മഹാത്മാഗാന്ധി സ്മൃതി ദിനത്തിൽ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി ഹരിത കർമ്മ സേന

മഹാത്മാഗാന്ധി സ്മൃതി ദിനത്തിൽ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി ഹരിത കർമ്മ സേന

കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുകത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിലെ പോങ്ങനാട് വാർഡിന്റെ പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡന്റ ടി ആർ മനോജിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. മൂന്നു വാർഡുകളിൽ നടന്ന പ്രഖ്യാപനം ഹരിത കേരളം മിഷന്റെയും കൃഷി, ആരോഗ്യം വകുപ്പിന്റെയും ഗ്രീൻ വെർമ്സ് ഹരിത സഹായം സ്ഥാപനം എന്നിവരുടെയും മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്യാമ്പായിനുകൾക്കും നടത്തിയ ശേഷം ആണ് പ്രഖ്യാപനം നടത്തിയത്.

7,8 വാർഡുകളിൽ നടന്ന പ്രഖ്യാപനം വാർഡ് മെമ്പർമാരായ ബിന്ദു ജി, ഉഷാകുമാരി എന്നിവരുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി ആർ മനോജ് നിർവഹിച്ചു. ചടങ്ങിൽ പോങ്ങനാട് രാധാകൃഷ്ണൻ സ്വാഗതവും, ജില്ല പഞ്ചായത്ത്‌ അംഗം ജി ഗിരികൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ മാരായ സജികുമാർ, ബെൻഷാ ബഷീർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ, ജെ എസ് അനിൽകുമാർ, ഹെൽത് ഇൻസ്‌പെക്ടർ ആനന്ദ് ജി എന്നിവർ ആശംസകളും ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി നന്ദിയും അറിയിച്ചു.

സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല; അവനവഞ്ചേരി സപ്ലൈകോയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്സിന്‍റെ ധര്‍ണ്ണാസമരം

സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല; അവനവഞ്ചേരി സപ്ലൈകോയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്സിന്‍റെ ധര്‍ണ്ണാസമരം

ആറ്റിങ്ങല്‍: സബ്സിഡി സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി മാസങ്ങളായി കിട്ടുന്നില്ലെന്നും, സര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുയാണെന്നും ആരോപിച്ചുകൊണ്ട് അവനവഞ്ചേരി മേഖലാ കോണ്‍ഗ്രസ്സിന്‍റെ സംയുക്ത ആഭിമുഖ്യത്തില്‍ അവനവഞ്ചേരി ഗ്രാമം മുക്ക് സപ്ലൈകോ മാവേലി സ്റ്റോറിനു മുന്നില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു.

ധര്‍ണ്ണാ സമരം ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.ബിഷ്ണു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മുന്‍ നിര്‍വ്വാഹകസമിതിഅംഗം ഡോ.വി.എസ്.അജിത്കുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്‍റ്മാരായ എസ്.കെ. പ്രിന്‍സ് രാജ്, പി.ജയചന്ദ്രന്‍നായര്‍, കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ കെ.ജെ.രവികുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ എസ്.ശ്രീരംഗന്‍, എ. ഗോപി, മുന്‍ കൌണ്‍സിലര്‍ കെ.കൃഷ്ണമൂര്‍ത്തി, ബൂത്ത് പ്രസിഡന്‍റ്മാരായ എസ്.സുദര്‍ശനന്‍പിളള, വിജയന്‍സോപാനം, സതീശന്‍, തങ്കമണി ശാസ്തവട്ടം രാജേന്ദ്രന്‍, സലിം പാണന്‍റെമുക്ക്, എസ്.രത്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൊഴിൽ മേള സംഘടിപ്പിക്കുന്നു

തൊഴിൽ മേള സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തൊഴിൽ മേള ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ ഫെബ്രുവരി മൂന്നാം തീയതി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അതിനായി വി എച്ച് എസ് സി പാസ്സ് ആയ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.

ഫോൺ നമ്പർ
9446581684
9446928647

https://forms.gle/5ony2RebNAWkoGDz5

“ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് അർഹനായി എസ്.എച്ച്.ഒ ജെ.എസ്‌ പ്രവീൺ

“ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് അർഹനായി എസ്.എച്ച്.ഒ ജെ.എസ്‌ പ്രവീൺ

ആറ്റിങ്ങൽ: കുറ്റാന്വേഷണ മികവിനുള്ള 2022-ലെ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ “ബാഡ്ജ് ഓഫ് ഹോണർ” പുരസ്ക്കാരത്തിന് അർഹനായി തിരുവനന്തപുരം റൂറൽ വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ജെ.എസ്‌.പ്രവീൺ.

രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കളിച്ച് ചിരിച്ച് നടന്ന കുട്ടിയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടന്നു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടന്നു

ചിറയിൻകീഴ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം തല മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ഉയർത്തിപ്പിടിച്ച മതേതര മൂല്യത്തെ തകർത്ത് രാജ്യത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുവാനുള്ള ശ്രമമാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് കരകുളം പറഞ്ഞു.

ഗാന്ധിയൻ ദർശനങ്ങളിലൂടെ രാജ്യത്തെ വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വമാണ് ഇന്ന് ഓരോ പൗരനും ഏറ്റെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.എസ് ശബരീനാഥൻ, എം.ജെ ആനന്ദ്, ജെഫേഴ്സൺ, കെ.എസ് അജിത് കുമാർ, കെ.പി രാജശേഖരൻ നായർ, മോനി ശാർക്കര, അബ്ദുൾ ജബ്ബാർ, ശരുൺകുമാർ, എസ് .സുജിത്, ജയചന്ദ്രൻ, മൻസൂർ മംഗലപുരം, ഉദയകുമാരി, ജൂഡ് ജോർജ്, എ.ആർ നിസാർ, രഘുനാഥൻ രാജേഷ് ബി.നായർ,മഹിൻ എം.കുമാർ, ജയന്തി കൃഷ്ണ എന്നിവർ സംസാരിച്ചു.