുത്തും പുള്ളുവര്‍പാട്ടും.
by Midhun HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: പൊയ്കമുക്ക് താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് തിരുവാതിര, രാത്രി 7.30 ന് പുഷ്പാഭിഷേകം. 21 ന് രാവിലെ 9 മുതല്‍ നെല്‍പ്പറ സമര്‍പ്പണം, 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് താലപ്പൊലിയും വിളക്കും, രാത്രി 8.45 ന് കൊടിയിറക്ക്, 9 ന് ഗാനമേള.
by Midhun HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: മണമ്പൂര്‍ പാര്‍ത്തുക്കോണം ഭാരതീമംഗലം ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 8.30 ന് സമൂഹപൊങ്കാല, 12 ന് അന്നദാനം, രാത്രി 7 ന് കൊടിയേറ്റ്, 7.35 ന് കാപ്പുകെട്ടി കുടിയിരുത്ത്. 21 ന് വെളുപ്പിന് 4 ന് ഉരുള്‍ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു, രാത്രി 10 ന് കഥകളി: ലവണാസുരവധം, ദക്ഷയാഗം.
22 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9.30 ന് നാടന്‍പാട്ട്: തിറമുടിയേറ്റം. 23 ന് രാവിലെ 10.30 ന് ആയില്യം ഊട്ട്, 12 ന് അന്നദാനം, രാത്രി 10 ന് നൃത്തനൃത്യങ്ങള്‍. 24 ന് വൈകീട്ട് 5.30 ന് സമൂഹനീരാഞ്ജനം, രാത്രി 9 ന് ആദരവ് ചടങ്ങ്, 10 ന് നൃത്തനൃത്യങ്ങള്‍. 25 ന് വൈകീട്ട് 5 മുതല്‍ മാലപ്പുറം പാട്ട്. 26 ന് രാവിലെ 9 ന് ഉത്സവബലി, 12.30 ന് ഉത്സവബലിദര്‍ശനം. 27 ന് രാത്രി 9.30 ന് ട്രാക്ക് ഗാനമേള. 28 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകീട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 7.30 ന് ഘോഷയാത്ര. 29 ന് രാവിലെ ആറാട്ട്, കൊടിയിറക്ക്, വലിയകാണിക്ക.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
വക്കം: വക്കം മണ്ഡലത്തിൽ നിലയ്ക്കാമുക്ക്, പണയിൽ കടവ് റോഡിൽ യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ അടൂർ പ്രകാശിന് വേണ്ടി ചുവരെഴുത്ത് തുടങ്ങി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ചുവരെഴുത്ത് നടക്കുന്നത്.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.മടവൂർ പുലിയൂർക്കോണം അറുകാഞ്ഞിരം ദേവിക നിലയത്തിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ബി.ജെ.ബിന്ദു (45)ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. പനി ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. ഏക മകൾ ദേവിക.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ ഒരു പ്രമുഖ ഓൺലൈൻ ചാനലിലേയ്ക് എഡിറ്റർ കം ക്യാമറമാൻ, ആങ്കർ എന്നിവരെ ആവശ്യമുണ്ട്. ജേർണലിസം പഠിച്ചവർക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9447655071
Recent Comments