by Midhun HP News | Oct 19, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് നാളെ ഇളമ്പ ഗവൺമെൻ്റ് ഹയസെക്കൻഡറി സ്കൂളിലും ഇളമ്പ എൽ പി എസിലും തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള , പ്രവർത്തിപരിചയമേള ,ഐടി മേള എന്നിവ ഉണ്ടായിരിക്കും.
ഇളമ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ , ഇളമ്പ എൽ പി സ്കൂൾ എന്നിവിടങ്ങളിലായി മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ആറ്റിങ്ങൽ എം പി ശ്രീ.അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ അധ്യക്ഷത വഹിക്കും, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രബാബു ,പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു രവീന്ദ്രൻ ,ബി സുജിത ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി.ബിന്ദു,ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ
ഇ.വിജയകുമാരൻ നമ്പൂതിരി ,പ്രിൻസിപ്പാൽ ബീന കുമാരി, എച്ച് എം വി സുഭാഷ് ,പി ടി എ പ്രസിഡൻ്റ് ശ്രീ. ശശിധരൻ നായർ എന്നിവർ പങ്കെടുക്കും.
19/10/23 വ്യാഴം –
പ്രവർത്തി പരിചയമേള,
ഗണിതശാസ്ത്ര മേള & ഐ ടി മേള
20/10/23 വെള്ളി
ശാസ്ത്ര മേള ,
സാമൂഹ്യ ശാസ്ത്ര മേള – ഐടി മേള
സമാപന സമ്മേളനത്തിൽ ചിറയിൻകീഴ് എം എൽ എ ശ്രീ.അഡ്വ . ശശി പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
by Midhun HP News | Oct 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികമായി നല്‍കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള പാരിതോഷികം തീരുമാനിച്ചത്.
ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനും പാരിതോഷികം നല്‍കാനും തീരുമാനിച്ചത്.
by Midhun HP News | Oct 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിയ ശേഷം സുഹൃത്തിന്റെ ആത്മഹത്യാശ്രമം. കഴുത്തില്‍ കുത്തേറ്റ നേമം സ്വദേശിനി രമ്യ രാജീവിന്റെ നില ഗുരുതരമാണ്. സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപക്ക് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. രമ്യയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഇരുവരും നാലുവര്‍ഷമായി പ്രണയത്തിലാണെന്നാണ് വിവരം. നഴ്‌സിങ് കഴിഞ്ഞ രമ്യ നേമത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്. രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക്, തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് രമ്യ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കുപിതനായ ദീപക്ക് വീട്ടില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് രമ്യയെ കുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദീപക്ക് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നേമം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Oct 18, 2023 | Latest News, ജില്ലാ വാർത്ത
കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറില്‍ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം. വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.

by Midhun HP News | Oct 18, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ആറുമണിക്ക് തന്നെ പ്രവർത്തകർ ഇവിടെയെത്തി. നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്. സമരത്തെ തുടർന്ന് പാളയം, തമ്പാനൂർ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായത് ജനത്തെ വലച്ചു.

by Midhun HP News | Oct 17, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഒക്ടോബർ 19 ന് തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള , പ്രവർത്തിപരിചയമേള ,ഐടി മേള എന്നിവ ഉണ്ടായിരിക്കും.
ഇളമ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ , ഇളമ്പ എൽ പി സ്കൂൾ എന്നിവിടങ്ങളിലായി മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ അധ്യക്ഷത വഹിക്കും, യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ,പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു രവീന്ദ്രൻ ,ബി സുജിത ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബിന്ദു, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ ഇ.വിജയകുമാരൻ നമ്പൂതിരി ,പ്രിൻസിപ്പാൽ ബീന കുമാരി, എച്ച് എം വി സുഭാഷ് ,പി ടി എ പ്രസിഡൻ്റ് ദിനേഷ് കുമാർ എന്നിവർ പങ്കെടുക്കും.
19/10/23 വ്യാഴം –
പ്രവർത്തി പരിചയമേള,
ഗണിതശാസ്ത്ര മേള & ഐ ടി മേള
20/10/23 വെള്ളി
ശാസ്ത്ര മേള ,
സാമൂഹ്യ ശാസ്ത്ര മേള – ഐടി മേള
സമാപന സമ്മേളനത്തിൽ ചിറയിൻകീഴ് എം എൽ എ അഡ്വ . ശശി പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
Recent Comments