മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ അഴിമതി ഭരണത്തിനെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ജഫ്ഴ്സൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെൽസൺ ഐസക്, കഠിനംകുളം മണ്ഡലം പ്രസിഡന്റ് രാജേഷ്, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡണ്ട് അൽഫോൺസ്, ബ്ലോക്ക് ഭാരവാഹികളായ റാകുഫ്, എഡിസൺ, രാജു, സേവിയർ ജോൺ, ജോർജ് വാഷിംഗ്ടൺ, ടൈറ്റസ്, ജോർജ്, ബിജു, ക്രിസ്റ്റഫർ, നസമുദീൻ, വിൻസന്റ്, നോർബർട്ട് തുടങ്ങിയവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് കഠിനംകുളം ചിറയിൻകീഴ് മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. ചടങ്ങിൽ സിപിഎമ്മിൽ നിന്നും വന്ന ജോർജ് വാഷിംഗ്ന്ടൻ, സേവിയർ ജോൺ, ജോർജ് എന്നിവർക്ക് സ്വീകരണം നൽകി. മണ്ഡലം ബ്ലോക്ക് ഭാരവാഹികൾക്ക് സംഘടനയുടെ അംഗീകൃത സർട്ടിഫിക്കറ്റ് നൽകി.

നടക്കാനിറങ്ങിയവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

നടക്കാനിറങ്ങിയവരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. നടക്കാനിറങ്ങിയ സുഹൃത്തുക്കളെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താഴെ കുഴിയുള്ള ഭാഗത്തേക്ക് തെറിച്ചു വീണ ഇവരെ ആരും കണ്ടിരുന്നില്ല. അപകടത്തില്‍പ്പെട്ട കാറാണ് നാട്ടുകാര്‍ ആദ്യം കാണുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നീട് നേരം വെളുത്തപ്പോഴാണ് രണ്ടുപേരെ താഴെ ഭാഗത്ത് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

‘അൽ ഇത്ഖാൻ’ വാർഷിക പരിപാടി സംഘടിപ്പിച്ചു

‘അൽ ഇത്ഖാൻ’ വാർഷിക പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സ്കൂൾ ഓഫ് ഖുർആൻ ആറ്റിങ്ങൽ സെന്ററിൽ ‘അൽ ഇത്ഖാൻ’ കുട്ടികളുടെ വാർഷിക പരിപാടി സംഘടിപ്പിച്ചു. ദാറുൽ അർഖം അൽ ഹിന്ദ് ഡയറക്ടർ ശറഫുദ്ധീൻ നെട്ടയം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഫ് ക്വുർആൻ ആറ്റിങ്ങൽ സെന്റർ ഹിഫ്ള് എച്ച്.ഓ.ഡി അബ്ദുറാസിക്ക് സ്വലാഹി അധ്യക്ഷനായി. സെന്റർ ഇൻചാർജ്ജ് ഹൻസീർ ഹക്കീം, വിസ്‌ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം പാലാംകോണം യൂണിറ്റ് സെക്രട്ടറി നവാസ് ജമാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സെന്റർ കൺവീനർ ജമീൽ പാലാംകോണം സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സഫ്‌വാൻ മനാഫ് നന്ദിയും പറഞ്ഞു. സെന്റർ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്നവർ ഡിസംബർ 23 ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങൽ പങ്കെടുക്കും.

കല്ലമ്പലം വെയിലൂർ  ഭാഗത്ത് കാർ അപകടം; മൂന്നുപേർക്ക് പരിക്ക്

കല്ലമ്പലം വെയിലൂർ ഭാഗത്ത് കാർ അപകടം; മൂന്നുപേർക്ക് പരിക്ക്

ആറ്റിങ്ങൽ: കല്ലമ്പലം വെയിലൂർ ഭാഗത്ത് കാർ അപകടം, മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ നാലുമണിയോടെ ആയിരുന്നു സംഭവം. കല്ലമ്പലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്ത് പോവുകയായിരുന്നു മാരുതി സുസുക്കിയുടെ ചുമന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്ത്. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിൽ നിന്നും അടിച്ച ഡിംലൈറ്റിന്റെ പ്രകാശം മൂലമാണ് കാർ അപകടത്തിൽപ്പെട്ട് കുഴിയിൽ വീണതെന്ന് ഡ്രൈവർ പറഞ്ഞു.

ഡ്രൈവറെ കൂടാതെ കാറിനകത്ത് മൂന്നുപേരും കൂടി ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ തന്നെ നാവായിക്കുളം ഫയർഫോഴ്സിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയ സി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ജീവനക്കാരായ ആർ അരവിന്ദ്, ശംഭു, അജ്മൽ, ബിനീഷ് കുമാർ, ഹോം ഗാർഡുമാരായ സലിം, മുരളീധരൻ പിള്ള സംഘം രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട കാർ കല്ലമ്പലം സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

പള്ളിക്കൽ പഞ്ചായത്ത്‌തല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

പള്ളിക്കൽ പഞ്ചായത്ത്‌തല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

നവകേരളസദസ്സ് പള്ളിക്കൽ പഞ്ചായത്ത്‌തല സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം
അഡ്വ. സ്മിത സുന്ദരേശൻ നിർവഹിച്ചു. എം. ഹസീന അധ്യക്ഷയായി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അൻവർറഹുമാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം റ്റി. ബേബി സുധ, വൈസ് പ്രസിഡന്റ്‌ എം. മാധവൻ കുട്ടി, തഹസീൽദാർ, വില്ലേജ് ഓഫീസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്‌. ഷീബ, ബിജു, ആർ. രമ്യ തുടങ്ങിയവർ പങ്കെടുത്തു.

സ്വരാജും റഹീമും കുറ്റക്കാര്‍;  ഒരുവര്‍ഷം തടവ് ശിക്ഷ

സ്വരാജും റഹീമും കുറ്റക്കാര്‍; ഒരുവര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം: പൊലീസ് ബാരിക്കേഡ് തകര്‍ത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ എഎം റഹിം എംപിക്കും മുന്‍ എംഎല്‍എഎ സ്വരാജിനും തടവും പിഴയും. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.