ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബ്ലഡ് ബാങ്ക് സ്റ്റാഫിനെയും തിരുവനന്തപുരം സിറ്റിസൺ ഇന്ത്യ ഫൗണ്ടേഷന്റെ ബ്ലഡ് മൊബൈൽ യൂണിറ്റിന്റെയും സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഹാളിൽ ജനുവരി 20 ശനിയാഴ്ചയാണ് ക്യാമ്പ് നടക്കുന്നത്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.

മൊബൈൽ നമ്പർ: 9946719326, 9496369021

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യ വിതരണം

2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പട്ടികജാതി പഠനോപകരണം, ലാപ് ടോപ്പ്, വയോജനങ്ങൾക്കുള്ള കട്ടിൽ, അങ്കണവാടികളിലേയ്ക്കുള്ള വെയിംങ് മെഷീൻ എന്നിവയും ഇതിനോടൊപ്പം വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായവും കുളമുട്ടം എൽ പി എസ്സിൽ വച്ച് വിതരണം ചെയ്തു.
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ്, പഠനോപകരണം, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായം, അങ്കണവാടികൾക്ക് വെയിംങ് മെഷീൻ എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി വിതരണം ചെയ്തു. 96 പേർക്ക് കട്ടിൽ, 53 കുട്ടികൾക്ക് മേശയും കസരയും 6 കുട്ടികൾക്ക് ലാപ് ടോപ്പ്, 7 പേർക്ക് വിവാഹ ധനസഹായം 3 വെയിംങ് മെഷീൻ എന്നിവ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി. തമ്പി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുധീർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, ബ്ലോക്ക് മെമ്പർ ജി കുഞ്ഞുമോൾ, പഞ്ചായത്തംഗങ്ങളായിട്ടുള്ള ബീജ ഷൈജു, നിമ്മി അനിരുദ്ധൻ, മുഹമ്മദ് റാഷിദ്, ഓമന രാജൻ, സോഫിയ സലിം ഒലീദ്, പി. സുരേഷ് കുമാർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ്, നിർവ്വഹണ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

നവകേരള സദസിൽ പങ്കെടുക്കാത്തതിനു തൊഴിൽ നിഷേധിച്ചു; പരാതിയുമായി 6 സ്ത്രീകൾ

നവകേരള സദസിൽ പങ്കെടുക്കാത്തതിനു തൊഴിൽ നിഷേധിച്ചു; പരാതിയുമായി 6 സ്ത്രീകൾ

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ആനാട് പഞ്ചായത്തിലാണ് സംഭവം. ആറ് സ്ത്രീകളാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഇവർ പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണ് തൊഴിൽ നിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒൻപതാം വാർഡിലെ തൊഴിലുറപ്പ് ജോലിയിൽ നിന്നു ഒഴിവാക്കിയതെന്നു പരാതിയിലുണ്ട്.

സിപിഎമ്മാണ് ആനാട് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസന്ന, ത്രേസ്യ, ഷീബ എൽഎസ്, സുലജ, സുനിത, ജോളി ആർ എന്നിവരാണ് പരാതി നൽകിയത്.

ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനകം വിവാഹ സര്‍ട്ടിഫിക്കറ്റ്; അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് : മന്ത്രി രാജേഷ്

ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനകം വിവാഹ സര്‍ട്ടിഫിക്കറ്റ്; അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് : മന്ത്രി രാജേഷ്

തിരുവനന്തപുരം: അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചതായി മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ പ്രതികരണം.

അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്‌സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങള്‍ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ടപ്പേ’ എന്ന വാക്കാണ് മനോരമ പോലും കെ സ്മാര്‍ട്ടില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് എത്ര വേഗം ലഭിച്ചെന്ന് പറയാന്‍ ഉപയോഗിച്ചത്. മന്ത്രി കമന്റില്‍ സൂചിപ്പിച്ചു.

ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനകം ലഭിച്ചെന്ന് മന്ത്രി എംബി രാജേഷ് എഫ്ബിയില്‍ കുറിപ്പിട്ടിരുന്നു. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.

സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്. മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സാന്ത്വന പരിചരണ പരിശീലനം സംഘടിപ്പിച്ചു

സാന്ത്വന പരിചരണ പരിശീലനം സംഘടിപ്പിച്ചു

പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ അഭുമുഖ്യത്തിൽ സാന്ത്വന പരിചരണ പരിശീലനം സംഘടിപ്പിച്ചു. പള്ളിക്കൽ സി എച്ച് സി യിൽ നടന്ന പരിപാടി എം. മാധവൻകുട്ടി
ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബിന്ദു അധ്യക്ഷയായി. ജയശ്രി, ഹസീന, ഷീബ, നഹാസ്, മുബാറക്, രഘുത്തമൻ, അനിൽ, റീന, നിസ, ഷിബിലി, രേവതി, ശ്രീകുമാരി
തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

രണ്ടര വയസ്സുകാരിയുമായി കിണറ്റിൽ ചാടി; മാതാവിനെതിരെ കേസ്

രണ്ടര വയസ്സുകാരിയുമായി കിണറ്റിൽ ചാടി; മാതാവിനെതിരെ കേസ്

മലപ്പുറം: പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് പൊലീസ് കേസെടുത്തത്.

ഹസീനയെയും മകൾ ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുടുംബപ്രശ്‌നം മൂലം ഹസീന കുഞ്ഞുമായി ഭർതൃവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണിപ്പോൾ കൊലക്കുറ്റത്തിന് കേസ്. നിലവിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഹസീന. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.