by liji HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗം(4087) വാർഷിക പൊതുയോഗം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജി മധുസൂദൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ എസ് ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കരയോഗം സെക്രട്ടറി വി ജി രഞ്ജിത് കുമാർ, മധുസൂദനൻ നായർ, മോഹന ചന്ദ്രൻ നായർ, ജയന്തി കൃഷ്ണ, മധു കുമാർ എന്നിവർ സംസാരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, പഠനസഹായം, കരയോഗ അംഗങ്ങളിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ ആദരിക്കൽ, ചികിത്സാധനസഹായം എന്നിവ വിതരണം ചെയ്തു. കരയോഗത്തിന്റെ തുടർന്നുള്ള പ്രസിഡന്റ് ആയി ഡി വിജയകുമാർ, സെക്രട്ടറിയായി ശ്രീകണ്ഠൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.
by Midhun HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. എട്ട് വർഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു.
by Midhun HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കനെ തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി മുത്താന പ്ലാൻങ്കലയിൽവീട്ടിൽ ബാബു 60 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ കുളിക്കാനായി മുത്താന ചേപ്പാട് പാലത്തിന് താഴേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. 12 മണിയോടെ നാട്ടുകാർ തന്നെയാണ് ബോധരഹിതനായ നിലയിൽ ഇയാളെ കാണുന്നത്. തുടർന്ന് കല്ലമ്പലം പൊലീസിനെ വിവരം അറിയിച്ചു. ജന്നി അസുഖം ഉള്ള ആളാണ് ബാബു. കുളിക്കുന്നതിന് ഇടയിൽ അസുഖം വന്നതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടി കൾ കല്ലമ്പലം പൊലീസ് സ്വീകരിച്ചു വരുന്നു.
by Midhun HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
പോലീസ് സഹകരണ സംഘത്തിൻ്റെ രണ്ടാമത് ബ്രാഞ്ച് ആറ്റിങ്ങലിൽ ആരംഭിക്കുന്നു. 2024 ഫെബ്രുവരി 12 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ആറ്റിങ്ങൽ പോലീസ് ക്വാർട്ടേഴ്സ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ അടൂർ പ്രകാശ് എം.പി, എം.എൽ എ മാരായ വി. ജോയ്, ഒ.എസ്.അംബിക, വി.ശശി, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, സൗത്ത് സോൺ ഐജി ജി. സ്പർജൻ കുമാർ ഐ പി എസ്, തിരു. റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി ഐ പി എസ്, തിരു: റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ പി എസ്, അഡീഷണൽ എസ്.പി ആർ. പ്രതാപൻ നായർ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദ്ദീൻ, ജനപ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ, സഹകാരികൾ എന്നിവർ പങ്കെടുക്കും.
by Midhun HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
കേരളാ സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമകോർപ്പറേഷൻ:- വിദ്യാസമുന്നതി സ്കോളർഷിപ്പ് 2023-24 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
വിദ്യാർത്ഥി സ്കോളർഷിപ്പ് : കോഴ്സുകൾ
◼️ ഹൈസ്കൂൾ വിദ്യാർത്ഥികൾ:- Rs 2,500/- പ്രതിവർഷം.
◼️ +1/+2 വിദ്യാർത്ഥികൾ : – Rs 4,000/- പ്രതിവർഷം.
◼️ ഡിഗ്രി പ്രൊഫഷണൽ : Rs 8,000/- പ്രതിവർഷം.
◼️ ഡിഗ്രി നോൺ പ്രൊഫഷണൽ : Rs 6,000/- പ്രതിവർഷം.
◼️PG പ്രൊഫഷണൽ : Rs. 16,000/- പ്രതിവർഷം
◼️PG നോൺ പ്രൊഫഷണൽ : Rs 10,000/- പ്രതിവർഷം.
◼️CA, CS, CMS (ICWA) :- പ്രതിവർഷം Rs. 10,000/-
◼️ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ:- Rs 6,000/- പ്രതിവർഷം.
◼️ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ കോഴ്സുകൾ : പരമാവധി Rs. 50,000/-
◼️ Ph.D/ MPhil : Rs. 25,000/-
കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത സംസ്ഥാനത്തിലെ സംവരേണതര മുന്നോക്ക സമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
👉അപേക്ഷ നൽകേണ്ട അവസാന തീയതി 2024 ഫെബ്രുവരി 6
by Midhun HP News | Feb 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ പാതയിൽ പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ അപകടക്കുഴിയിൽ നാട്ടുകാർ വാഴ വച്ച് പ്രതിഷേധിച്ചു. ദേശീയ പാതയിൽ സി.എസ് ഐ ആശുപത്രിയ്ക്ക് സമീപം പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലേയ്ക്ക് നിരന്തരം ഒഴുകിയതിനെ തുടർന്ന് റോഡിൽ കുഴികൾ രൂപപ്പെടുകയായിരുന്നു. വെള്ളക്കെട്ടുള്ള കുഴികളിൽ ഇരു ചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളും പതിവാകുന്നു. ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയ പാതയിൽ പൈപ്പ്പൊട്ടൽ തുടർക്കഥയായിട്ടും ശാശ്വത പരിഹാരത്തിന് ഇതുവരേയും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ രോക്ഷാകുലരാണ് നാട്ടുകാർ.

Recent Comments