പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം; അക്ഷരമാല എല്ലാ ക്ലാസിലും; പരിഷ്‌കരണം പത്ത് വര്‍ഷത്തിന് ശേഷം

പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം; അക്ഷരമാല എല്ലാ ക്ലാസിലും; പരിഷ്‌കരണം പത്ത് വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

2007ലാണ് ഇതിന് മുന്‍പ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. 2013ലും ചില്ലറമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറായി പാഠ്യപദ്ധതിയില്‍ മാറ്റം ഉണ്ടായിട്ടില്ല. 16 വര്‍ഷമായി അറിവിന്റെ മേഖലയില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്തുന്ന കുതിപ്പ്, വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയായിക്കിക്കൊണ്ടുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പിന്തുണ നല്‍കേണ്ടതുണ്ട്. വളരെ സമയമെടുത്ത് തികച്ചും ജനകീയമായും സുതാര്യവുമായാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാര ചാർത്തിനു തുടക്കമായി

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാര ചാർത്തിനു തുടക്കമായി

ആറ്റിങ്ങൽ: വീര കേരളപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദശാവതാര ചാർത്തിനു തുടക്കമായി. കഴിഞ്ഞ ദിവസം മുതൽ 24 വരെയാണ് (മകരം 1 മുതൽ 10 വരെ) ദശാവതാര ചാർത്തും, ചുറ്റു വിളക്കും, അവതാര മാഹാത്മ്യ പ്രഭാഷണവും നടക്കുന്നത്.

ഡോ. അംബേദ്ക്കർ നാഷണൽ അവാർഡ് ജേതാവായ പൊയ്കമുക്ക് ഹരിയ്ക്ക് സ്വീകരണം നൽകുന്നു

ഡോ. അംബേദ്ക്കർ നാഷണൽ അവാർഡ് ജേതാവായ പൊയ്കമുക്ക് ഹരിയ്ക്ക് സ്വീകരണം നൽകുന്നു

ആറ്റിങ്ങൽ: പൊയ്കമുക്ക് വലിയവിളമുക്കിൽ ജനുവരി 21 നു ഞായർ വൈകുന്നേരം 4 മണിയ്ക്ക് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ചടങ്ങിൽ ഡോ. അംബേദ്ക്കർ നാഷണൽ അവാർഡ് ജേതാവായ പൊയ്കമുക്ക് ഹരിക്കു സ്വീകരണം നൽകും. അനുമോദന യോഗം മുൻ ഡെപ്യൂട്ടി സ്പീക്കർ വി ശശി എം എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ എക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ പെരുമാതുറയിലെ മുൻ പഞ്ചായത്തംഗം പെരുമാതുറ തോപ്പിൽ വലിയവിളാകം വീട്ടിൽ എം.സിയാദിന്റെ മകൾ അൽഫിനയെ പെരുമാതുറ ഗ്രാമജ്യോതി സാംസ്‌കാരിക വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.

മുതിർന്ന അംഗം ഷഹീർ സലിം അധ്യക്ഷനായ ചടങ്ങിൽ ഗ്രാമജ്യോതി പ്രസിഡന്റ്‌ സജിത്ത് ഉമ്മർ അൽഫിനയെ പൊന്നാട അണിയിച്ച് ആദരിച്ചു , സെക്രട്ടറി അർഷിദ് അമീർ മെമന്റോ കൈമാറി. ജോയിന്റ് സെക്രട്ടറി നാദിൽ നസീർ സ്വാഗതവും ഷറഫി നന്ദിയും പറഞ്ഞു. സുജീറയാണ് അൽഫിനയുടെ മാതാവ്. യാസീൻ ഏക സഹോദരനാണ്.

ആലംകോട് കണ്ടയ്നർ ലോറി കടയിൽ ഇടിച്ചു കയറി അപകടം;തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

ആലംകോട് കണ്ടയ്നർ ലോറി കടയിൽ ഇടിച്ചു കയറി അപകടം;തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

ആറ്റിങ്ങൽ: ആലംകോട് തപാലുമായി വന്ന കണ്ടയ്നർ ലോറി കടയിൽ ഇടിച്ചു കയറി അപകടം. ആലംകോട് ഗവണ്മെന്റ് എൽ പി സ്കൂളിന് മുൻവശമുള്ള അൽ ബെയ്ക് എന്ന ചിക്കൻ കടയിൽ ഇടിച്ചു കയറിയാണ് അപകടം നടന്നത് . ഇന്ന് രാവിലെ നാലര മണിയോട് കൂടിയായിരുന്നു സംഭവം. ഏകദേശം ആറര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നു കണക്കാക്കുന്നു. സമീപത്തായി പെട്രോൾ ടാങ്കർ വാഹനവും പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ വൻ ദുരന്തം ആണ് ഒഴിവായതെന്നു
ദൃക്സാ.ക്ഷികൾ പറയുന്നു. യാത്രക്കാർക്കോ വാഹനത്തിലുണ്ടായിരുന്നവർക്കോ യാതൊരു പരിക്കുകളില്ലെന്നും നാട്ടുകാർ പറയുന്നു .

സെക്രട്ടേറിയറ്റ് മാര്‍ച്ച്: രാഹുല്‍ മാങ്കൂട്ടത്തിലിനെ രണ്ടു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തു

സെക്രട്ടേറിയറ്റ് മാര്‍ച്ച്: രാഹുല്‍ മാങ്കൂട്ടത്തിലിനെ രണ്ടു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി.

ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നേരത്തെ അറസ്റ്റു ചെയ്ത കേസില്‍ നല്‍കിയ ജാമ്യഹര്‍ജിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കുന്നത്. പുതുതായി അറസ്റ്റ് ചെയ്ത മൂന്നു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്തിറങ്ങാനാകൂ. പുതുതായി അറസ്റ്റ് റെക്കോഡ് ചെയ്ത കേസുകളില്‍ കൂടി നാളെ ജാമ്യഹര്‍ജി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകര്‍ സൂചിപ്പിച്ചു.