by Midhun HP News | Dec 20, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നവകേരള ബസിന് മുന്നിൽ പ്രതിഷേധം, ആലംകോട് സംഘർഷം. ആലംകോട് മുഖ്യമന്ത്രിക്കു നേരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിൽ ആണ് സംഭവം. വർക്കലയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മുഖ്യ മന്ത്രിയും സംഘവും ആറ്റിങ്ങലിലേക്ക് വരവെയാണ് ആലംകോട് ജംഗ്ഷനിൽ ആണ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചത്. നൂറോളം പ്രവർത്തകർ ആലംകോട് ജംഗ്ഷന് സമീപത്ത് സംഘടിച്ചു. കൊടിയും വടികളുമായാണ് പ്രവർത്തകർ കാത്ത് നിന്നത്. പല ഭാഗത്തായി കാത്തു നിന്ന പ്രവർത്തകർ ആണ് ഒന്നിച്ച് രംഗത്ത് ഇറങ്ങി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ആണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപെടുന്ന ബസ് എത്തിയതോടെ പ്രതിഷേധക്കാർ റോഡിലേക്ക് ഇറങ്ങി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുംഉണ്ടായി. ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റു മുട്ടി. വാഹന വ്യൂഹം കടന്നു പോയതിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലെ സംഘർഷം കൂടുതൽ ഉണ്ടായി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനിടെ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തുകയും ലാത്തി വീശി പ്രവർത്തകരെ ഓടിക്കുകയും ചെയ്തു. പോലീസ് ജീപ്പിൽ കയറ്റിയ പ്രതിഷേധക്കാരെ മറ്റ് പ്രവർത്തകർ ബലമായി മോചിപ്പിച്ചു.
by Midhun HP News | Dec 20, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള മദ്രസകളിലെ വിദ്യാർത്ഥികളുടെ ജില്ലാതല സർഗമേള ‘സർഗവസന്തം 2023’ എന്ന പേരിൽ ഡിസംബർ 23ന് ആറ്റിങ്ങലിൽ നടക്കും.
ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ‘സർഗവസന്തം 2023’ ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
മദ്രസാ തലങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ കോംപ്ലക്സ് (ഉപജില്ല) തലങ്ങളിൽ മത്സരിച്ചാണ് ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ജനുവരി 13,14 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും.
by Midhun HP News | Dec 20, 2023 | Latest News, ജില്ലാ വാർത്ത
പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ യുവതി മരിച്ചു. പതിനെട്ടുവയസുകാരിയായ താഴെ അബ്ബന്നൂരില്‍ സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതിക്ക് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടര്‍ന്ന് അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ രോഗം ഉണ്ടാകാറുണ്ട്. ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും.
അമിതമായ ക്ഷീണം അല്ലെങ്കില്‍ അലസത, ശ്വാസം മുട്ടല്‍, വയറുവേദന, കഠിനമായി വീര്‍ത്ത കൈകളും കാലുകളും, മഞ്ഞപ്പിത്തം എന്നിവയാണ് അരിവാള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല. അരിവാള്‍ രോഗികളില്‍ ശാരീരിക വളര്‍ച്ചയില്ലായ്മയും ക്ഷീണവും സ്ട്രോക്കും ശ്വാസകോശ പ്രശ്നങ്ങളും കണ്ടേക്കാം.
by Midhun HP News | Dec 19, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളയാത്രയുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 7 മുതല്‍ വ്യാഴാഴ്ച വൈകീട്ട് 7 വരെ ചാത്തമ്പാറ മുതല്‍ കോരാണിവരെയുള്ള ഭാഗത്താണ് നിരോധനം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
by Midhun HP News | Dec 19, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ കൊന്ന കേസിൽ സി. പി. എം നെതിരെയും കേരള പോലീസ് അതിനു ഒത്താശ ചെയ്തുകൊടുത്തു എന്നാരോപിച്ചും കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി ജംഗ്ഷനിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത്, മുൻ ബ്ലോക്ക് പ്രസിഡന്റ്
ടി.പി അംബിരാജ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, വെസ്റ്റ് മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ ധർണ്ണാ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.
by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
ആര്യനാട് ഗവ. ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലെത്തിയ മൂന്നുയുവാക്കളില്‍ ഒരാളാണ് ഡോക്ടറെ അകാരണമായി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു.
Recent Comments