by Midhun HP News | Jan 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ജനുവരി 27ന് അവധിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, എസ്എസ്‌കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പങ്കാളിത്തം പൂര്‍ണമാക്കാന്‍ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.
എല്‍പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തില്‍ ബിആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകള്‍ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ക്ലസ്റ്റര്‍ പരിശീലനത്തിനുശേഷം ക്ലാസില്‍ നടന്ന പഠനപ്രവര്‍ത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കല്‍, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകള്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിനു സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നല്‍കുക എന്നിവയാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി ഉള്ളത്. ഇതിനുമുമ്പ് 2023 ഒക്ടോബര്‍ ഏഴിനും 2023 നവംബര്‍ 23നുമാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത്.
by Midhun HP News | Jan 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29 വരെ അവസരം.
സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താല്‍ സ്വന്തമായി കഴിയാത്തവര്‍ക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാം.
by Midhun HP News | Jan 24, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക്ക് കേബിൾ തകരാറിനെ തുടർന്നു ഏകദേശം 1 മണിക്കൂറായി ട്രെയിൻ ഗതാഗതം തടസ്സപെട്ടു. ശർക്കര സ്കൂളിലും റെയിൽവേ സ്റ്റേഷനും ഇടയിലായി ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതിനാൽ ഇരുവശത്തേയും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കേബിൾ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. തിരുവന്തപുരത്തേയ്ക്കു പോയ ഐലൻഡ് ആണ് തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്നത്. സ്കൂൾ കുട്ടികളാണ് ഗതാഗതക്കുരുക്കിൽ ഏറെ ബുദ്ധിമുട്ടിയത്.
by Midhun HP News | Jan 24, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ആൽത്തറമൂട് എൻ.എസ്.എസ് കരയോഗത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി, ആർ.സരിത, പി.മണികണ്ഠൻ, അബ്ദുൾവാഹിദ്, ചിറയിൻകീഴ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി വിജയകുമാർ, ആർ.എസ് അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കല്ലിൻമൂട് വാർഡു സമിതിയും ഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഓഫ് പോലീസ് മുരളീകൃഷ്ണൻ നിർവഹിച്ചു. വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഡോക്ടർമാരായ ഡോ. ശ്രീദേവി, ഡോ.യാസിൻ, ഡോ. ആതിര, ഡോ. മാളവിക, ഡോ. ആഷിദ, ഡോ. മാളവിക സുനിൽ പി ആ ഒ ആനന്ദ്, വയോജനക്ലബ് പ്രസിഡന്റ് സുഗുണൻ, വാർഡ് സമിതി അംഗം രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ഗോകുലം ആരോഗ്യ സുരക്ഷ മിഷൻ പദ്ധതി പ്രകാരം ക്യാമ്പിൽ പങ്കെടുത്ത തുടർ ചികിൽസ വേണ്ടവർക്ക് പ്രത്യേക സ്കീമിൽ ചികിൽസ ഉറപ്പുവരുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
by Midhun HP News | Jan 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഫെബ്രുവരി മൂന്നിന് നടക്കുന്ന എൻ ഡി എ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം പദയാത്രയുടെ സംഘാടകസമിതി യോഗം കേന്ദ്ര പാർലമെൻ്ററി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എൻ ഡി എ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ആർ എം അജി, കെ കെ സി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പള്ളിക്കൽ, ബി ഡി ജെ എസ് ജില്ലാ പ്രസിഡൻറ് പരുത്തിപ്പള്ളി സുരേന്ദ്രൻ, ആർ എൽ ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി ജി അശോകൻ, ബിജെപി ദേശീയ കൗൺസിൽ അംഗം ബാഹുലേയൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് തുടങ്ങി നിരവധി ബി.ജെ. പി എൻഡിഎ നേതാക്കന്മാരും പരിപാടിയിൽ പങ്കെടുത്തു. യോഗത്തിൽ 65 പേർ അടങ്ങുന്ന സംഘാടകസമിതി പ്രഖ്യാപിക്കുകയും ചെയ്തു.
Recent Comments