തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം എട്ടിനായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു.

സ്വപ്നക്കൂടിന്റെ കോൺക്രീറ്റ് ഏറ്റെടുത്ത് കെ ആർ ടി എ

സ്വപ്നക്കൂടിന്റെ കോൺക്രീറ്റ് ഏറ്റെടുത്ത് കെ ആർ ടി എ

കിളിമാനൂർ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരുക്കുന്ന സ്വപ്നക്കൂടിന്റെ കോൺക്രീറ്റ് സംഘടന എറ്റെടുത്തു. കിളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഭിന്നശേഷി സൗഹൃദ വീടാണ് സ്വപ്നക്കൂട്. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരൻ സഞ്ചുവിനാണ് വീട് വച്ച് നൽകുന്നത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാതെ ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞിരുന്ന അഞ്ചംഗ കുടുംത്തിന്റെ ദുരവസ്ഥ കണ്ടാണ് കെ ആർ ടി എ വീടൊരുക്കാൻ തയ്യാറായത്.

വർക്കല എസ് എൻ കോളേജ് എൻഎസ്എസ് യൂണിറ്റ്, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, എസ് ട്രസ്റ്റ്, കെ എസ് ടി എ കിളിമാനൂർ ജില്ലാ കമ്മിറ്റി, ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് എട്ടര ലക്ഷം രൂപക്ക് സ്വപ്നക്കൂട് ഒരുക്കുന്നത്. കെ ആർ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അനീഷ് എസ് എൽ, ജില്ലാ ജോ.സെക്രട്ടറി ഷാമില എം, ജില്ലാ എക്സിക്യൂട്ടീവ് ചിത്ര സി, എസ് എൻ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി കെ സുമേഷ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഐഇഡിസി ശ്രീകുമാരൻ ബി എന്നിവർ നേതൃത്വം നൽകി. കെ ആർ ടി എ കിളിമാനൂർ യൂണിറ്റ് അംഗങ്ങളായ വിശാഖ് ജി മോഹൻ, ദീപ ജി എസ്, മഞ്ചു മാത്യു, അനശ്വര എസ് കുമാർ, രാജിമോൾ ആർ, വിനോദ് കെ എസ് എന്നിവരടങ്ങുന്ന കിളിമാനൂർ യൂണിറ്റാണ് കോൺക്രീറ്റ് ഏറ്റെടുത്തത്.

കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി

കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി

ആറ്റിങ്ങൽ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദാക്കൽ ഇളമ്പ വില്ലേജ് ഓഫീസിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ബി കെ എം യു മാർച്ചും ധർണ്ണയും നടത്തി. ബി കെ എം യു സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം അസി:സെക്രട്ടറി കോരാണി വിജു, ഡി.അനിൽകുമാർ, എം അനിൽ, ശരൺ ശശാങ്കൻ, എം ഷാജി, സി എസ്‌ ബാബു, വേണു ബാബുരാജൻ എന്നിവർ സംസാരിച്ചു.

ബികെഎംയു നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം വില്ലേജ് ഓഫിസുകളിലേക്ക് നടത്തിയ പ്രാക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ഇളമ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. കർഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, ഭൂഉടമവിഹിതം കൃത്യമായി പിരിച്ചെടുക്കുക, കർഷകതൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

ഒറ്റൂർ വില്ലേജ് ഓഫീസ് മാർച്ച് സിപിഐ മണ്ഡല സെക്രട്ടറി സി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ സുലി അധ്യക്ഷത വഹിച്ച യോഗത്തിൽ മോഹൻദാസ്, ആറ്റിങ്ങൽ ശ്യാം എന്നിവർ സംസാരിച്ചു. അഴൂർ വില്ലേജ് ഓഫീസ് മാർച്ച് വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. വിനോദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് വിജയദാസ്, ഗംഗാ അനി എന്നിവർ സംസാരിച്ചു

പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് ബ്യൂട്ടീഷ്യൻ രംഗത്ത് പ്രവർത്തന പരിചയമുള്ള യുവതിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9747054614

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ സ്റ്റാഫ് പ്രതിഷേധ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡി ഹെഡ് ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തിയത്. ജീവനക്കാരുടെ ശമ്പളം രണ്ടു മാസമായി മുടങ്ങിയതിലും പി എഫ് തടഞ്ഞുവയ്ക്കുക, പി എഫ് വക മാറ്റി ചിലവഴിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഡോ. പി കെ ബിജു ഉദ്ഘാടനം നിർവഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ. പ്രിൻസ് പി ആർ, എൽ ബി എസ് സ്റ്റാഫ് യൂണിയൻ വർക്കിങ് പ്രസിഡന്റ് മുജീബ് റഹ്മാൻ എ വി, കേപ്പ് സ്റ്റാഫ് അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറിയേറ്റ് അംഗം സനോജ്, എംപ്ലോയ്‌യീസ് യൂണിയൻ നേതാക്കളായ ബിജുമോൻ കെ, ടി ഡി കുര്യച്ചൻ, ഷാജി എൽ, പ്രിയകുമാർ, മനോജ് ജി, പ്രേം തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു