by Midhun HP News | Feb 8, 2024 | Latest News, ജില്ലാ വാർത്ത
സാക്ഷരതാ മിഷന്റെ 2024 ലെ പത്താംതരം തുല്യതാ ക്ലാസ്സിലേക്കും ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സിലേക്കും ഉള്ള അഡ്മിഷൻ ആരംഭിച്ചു. 17 വയസ്സ് തികഞ്ഞ് ഏഴാം ക്ലാസ്സ് പാസ്സായവർക്ക് പത്താം ക്ലാസ്സിലേക്കും 22 വയസ്സ് തികഞ്ഞ് പത്താം ക്ലാസ്സ് പാസ്സായവർക്ക് +1ലേക്കും അഡ്മിഷൻ എടുക്കാം
കൊണ്ട് വരേണ്ട രേഖകൾ
▪️ഒരു ഫോട്ടോ
▪️ആധാറിന്റെ കോപ്പി
▪️സ്കൂൾ സർട്ടിഫിക്കറ്റിന്റ അറ്റസ്റ്റ് ചെയ്ത കോപ്പി
10 ലേക്കുള്ള ഫീസ് – 1950+20
പട്ടികജാതിക്കാർക്ക് – 100+20
+1 ലേക്കുള്ള ഫീസ് –
2600+20
പട്ടികജാതിക്കാർക്ക് –
300+20
by Midhun HP News | Feb 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോള്‍ നടപടിയെക്കുറിച്ച് 24 മണിക്കൂര്‍ മുന്‍പ് ഫോണിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍. പണമടയ്ക്കാത്തതിനും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു.
കുടിശിക വരുത്തുന്നവരുടെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍, ഹോട്ടലുടമകള്‍ എന്നിവര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ കണക്ഷന്‍ വിഛേദിക്കാന്‍ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളും ഉയര്‍ന്നിരുന്നു. ജലഅതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജല അതോറിറ്റി എംഡിയുടെ സര്‍ക്കുലര്‍.
by Midhun HP News | Feb 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്ന ഫ്രിഡ്ജുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തെരഞ്ഞെടുക്കുക. നാലു പേര്‍ അടങ്ങിയ കുടുംബത്തിന് 165 ലിറ്റര്‍ ശേഷിയുളള ഫ്രിഡ്ജ് മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓര്‍ക്കണമെന്നും ഫെയ്‌സ്ബുക്കില്‍ കെഎസ്ഇബി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജ്ജം ലാഭിക്കാം, ലാഭം നേടാം!
റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക. നാലു പേര്‍ അടങ്ങിയ കുടുംബത്തിന് 165 ലിറ്റര്‍ ശേഷിയുളള റെഫ്രിജറേറ്റര്‍ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓര്‍ക്കുക.
റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച് സ്റ്റാര്‍ ഉളള 240 ലിറ്റര്‍ റെഫ്രിജറേറ്റര്‍ വര്‍ഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട് സ്റ്റാര്‍ ഉള്ളവ വര്‍ഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റര്‍ വര്‍ഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നര്‍ത്ഥം.
കൂടുതല്‍ സ്റ്റാര്‍ ഉള്ള റെഫ്രിജറേറ്റര്‍ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടര്‍ന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭിക്കുന്നതിനാല്‍ വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.
റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
റെഫ്രിജറേറ്ററിന്റെ വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബര്‍ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
ആഹാര സാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററില്‍ വയ്ക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
കൂടെക്കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കും.
റെഫ്രിജറേറ്റര്‍ കൂടുതല്‍ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.
കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെര്‍മോസ്റ്റാറ്റ് ക്രമീകരിക്കണം.
റെഫ്രിജറേറ്ററില്‍ ആഹാര സാധനങ്ങള്‍ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.
ആഹാര സാധനങ്ങള്‍ അടച്ചുമാത്രം റ്രഫിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് ഈര്‍പ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
ഫ്രീസറില്‍ ഐസ് കൂടുതല്‍ കട്ട പിടിക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മാതാവ് നിര്‍ദ്ദേശിചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീ ഫ്രോസ്റ്റ് ചെയ്യുക.
by Midhun HP News | Feb 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ സിഎസ് ഐ ആശുപത്രിയ്ക്ക് സമീപം പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴിയിൽ നിരവധി അപകടങ്ങൾ തുടർകഥയായിരുന്നു. ഇതു ഹൃദയപൂർവ്വം ന്യൂസ് ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ തുടർന്ന് അധികൃതർ കുഴി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.
by liji HP News | Feb 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്.
തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി 220 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാര്‍ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്ക് കുറവായതിനാല്‍ അമ്മ വഴക്കു പറഞ്ഞു.
ഇതില്‍ കുപിതനായാണ് വിദ്യാര്‍ഥി വൈദ്യുതി ടവറില്‍ കയറിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടു നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇവര്‍ ജീവന്‍ പണയം വച്ചാണ് കുട്ടിയെ താഴെയിറക്കിയത്.
by Midhun HP News | Feb 7, 2024 | Latest News, ജില്ലാ വാർത്ത
ഗവ.എൽ.പി.എസ് കുറ്റിമൂട് വർണ്ണക്കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ എം എൽ എ ഒഎസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി രഞ്ജിതം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് നിലൂഷർ എ എഫ് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായിരുന്ന ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് പ്രോജക്റ്റ് പ്രകാശനവും പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് ഡിവിഷൻ മെമ്പർ സരളമ്മ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ. നവാസ്, ബി ആർ സി പരിശീലകൻ വിനോദ് റ്റി, ഷീബ.കെ, മായ ജി എസ്, കുമാരി അനശ്വര, പ്രീതറാണി എസ് പി, സുഹർബാൻ ഇ, മുൻ പ്രഥമാദ്ധ്യാപിക നസീറ ബീവി. ഇ പിടിഎ അംഗങ്ങളായ അനി. ആർ, സുശീന്ദ്രൻ, ബിനു കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപികയായ രാജി ആർ. വി കൃതജ്ഞത രേഖപ്പെടുത്തി.
Recent Comments