by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരി നിർമ്മല (56) അന്തരിച്ചു. അയിലം ഉയർന്നമലയിൽ ചരുവിള പുത്തൻവീട്ടിൽ ഇന്ന് രാവിലെ 11.30 ഓടെ മൃതദേഹം സംസ്കരിച്ചു. 2 വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു നിർമ്മല. കഴിഞ്ഞ ദിവസം രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഔദ്യോഗിക ജീവിതം പൂർത്തിയാക്കാൻ ഇനി വെറും മൂന്നു വർഷം ബാക്കി നിൽക്കവെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരേതയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഭർത്താവ് : പ്രസന്നൻ
മകൻ : പ്രതീഷ്
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
എസ് എച്ച് ഇ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതയുടെ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കടയറ, സൈജ നാസർ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ. തങ്ക നന്ദി പ്രകാശിപ്പിച്ചു.
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
വർക്കല: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആശാന്റെ ജന്മഭൂമിയായ കായിക്കരയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.
കർണാടകവയ്യ പൊയ്യ യൂണിവേഴ്സിറ്റി വൈസ് ചാൻസറായിരുന്നു ഡോ.പി.ചന്ദ്രമോഹൻ, ഡോ.ബി ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ എന്നിവർ കുരുന്നുകൾക് അറിവിന്റെ അദ്യാക്ഷരം പകർന്നു നൽകി.
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് അമ്പലമുക്ക് കോട്ടുകുന്നം ഗാന്ധിനഗർ വിലാസിനി ഭവനിൽ നിന്നുമാണ് 30 വയസുള്ള ശ്രീദേവിയെയും 4 വയസുള്ള മകൾ അലംകൃതയെയും കാണാതായത്. വാമനപുരം ഇലങ്കം ദേവീക്ഷേത്രത്തിന് സമീപത്ത് കൂടി നടന്നുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പിന്നെ ഒരു അറിവുമില്ല. വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . അന്വേഷണം തുടരുകയാണ്.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.
*77 36 74 42 05*
*88 91 10 78 00*
*04 72 287 20 23*
by Midhun HP News | Oct 24, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.
എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു.
50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേർന്നിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് നടക്കും.
by Midhun HP News | Oct 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ
മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ തിരുവനന്തപുരം ജില്ലാ പ്രചാരണ സംഗമം ആറ്റിങ്ങൽ മണനാക്കിൽ നടന്നു. പ്രചരണ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ യൂനുസ് പട്ടാമ്പി, സംസ്ഥാന സമിതിയംഗങ്ങളായ അൻവർ കലൂർ, താഹ പാലാംകോണം എന്നിവർ സംസാരിച്ചു.
കോൺഫറൻസിന്റെ ഭാഗമായി ജില്ലയിൽ നടത്തേണ്ട വിവിധ പരിപാടികൾക്ക് സംഗമം രൂപം നൽകി. ജില്ലയിൽ ടേബിൾ ടോക്ക്, ടാലെന്റ് ലീഗ്, എൽ.സി.ഡി പ്രദർശനം, അയൽക്കൂട്ടം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. സംഗമത്തിൽ ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറിർ ഷാൻ സലഫി നന്ദിയും പറഞ്ഞു.
Recent Comments