ഭൂമി തരം മാറ്റം: രേഖകള്‍ അപ്‌ലോഡ് ചെയ്യണം

ഭൂമി തരം മാറ്റം: രേഖകള്‍ അപ്‌ലോഡ് ചെയ്യണം

തിരുവനന്തപുരം, ചിറയിന്‍കീഴ്, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോറം 6 അപേക്ഷ സമര്‍പ്പിച്ച കക്ഷികള്‍ അവരവരുടെ ലോഗിന്‍ പരിശോധിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അവ അപ്‌ലോഡ് ചെയ്ത് ജനുവരി 20ന് മുമ്പായി തിരികെ സമര്‍പ്പിക്കേണ്ടതാണെന്ന് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് അറിയിച്ചു.

ദേശീയ സ്കൂൾ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഫെമിദയ്ക്ക് സ്വീകരണമൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

ദേശീയ സ്കൂൾ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഫെമിദയ്ക്ക് സ്വീകരണമൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

ആറ്റിങ്ങൽ: പഞ്ചാബിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളിമെഡൽ നേടി തിരിച്ചെത്തിയ ഫെമിദ ഹാജത്തിന് സ്കൂളിൽ ഊഷ്മളമായ സ്വീകരണം നൽകി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഹാരം അണിയിച്ച് അനുമോദിച്ചു. 19 വയസ്സിന് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം വിഭാഗത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരിയായ ഫെമിദ വെള്ളി മെഡൽ നേടിയത്.

ഈ മത്സരത്തിൽ കേരളം നേടിയ ഒരേയൊരു വെള്ളി മെഡൽ ഫെമിദയുടെ പേരിലാണ്. ഫെമിദയുടെ സഹോദരി ഫിദയും ദേശീയ ചാമ്പ്യഷിപ്പിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടുകയുണ്ടായി. അധ്യാപകരായ അനീഷ് – ജസ്ന ദമ്പതിമാരുടെ മക്കളാണ് ഫെമിദയും ഫിദയും. സംസ്ഥാന തല മത്സരത്തിൽ സ്വർണ മെഡൽ നേടിയാണ് ഫെമിദ ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ജനുവരി 24ലെ പൊതു പണിമുടക്ക് വിജയിപ്പിക്കണം – കെ പി എസ് ടി എ.

ജനുവരി 24ലെ പൊതു പണിമുടക്ക് വിജയിപ്പിക്കണം – കെ പി എസ് ടി എ.

ഡിഎ കുടിശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യുക, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് സ്കെയിൽ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെറ്റോ സംഘടനകൾ ജനുവരി 24 ന് സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള പ്രദേഴ്സ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ മുഖ്യ പ്രഭാഷണം നടത്തി.

പ്രതിനിധി സമ്മേളനം എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. എൻ രാജ്മോഹൻ, ആർ ശ്രീകുമാർ, ഡി സി ബൈജു, എൻ സാബു, സി ആർ ആത്മകുമാർ, എസ് സബീർ, അനൂപ് എം ജെ, സാജൻ പി എ, ക്ലീറ്റസ് തോമസ്, മുഹമ്മദ് അൻസാർ എ എം, ലാജി ജി എൽ, ബി ആർ ബിജു കുമാര്‍, വിഷ്ണു പി ജി, മനോജ് പുളിമാത്ത്, റിയാസ് എ എച്ച്, ജെഫ്ന എ എസ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സൂര്യകാന്തി പി കെ നന്ദി രേഖപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം: ജാമ്യ ഹര്‍ജികള്‍ കോടതിയില്‍, പ്രതിഷേധം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം: ജാമ്യ ഹര്‍ജികള്‍ കോടതിയില്‍, പ്രതിഷേധം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാര്‍ച്ചും നടക്കും. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടര്‍ന്ന് റിമാന്‍ഡില്‍ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി.

ജാമ്യാപേക്ഷയില്‍ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലില്‍ തുടരേണ്ടി വരും. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതിനിടെയാണ് മൂന്ന് കേസുകളില്‍ക്കൂടി രാഹുലിന്റെ ഫോര്‍മല്‍ അറസ്റ്റ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്. രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം: ഗുരുവായൂരില്‍ വന്‍ താര നിര

സുരേഷ് ഗോപിയുടെ മകളുടെ കല്യാണം: ഗുരുവായൂരില്‍ വന്‍ താര നിര

ഗുരുവായൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹത്തിന് പുലര്‍ച്ചെ ഗുരുവായൂരിലെത്തി താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. . കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരങ്ങള്‍ ഉള്ളത്. സുരേഷ് ഗോപിയുടെ കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു.

സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ വിവാഹവേദിയിലേക്ക് പ്രധാനമന്ത്രിയെത്തും. ഇന്ന് വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോട്ടോയെടുക്കാനുള്ള അവസരവും ഉണ്ട്.

ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. രാവിലെ 8.45 – 9 മണിക്കിടെയാണ് മുഹൂര്‍ത്തം. വിവാഹം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ മടങ്ങും.

വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കും എന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും ചേര്‍ന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്.

എസ് നളിനാഷൻ (76) അന്തരിച്ചു

എസ് നളിനാഷൻ (76) അന്തരിച്ചു

ആറ്റിങ്ങൽ: തച്ചൂർക്കുന്ന് പൈപ്പ് ലൈൻ റോഡിൽ എൻ.വി നിവാസിൽ എസ് നളിനാഷൻ (76) അന്തരിച്ചു.

ഭാര്യ: ഡി വസന്തകുമാരി.
മക്കൾ: എൻ.വി ദീപാറാണി, എൻ.വി ദീപ്തിറാണി .
മരുമക്കൾ: ഡി സുനിൽ കുമാർ, എസ് ജയിർ(ഷാർജ).
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.