by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.
നേമം റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു. റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.
by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2047ൽ ഇന്ത്യ ഒരു വികസിത രാജ്യമാക്കുവാനുള്ള ചുവടുവെപ്പിന്റെ ആശയം ഉൾക്കൊള്ളുന്ന കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ “വികസിത് ഭാരത് @2047” രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ് സുരേഷ് ബാബു വികസിത് ഭാരത് @ 2047 ന്റെ സന്ദേശം നൽകുകയും ഡോ. ബിജു ഭാസ്കരൻ, പ്രൊഫ. നന്ദു എന്നിവർ ഈ വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു.
ടാറ്റ എൽഎക്സിയുടെ വൈസ് പ്രസിഡന്റ് കെ പി ശ്രീകുമാർ “സയന്റിഫിക് അഡ്വാൻസ് മെന്റ് ദാറ്റ് എനേബിൾ വികസിത്ത് ഭാരത് @2047” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള
ഈ പ്രോഗ്രാമിന്റെ ആദ്യ സെമിനാർ എടുത്തു.
by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മന്ത്രിയുടെ അകമ്പടി പോയ വാഹനം സ്വകാര്യ കാറിനെ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആലംകോട് ജംഗ്ഷ്നിലാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മന്ത്രി ശിവൻ കുട്ടിയ്ക്ക് അകമ്പടി പോയ മംഗലപുരം സ്റ്റേഷന്റെ വാഹനമാണ് ആലംകോട് സിഗ്നൽ കാത്ത് കിടന്ന കാറിനു പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയത്. കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സുമയ്യയുടെ കാറിന്റെ പിൻവശത്താണ് പൊലീസ് ജീപ്പ് ഇടിച്ചത്. ജീപ്പ് നിർത്താതെ പോയതിനാൽ കാറിലുണ്ടായിരുന്നവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
കാലം കിളിമാനൂർ എന്ന സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.
ഇതുപോലുള്ള സംഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ് കാലം എന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ സാഹിത്യകാരനായ ദാ ന്തെയുടെ ഡിവൈൻ കോമഡി ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ അതും അന്ന് വെറും മൂന്നുകോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ വിവർത്തനം ചെയ്ത കിളിമാനൂർ രമാകാന്തന്റെ നാട്ടിൽ ഇത്രയും വലിയ ലക്ഷ്യത്തോടുകൂടിയ ഒരു സാംസ്കാരിക സംഘടന ഉണ്ടാകാൻ ഏറെ താമസിച്ചുപോയി. കാലത്തിന്റെ രൂപീകരണത്തോടെ നാട് അദ്ദേഹത്തോടും മറ്റു കലാ സാഹിത്യ പ്രതിഭകളോടും ആദരം പുലർത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ സീരിയൽ താരം കിഷോർ, ഒ.എസ്. അംബിക. എം എൽ എ, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ എന്നിവർ സംസാരിച്ചു. കാലം പ്രസിഡന്റ് കെ. വി.വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഹരീഷ് സ്വാഗതവും ട്രഷറർ ബി.സോമരാജൻ നന്ദിയും പറഞ്ഞു. സിനിമ സംവിധായകൻ പ്രജേഷ് സെൻ, ആർട്ടിസ്റ്റ് കിളിമാനൂർ ഷാജി, പിന്നണിഗായിക സരിത രാജീവ്, കർഷക ഷൈല ബഷീർ, നോവലിസ്റ്റ് മാരായ അഡ്വ. ബിലഹരി, രഞ്ജു കിളിമാനൂർ എന്നിവരെ ഉദ്ഘാടന യോഗത്തിൽ ആദരിച്ചു.
സ്വാഗതഗാനം രചിച്ച കൃഷ്ണൻ കുട്ടി മടവൂർ, ഈണം നൽകിയ അനീഷ് ചന്ദ്രമോഹൻ, ഓർക്കസ്ടേഷൻ നടത്തിയ രാജീവ് ശിവ, കാലം ലോഗോ നിർമ്മിച്ച അനീഷ് സതീശൻ എന്നിവരെയും യോഗത്തിൽ ആദരിച്ചു. ഗസൽ ഗായകൻ അലോഷി ആദം നയിച്ച ഗസൽ രാവും സംഘടിപ്പിച്ചു.
by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡിസംബർ 26 മുതൽ 30 വരെ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അഞ്ചു ദിവസത്തെ സ്റ്റുഡൻസ് സയന്റിഫിക് പ്രോഗ്രാമിന് ഇന്ന് സമാപനമായി. സ്കൂൾതലത്തിൽ 9 മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾക്ക് ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തികച്ചും സൗജന്യമായി വിഭാവനം ചെയ്ത ഈ പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. ബിജു രമേശ് നിർവഹിക്കുകയും കോളേജ് പ്രിൻസിപ്പൽ ഡോ. എസ് സുരേഷ് ബാബു, കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ആസ്പയർ 23 യുടെ ഗുണഫലങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു .
സമാപന ദിവസം പങ്കെടുത്ത 250ൽ പരം കുട്ടികളിൽ ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ വർക്കല എംജിഎം മോഡൽ സ്കൂളിലെ ശ്രീഹരിക്ക് 50,000 രൂപയും, രണ്ടാം സ്ഥാനം നേടിയ പള്ളിപ്പുറം കെ വിയിലെ സ്നേഹ പ്രകാശിന് 30,000 രൂപയും, മൂന്നാം സ്ഥാനം നേടിയ ഇടവ ജവഹർ പബ്ലിക് സ്കൂളിലെ തരുൺ അനിൽ നായർക്ക് 20,000 രൂപയും സമ്മാനമായി നൽകി. സമാപന സമ്മേളനത്തിൽ ഡോ. ബിന്ദു സ്വാഗതവും, ഡോ. ബിജു ഭാസ്കരൻ നന്ദിയും പ്രകാശിപ്പിച്ചു.
by Midhun HP News | Dec 31, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ആവണീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ഹൃദയപൂർവം ന്യൂസിലൂടെ ലൈവ് ആയി കാണാം. ലൈവ് ആയി കാണുന്നവർ ഹൃദയപൂർവം ഫേസ് ബുക്ക് പേജ് ലൈക് ചെയ്ത് ഫോളോ ചെയ്യുക.
Recent Comments