by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ സ്കൂൾവോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നെവിൽ കൃഷ്ണൻ (സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പള്ളി, തൃശ്ശൂർ) പെൺകുട്ടികളുടെ വിഭാഗത്തിൽ ഗായത്രി (എം. ജി എച്ച് എസ് എസ് നായർകുഴി, കോഴിക്കോട്) എന്നിവർ കേരള ടീമിനെ നയിക്കും.
ടീം പരിശീലകർ
ആൺകുട്ടികൾ – മുഹമ്മദ് ഷിജു ജി ജി എച്ച് എസ് എസ് ആറ്റിങ്ങൽ,
പെൺകുട്ടികൾ – നീതു.പി ഖേലോ ഇന്ത്യ പ്രമാടം.
ടീം മാനേജർ വി.കെ.ഷാജി, ആർ ആർ വി ബി വി എച്ച് എസ് എസ് കിളിമാനൂർ
by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡിടൈറ്റിൽ റിലീസ്വോഷണൽ മ്യൂസിക്കൽ വീഡിയോ “ഹൃദയസങ്കീർത്തനം” യേശുദേവന്റെ കല്ലറക്ക് മുൻപിൽ നടന്നു. ഇസ്രായേലിലെ സാമൂഹിക പ്രവർത്തകൻ മൈലക്കാട് സോളമൻ ഈ ഗാനത്തിന്റെ രചയിതാവ് എ. കെ. നൗഷാദിന് ടൈറ്റിൽ പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. ജി. കെ. ഹരീഷ്മണി സംഗീതസംവിധാനം ചെയ്യുന്ന ഈ ഗാനം ആലപിക്കുന്നത് കെ. ജി. മാർക്കോസ് ആണ്. പി. ആർ. ഓ. റഹിം പനവൂർ.

by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
മതനിരാസം മാനവികതയ്ക്ക് എന്ന മുദ്രാവാക്യവുമായി ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന തിരുവനന്തപുരം യുക്തിവാദി സംഘത്തിൻ്റെ ജില്ലാ സമ്മേളനം എ.എം.റൈസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്റ് ടി.എസ്.പ്രദീപിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വക്കം സുകുമാരൻ, കെ.വിജയകുമാർ, കെ.രേണുക ദേവി തുടങ്ങിയവർ സംസാരിച്ചു. ബേബി ഗിരിജ സ്വാഗതവും അനിൽ സീറോ കൃതജ്ഞതയും പറഞ്ഞു.
അജേഷ് മാധവൻ ‘കോസ്മോസ്- മനുഷ്യനും പ്രപഞ്ചവും’ എന്ന ശാസ്ത്ര ക്ലാസ് എടുത്തു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ കുറിച്ച് എം.ടി.ഋഷികുമാറും, ‘യുക്തിവാദ സരണികൾ ഇനി എങ്ങോട്ട് ?’ എന്ന് വിഷയത്തിൽ പ്രതീഷ് ബിയും സംസാരിച്ചു. തുടർന്ന് നടന്ന ‘മാനിഷാദ’ എന്ന് പേരിട്ട കവി സമ്മേളനത്തിന് സെൻസൺ നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി എം.സത്യദാസ് റിപ്പോർട്ടും എൻ.കെ.ഇസഹാക്ക് സംസ്ഥാന കാഴ്ചപ്പാടുകളും വിശദീകരിച്ചു. പൂതംകോട് ശ്രീകുമാർ, ആനാട് ശ്രീകുമാർ, കിളിമാനൂർ ചന്ദ്രൻ, എസ്.വേണു, എം.അമാനുള്ള, അരുവിപ്പുറം രാധാകൃഷ്ണൻ എം. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അംഗീകരിച്ചു. പുതിയ ഭാരവാഹികളായി ടി.എസ്.പ്രദീപ് (പ്രസിഡൻ്റ്), എസ്.വേണു, കെ വിജയകുമാർ (വൈസ് പ്രസിഡന്റ്), എം.സത്യദാസ് (സെക്രട്ടറി), കെ.രേണുക ദേവി, ബേബി ഗിരിജ (ജോയിൻ സെക്രട്ടറി), എം.അമാനുള്ള (ട്രഷറർ) എന്നിവർ അടക്കം ഇരുപത്തിമൂന്ന് പേരുള്ള ജില്ല കമ്മിറ്റി രൂപീകരിച്ചു.
by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 137 അടിയായിട്ടാണ് ഉയര്‍ന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടിലും കനത്ത മഴ തുടരുകയാണ്.
by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 11ആം ശ്രീമദ് ഭാഗവത സപ്താഹ യജ്‌ഞം ഞായർ (24-12-23) മുതൽ 31-12-23 (ഞായർ) വരെ നടത്തുകയാണ്.
by Midhun HP News | Dec 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം കഴിഞ്ഞദിവസം രൂപപ്പെട്ട ചക്രവാതചുഴി കന്യാകുമാരി കടലിൽ എത്തി. ഇതിൻ്റെ പ്രഭാവം അറബിക്കടലിലും എത്തുന്നതിനാൽ ഇന്ന് കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിലും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിൽ റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസം ചെയ്തിറങ്ങിയത്.
തിരുവനന്തപുരത്തുനിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിലവിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, ആലപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത. തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.
Recent Comments