by Midhun HP News | Oct 25, 2023 | Latest News, ജില്ലാ വാർത്ത
ശാസ്ത്ര മേള – ഓവറാൾ
ഫയാസ് മുഹമ്മദ്, സന ഹരി എന്നിവർ അവതരിപ്പിച്ച സ്റ്റിൽ മോഡലിനും
ആര്യാ നന്ദ വി, ഭദ്ര ഷാജിൽ അവതരിപ്പിച്ച സയൻസ് പ്രോജക്ടിനും
ഹന്ന ഫാത്തിമ, ആദിൽ സിദ്ദിഖ് എന്നിവർ അവതരിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിനും ഒന്നാം സ്ഥാനവും വൈഷ്ണവ് വി എസ്, ജോയൽ, നിതിൻ ബി എസ്, വരലക്ഷ്മി, അനാമിക എസ് എസ്, ആദർശ് എസ്, നസീബ് എൻ, സിദ്ധാർത്ഥ് എസ് , അനഘ എ, ആദിത്യൻ എസ് ജി ചേർന്ന് അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് രണ്ടാം സ്ഥാനവും നേടി ശാസ്ത്ര മേളയ്ക്ക് കണിയാപുരം സബ് ജില്ലയിൽ ഓവറാൾ നേടാൻ ലക്ഷ്മീ വിലാസം ഹൈസ്കൂളിനായി. മേളയ്ക്ക് സയൻസ് മാഗസീനിനും സ്കൂളിലെ ശാസ്ത്ര അധ്യാപകൻ അശോക് കുമാർ അവതരിപ്പിച്ച ടീച്ചിംഗ് എയ്ഡിനും ഒന്നാം സ്ഥാനവും ക്വിസിൽ പങ്കെടുത്ത ആരതി എം ന് മൂന്നാം സ്ഥാനവും ലഭിച്ചു.
സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ
ഗൗതമി എൽ വി , വർഷ എസ് ബി എന്നിവർ അവതരിപ്പിച്ച വർക്കിംഗ് മോഡലിനും
നൂറിയ നസ്റിൻ, നന്ദന ഗോപൻ എന്നിവർ അവരിപ്പിച്ച സ്റ്റിൽ മോഡലിനും ഒന്നാം സ്ഥാനവും നേടി സാമൂഹ്യശാസ്ത്ര മേള കണിയാപുരം സബ് ജില്ല ഓവറാൾ കിരീടം നേടി.
ശിവഗംഗ ബി എസ് മത്സരിച്ച സാമൂഹ്യശാസ്ത്ര ക്വിസിന് രണ്ടാം സ്ഥാനം നേടി
ഗണിത ശാസ്ത്ര മേള രണ്ടാം ഓവറാൾ
സ്റ്റിൽ മോഡൽ അവതരിപ്പിച്ച അഖിൽ കൃഷ്ണ എസും
അപ്ലൈഡ് കൺസ്ട്രക്ഷൻ അവതരിപ്പിച്ച റിയ തസ്നീം എൻ എസും
ഗെയിം അവതരിപ്പിച്ച അതുല്യ എസ് ബിയും ഒന്നാം സ്ഥാനവും
സിംഗിൾ പ്രോജക്ട് അവതരിപ്പിച്ച അനുപ്രിയ എ പി രണ്ടാം സ്ഥാനവും
നമ്പർ ചാർട്ട് അവതരിപ്പിച്ച സൗഭാഗ്യ എ എസ് മൂന്നാം സ്ഥാനവും നേടി ഗണിത ശാസ്ത്ര മേളയിൽ കണിയാപുരം ഉപജില്ലയിൽ രണ്ടാം ഓവറാൾ നേടി. കണിയാപുരം സബ് ജില്ലയിൽ ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ഒന്നാം സ്ഥാനം നേടാൻ തൊയ്ബ എസിനായി
പ്രവൃത്തിപരിചയമേള
ഇലക്ട്രിക് വയറിംഗ് അവതരിപ്പിച്ച അസിം അജ്മൽ ഒന്നാം സ്‌ഥാനവും
ചോക്ക് നിർമ്മാണത്തിൽ പങ്കെടുത്ത്
നിധി .പി .ആർ
രണ്ടാം സ്ഥാനവും നേടി
IT മേള – രണ്ടാം ഓവറോൾ
വെബ് പേജ് ഡിസൈനിംഗിന് പങ്കെടുത്ത അൽ ഫലാഹ് എസ് എ രണ്ടാം സ്ഥാനവും
മൾട്ടിമീഡിയ പ്രസന്റേഷനിൽ പങ്കെടുത്ത തൊയ്ബയും
സ്ക്രാച്ച് പ്രോഗ്രാമിംഗ് പങ്കെടുത്ത് സോനുവും – മൂന്നാം സ്ഥാനം ആനിമേഷനിൽ പങ്കെടുത്ത് ദേവ തീർത്ഥയും മൂന്നാം സ്ഥാനം നേടി
by Midhun HP News | Oct 25, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. ഇത്തരം കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.
ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിങ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീന്‍ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍മ്മിക്കണമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Oct 25, 2023 | Latest News, ജില്ലാ വാർത്ത
നവകേരള നിർമ്മിതിക്കായി കേരള സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആറ്റിങ്ങൽ മണ്ഡലം ബഹുജന സദസ്സ്
2023 ഡിസംബർ 21ന് മൂന്നുമണിക്ക് നടക്കുകയാണ്. ഈ പരിപാടികൾ വിജയിക്കുന്നതിനായി സ്വാഗതസംഘം രൂപീകരണയോഗം നാളെ (ഒക്ടോബർ 26) രണ്ടു മണിക്ക് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെൻററിൽ ചേരുന്നു.
by Midhun HP News | Oct 25, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉൾപ്പെടെ 21 അംഗ സംഘവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി ഉല്ലാസയാത്ര പുറപ്പെട്ട വള്ളത്തെയാണ് തീരദേശ പൊലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുട്ടികൾ അടങ്ങുന്ന സംഘത്തിൽ ആർക്കും ലൈഫ് ജാക്കറ്റ് പോലുമില്ലായിരുന്നു. ശക്തമായ കടൽക്ഷോഭവും തിരയും വകവയ്ക്കാതെ തുറമുഖത്തുനിന്ന് ഉള്ളിലേക്ക് പോകുന്ന വള്ളത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് പൊലീസ് പിന്തുടർന്നത്.
പിടിയിലായ വള്ളത്തെയും ആൾക്കാരെയും തുറമുഖത്തേക്ക് തിരിച്ചെത്തിച്ച് ആളുകളെ സുരക്ഷിതമായി ഇറക്കിയ ശേഷം വള്ളം തീരദേശ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കൈമാറി. ഇക്കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയ മറ്റൊരു വളളവും അധികൃതർ പിടികൂടിയിരുന്നു
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ രാജ്യാന്തര ഇടപെടൽ ഇസ്രയേൽ – ഫലസ്തീൻ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കാരണമാകണമെന്ന് വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. അധിനിവേശത്തോട് സമരസപ്പെടുന്ന രീതി ഒരിക്കലും ശരിയല്ല. യുദ്ധ നിയമങ്ങളുടെ സകലമാന സീമകളും ലംഘിച്ച് സത്രീകളെയും കുട്ടിളെയും കൊന്നൊടുക്കുന്നു.
ഒരു സമൂഹത്തെയാകമാനം ഉന്മൂലനം ചെയ്യുന്ന ഈ കിരാത നടപടി കയ്യുംകെട്ടി നോക്കിനിൽക്കാൻ നീതി ബോധമുള്ള ഒരു സമൂഹത്തിനാകില്ല. ഒരു നൂറ്റാണ്ട് കാലമായി പിറന്ന നാടിന്ന് വേണ്ടി സമരം ചെയ്യുന്ന ഒരു സമൂഹത്തോടൊപ്പം നിൽകുന്നതിന് പകരം വേട്ടക്കാരോടൊപ്പം ചേർന്ന് നിൽക്കുന്ന നിലപാട് ഒരിക്കലും നീതീകരിക്കാനാവില്ല. ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ എന്ന രാഷ്ട്രത്തിന്റെ അതിരുകൾ നിർണയിച്ച് പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമത്തിനാണ് ലോക രാഷ്ട്രങ്ങൾ മുൻതൂക്കം നൽകേണ്ടതെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
നവംബർ 11,12 തീയതികളിൽ അങ്കമാലി ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘പ്രൊഫേസ് ‘ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ കൗൺസിൽ യോഗം വിസ്‌ഡം യൂത്ത് സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ യൂനുസ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ കലൂർ, താഹ പാലാംകോണം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ ഷാൻ സലഫി നന്ദിയും പറഞ്ഞു.
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരി നിർമ്മല (56) അന്തരിച്ചു. അയിലം ഉയർന്നമലയിൽ ചരുവിള പുത്തൻവീട്ടിൽ ഇന്ന് രാവിലെ 11.30 ഓടെ മൃതദേഹം സംസ്കരിച്ചു. 2 വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു നിർമ്മല. കഴിഞ്ഞ ദിവസം രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഔദ്യോഗിക ജീവിതം പൂർത്തിയാക്കാൻ ഇനി വെറും മൂന്നു വർഷം ബാക്കി നിൽക്കവെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരേതയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഭർത്താവ് : പ്രസന്നൻ
മകൻ : പ്രതീഷ്
Recent Comments