അഗസ്ത്യാര്‍കൂടം  ട്രക്കിംഗിനിടെ മധ്യവയസ്‌കന്‍ മരിച്ചു

അഗസ്ത്യാര്‍കൂടം ട്രക്കിംഗിനിടെ മധ്യവയസ്‌കന്‍ മരിച്ചു

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു. ചെന്നൈ സ്വദേശി ആര്‍. രമേശ്(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രമേശ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്. ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ചാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം രാത്രിയോടെ ബോണക്കാട് ക്യാമ്പിലെത്തിച്ച ശേഷം വിതുരയിലെ ആശുപത്രിയിലേക്ക് മാറ്റി.

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഇംഗ്ലീഷ് ഫെസ്റ്റ് ‘ലിംഗ്വിസ്റ്റിക് റൊൻ്റെവൂസ്, ദ ഗേൾസ് ഇംഗ്ലീഷ് ഗാല’ സമുചിതമായി ആഘോഷിച്ചു. ഫ്ലാഷ് മോബ്, കൊറിയോഗ്രാഫി, സ്കിറ്റ്, മ്യൂസിക്കൽ ഡ്രാമ, കവിതാപാരായണം, ഗാലറി വോക്, ഗ്രാമർ എംപോറിയം, മീറ്റ് ദ മാസ്റ്റേഴ്സ്, ഇംഗ്ലീഷ് കിച്ചൺ എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

ജില്ലാ ഗോട്ടെക് ഡെപ്യൂട്ടി കോഓർഡിനേറ്റർ മിഷ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. കുട്ടികൾ രചിച്ച കവിതകൾ കോർത്തിണക്കിയ
“സ്പെല്ലിംഗ് സ്ലിങ്ങ്സ്” എന്ന കവിതാ സമാഹാരം കവി ബാലചന്ദ്രൻ നായർ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മദനൻ, ഹെഡ്മിസ്ട്രസ് ഷീജ കുമാരി, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശിനി

കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശിനി

കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശി ഡോ.മഞ്ജു മനോഹരൻ. ആറ്റിങ്ങൽ, അയിലം ചെമ്മാനത്ത് വീട്ടിൽ മനോഹരന്റെയും ലീനയുടെയും മകളും ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ കല്ലറ, മുതുവിള വിളയിൽവീട്ടിൽ അശ്വത് സുരേഷിന്റെ ഭാര്യയുമാണ്.

സയൻസ് ഫെസ്റ്റും ക്വിസ്സും സംഘടിപ്പിച്ച് കിളിമാനൂർ ബി ആർ സി

സയൻസ് ഫെസ്റ്റും ക്വിസ്സും സംഘടിപ്പിച്ച് കിളിമാനൂർ ബി ആർ സി

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ യു പി ക്ലാസ്സ് വിദ്യാർത്ഥികൾക്കായി സയൻസ് ഫെസ്റ്റും ക്വിസ്സും സംഘടിപ്പിച്ചു. ശാസ്ത്രപഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സയൻസ് ഫെസ്റ്റ് -പ്രോജക്ട് അവതരണവും ക്വിസ് മത്സരവുംബി ആർ സി ഹാളിൽ വച്ച് നടന്നു. കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. ബിആർ സി ട്രെയിനർ വിനോദ് റ്റി അധ്യക്ഷത വഹിച്ചു. ട്രെയിനർ വൈശാഖ്കെഎസ് സ്വാഗതം പറഞ്ഞു. ഉപജില്ലയിലെ ശാസ്ത്ര രംഗം കൺവീനർ പ്രദീപ് കുമാർ എസ് പദ്ധതി വിശദീകരണം നടത്തി. സി.ആർ സി കോ ഓർഡിനേറ്ററായ ജയലക്ഷ്മി കെ എസ്, ബി ആർ സി തല സയൻസ് ഫെസ്റ്റിന്ആശംസ പറഞ്ഞു.

പ്രോജക്ട് അവതരണത്തിൽഎം.എം.യു.പി എസ്പേരൂർ, ജി എച്ച് എസ് എസ് തട്ടത്തുമല എന്നീ വിദ്യാലയങ്ങളിലെവിദ്യാർത്ഥികളും ക്വിസ് മത്സരത്തിന് ഗവ. ടൗൺ യു.പി.എസ് കിളിമാനൂരിലെ വിദ്യാർത്ഥിയും ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എം ഹസീന കുട്ടികൾക്ക് പങ്കാളിത്തസർട്ടിഫിക്കറ്റും വിജയികൾക്ക് മൊമെന്റോയും വിതരണം ചെയ്തു.

കുട്ടികൾ തന്നെ ക്വിസ് മാസ്റ്റർമാരായ ക്വിസ് മത്സരം കുട്ടികളിൽ കൂടുതൽ ജിജ്ഞാസ ഉളവാക്കി. വിധികർത്താക്കളായ രമേശ് കെ, സൈമൺ ബേബി എന്നിവർ പങ്കെടുത്തു.

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍

സ്പോർട്സ് താരമായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
വർക്കല ചെമ്മരുതി ചാവടിമുക്ക് അഖില 15 യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 7.30 ഓടെ കുട്ടിയെ രക്ഷിതാക്കൾ അവശനിലയിൽ കാണുന്നത്. ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനയറ എസ് എൻ വി എച്ച് എസ് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കായിക ഇനങ്ങളായ ഖോ ഖോ ഇനത്തിൽ ജില്ലാ പ്ലെയറും സൈക്കിൾ പോളോ ഇനത്തിൽ സംസ്ഥാന പ്ലെയറുമാണ്. 2023 ൽ പൂനയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. അനിൽ – പ്രിൻസി ദമ്പതികളുടെ 2 മക്കളിൽ മൂത്തമകളാണ് അഖില. സഹോദരി അമൃത.

കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം 2023-24; സംഘാടകസമിതി രൂപീകരണ യോഗം നാളെ

കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം 2023-24; സംഘാടകസമിതി രൂപീകരണ യോഗം നാളെ

2023-24 അദ്ധ്യായന വർഷത്തെ കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരുവനന്തപുരമാണ് വേദി. കലയും സാഹിത്യവും, വർത്തമാന കാല യാഥാർത്ഥ്യങ്ങളോടുള്ള യുവതയുടെ സർഗാത്മക പ്രതികരണങ്ങൾക്കും വേദിയാകുന്ന കേരള സർവകലാശാല യുവജനോത്സവം 2024 മാർച്ച്‌ 07.മുതൽ 11 വരെയാണ് നടത്തപ്പെടുന്നത്. യുവജനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം നാളെ ഉച്ചക്ക് 02 മണിക്ക് കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സിലുള്ള എംപ്ലോയീസ് യൂണിയൻ ഹാളിൽ വെച്ച് ചേരുന്നതാണ്.

സംഘാടക സമിതി യോഗം അഡ്വ.വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുവജനോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗത്തിൽ കലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാവരും എത്തിച്ചേരണമെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ ജനറൽ സെക്രട്ടറി മീനാക്ഷി പി ആർ എന്നിവർ അഭ്യർത്ഥിച്ചു.